കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖാസി സിഎം അബ്ദുല്ല മൗലവി മരണം: ആക്ഷന്‍ കമ്മിറ്റിയുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: ഖാസി സിഎം അബ്ദുല്ല മൗലവിയുടെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സിഎം ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധം ആളിക്കത്തി. നൂറുകണക്കിന് ആളുകള്‍ അണിനിരന്ന മാര്‍ച്ചില്‍ സിഎം ഉസ്താദിന്റെ മരണത്തിന് ഉത്തരവാദിതകളെ കണ്ടെത്താനാവാത്ത അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പ്രതിഷേധം ആര്‍ത്തിരമ്പി. ഇന്ന് രാവിലെയാണ് മാര്‍ച്ച് നടന്നത്.

കാസർകോട് ഹോട്ടല്‍ ഉടമയുടെ പുലിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് 2.60 ലക്ഷം രൂപ കവര്‍ന്നു കാസർകോട് ഹോട്ടല്‍ ഉടമയുടെ പുലിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് 2.60 ലക്ഷം രൂപ കവര്‍ന്നു

വിദ്യാനഗര്‍ ഗവ. കോളേജ് പരിസരത്ത് നിന്ന് മാര്‍ച്ച് ആരംഭിച്ചു. സമസ്ത ജില്ലാ പ്രസിഡണ്ടും മംഗളൂരു-കീഴൂര്‍ ഖാസിയുമായ ത്വാഖ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. സി.എം അബ്ദുല്ല മൗലവിയുടെ ഘാതകരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

crime

ആക്ഷന്‍ കമ്മിറ്റി ഭാരവാഹി ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. നീലേശ്വരം ഖാസി മഹ്മൂദ് മുസ്ലിയാര്‍, അബ്ദുല്‍ മജീദ് ബാഖവി, എം.എ ഖാസിം മുസ്ലിയാര്‍, കല്ലട്ര മാഹിന്‍ ഹാജി, ഹക്കിം കുന്നില്‍, സുബൈര്‍ പടുപ്പ്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, സാലൂദ് അബൂബക്കര്‍ നിസാമി, എം.എസ് തങ്ങള്‍, ഇ. അബ്ദുല്ല കുഞ്ഞി, എന്‍.യു അബ്ദുല്‍ സലാം, മൊയ്തീന്‍ കുഞ്ഞി കളനാട്, സൈഫുദ്ദീന്‍ മാക്കോട്, മൂസ ബി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, ഷാഫി ഹാജി കട്ടക്കാല്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, ഷാഫി സുഹ്‌രി പടുപ്പ്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഖാദര്‍ അറഫ, ഉബൈദുല്ല കടവത്ത്, സിഎംഎ ജലീല്‍, ഹാരിസ് ബന്നു തുടങ്ങിയവര്‍ സംബന്ധിച്ചു.

English summary
protest for finding the culprit of c m abdullah's murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X