Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വന്തം പണം തിരികെ ചോദിച്ചപ്പോള്‍ അപമാനിച്ചു, പിടിച്ചു തള്ളി: സാബുവിന്റെ ആത്മഹത്യയില്‍ പ്രതിഷേധം ശക്തം

കട്ടപ്പന: സഹകരണ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സാബു എന്ന നിക്ഷേപകനാണ് കട്ടപ്പന റൂറൽ കോ - ഓപ്പറേറ്റീവ് ബാങ്കിന് മുന്നിൽ ആത്മഹത്യ ചെയ്തത്. ഭാര്യയുടെ ചികിത്സക്കായി നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് സാബു ആത്മഹത്യ ചെയ്തത്. സാബുവിന്റെ മരണത്തെ തുടർന്ന് ബി ജെ പി - കോൺഗ്രസ് - വ്യാപാരി വ്യവസായി സമിതി സംയുക്തമായി ആഹ്വാനം ചെയ്ത ഹർത്താലും കട്ടപ്പനയില്‍ പുരോഗമിക്കുകയാണ്.

അത്മഹത്യക്ക് ഉത്തരവാദി ബാങ്ക് ആണെന്ന് പറയുന്ന സാബുവിന്റെ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 35 ലക്ഷം രൂപയായിരുന്നു ഇദ്ദേഹം ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. ഇതില്‍ 14 ലക്ഷം മാത്രമാണ് തിരികെ കിട്ടിയത്. ഭാര്യയുടെ ചികിത്സയ്ക്കായി വീണ്ടും പണം ചോദിച്ചപ്പോള്‍ കിട്ടിയില്ലെന്നും ബാങ്ക് അധികൃതർ തന്നെ അപമാനിച്ചെന്നും ആത്മഹത്യക്കുറിപ്പില്‍ പറയുന്നുണ്ട്. 'തന്‍റെ മരണത്തിന് ഉത്തരവാദി ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിജിമോന്‍ സുജമോള്‍ എന്നിവരാണ്. ജീവിതകാലം മുഴുവൻ സമ്പാദിച്ച പണം നിക്ഷേപിച്ച ബാങ്കിൽ നിന്ന് തന്‍റെ ഭാര്യയുടെ ചികിത്സക്കായി പണം ആവശ്യപ്പെട്ട് ചെന്നപ്പോള്‍ അപമാനിക്കപ്പെടുകയും പിടിച്ച് തള്ളുകയും ചെയ്തു' സാബുമോന്‍ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

kattappana-

കുറ്റക്കാരായ ബാങ്ക് പ്രസിഡന്റ് അടക്കമുള്ളവർക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം വിട്ടുനല്‍കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. ആർ ഡി ഒ സ്ഥലത്ത് എത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. എന്നാല്‍ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകാന്‍ പ്രതിഷേധക്കാർ സമ്മതിച്ചു. സാബുവിന്റെ അടുത്ത ബന്ധുക്കളില്‍ പലരും വിദേശത്താണ്. ഇവർ എത്തുന്നത് വരെ മൃതദേഹം മോർച്ചറിയില്‍ സൂക്ഷിക്കേണ്ട സാഹചര്യവും പ്രതിഷേധക്കാരുടെ നിലപാട് മാറ്റത്തിന് കാരണമായി.

സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചെങ്കിലും പൊലീസിന്റെ ഭാഗത്ത് നിന്നും കൃത്യമായ നടപടികളുണ്ടായില്ലെങ്കില്‍ വീണ്ടും പ്രതിഷേധം ആരംഭിക്കുമെന്ന് കോണ്‍ഗ്രസ്, ബി ജെ പി നേതാക്കള്‍ അറിയിച്ചു. കട്ടപ്പനയിൽ വ്യാപാര സ്ഥാപനം നടത്തുന്ന സാബുവിനെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

നേരത്തെ കോണ്‍ഗ്രസായിരുന്നു കട്ടപ്പന റൂറൽ കോ - ഓപ്പറേറ്റീവ് ബാങ്ക് ഭരിച്ചിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പ്രവര്‍ത്തിക്കുന്ന ബാങ്ക് രണ്ട് വർഷം മുമ്പ് സി പി എം നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ കൈവശമെത്തി. പലർക്കും ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ കിട്ടാത്ത സ്ഥിതി നേരത്തേയും ഉണ്ടായിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+