കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടത്തായ് കേസില്‍ പോലീസിനെ അഭിനന്ദിച്ച് പിണറായി, വാളയാറും മാവോയിസ്റ്റ് വേട്ടയും മിണ്ടിയില്ല

Google Oneindia Malayalam News

തിരുവനന്തപുരം: വാളയാര്‍ കേസിലും മാവോയിസ്റ്റ് കൊലപാതകത്തിലും പോലീസിനെതിരെ വിമര്‍ശനം രൂക്ഷമാകുന്നതിനിടെ അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടത്തായി കേസ് മുന്‍നിര്‍ത്തിയാണ് അദ്ദേഹം പോലീസിനെ അഭിനന്ദിച്ചത്. കേരള പോലീസ് കൂടത്തായി കേസില്‍ രാജ്യത്തിന്റെ അഭിമാനമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മാവോയിസ്റ്റ് കൊലയിലും വാളയാര്‍ കേസിലെ പോലീസിന്റെ അന്വേഷണ വീഴ്ച്ചയെ കുറിച്ചും അദ്ദേഹം ഒന്നും മിണ്ടിയില്ല.

1

വാളയാര്‍ പീഡന കേസില്‍ പ്രതികള്‍ രക്ഷപ്പെട്ടത് പോലീസ് അന്വേഷണത്തില്‍ പിഴവ് കാരണമെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വാളയാര്‍ കേസില്‍ ഇതുവരെ പോലീസിനെ പിന്തുണച്ചിട്ടില്ല. അപ്പീല്‍ പോകാമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം സര്‍ക്കാരിലെ സഖ്യകക്ഷിയായി സിപിഐ തന്നെ മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്നാണ് ആരോപണമുയര്‍ത്തിയിരിക്കുന്നത്.

അതേസമയം ഇത്തരം വിമര്‍ശനങ്ങള്‍ രൂക്ഷമാകുന്നതിനിടെ മുഖ്യമന്ത്രി ആദ്യമായി പങ്കെടുത്ത പൊലീസ് പരിപാടിയായിരുന്നു ഇത്. തിരുവനന്തപുരത്തെ കേരളപിറവ് ദിനാഘോഷത്തിലാണ് മുഖ്യമന്ത്രി എത്തിയത്. സുപ്രധാനമായ രണ്ട് വിഷയങ്ങളില്‍ മൗനം പാലിച്ച മുഖ്യമന്ത്രി, പതിവ് പോലെ പോലീസിന് മുന്നറിയിപ്പോ ഉപദേശമോ നല്‍കിയില്ല. ഇതിനിടെ മന്ത്രി എകെ ബാലനെ യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

മാവോയിസ്റ്റ് വധം പരിശോധിച്ച ശേഷം സര്‍ക്കാരിനോട് വിശദീകരണം തേടുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എച്ച് എല്‍ ദത്തു പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ 48 മണിക്കൂറില്‍ അറിയിക്കുന്നതാണ് കീഴ്‌വഴക്കം. അതേസമയം വാളയാര്‍ കേസില്‍ പരാതികളൊന്നും കിട്ടിയിട്ടില്ലെന്നും ദത്തു പറഞ്ഞു. അതേസമയം മാവോയിസ്റ്റുകളും പോലീസും ഏറ്റുമുട്ടലുണ്ടായ അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തില്‍ സിപിഐ സംഘം സന്ദര്‍ശിക്കുന്നു. ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് കാനം രാജേന്ദ്രന്‍ ആരോപിച്ചിരുന്നു.

സര്‍ക്കാര്‍ രൂപീകരിക്കേണ്ട, പകരം കര്‍ഷകര്‍ക്ക് സഹായം നല്‍കണം, പുതിയ നിലപാടുമായി ശിവസേനസര്‍ക്കാര്‍ രൂപീകരിക്കേണ്ട, പകരം കര്‍ഷകര്‍ക്ക് സഹായം നല്‍കണം, പുതിയ നിലപാടുമായി ശിവസേന

English summary
proud of nation pinarayi congratulates kerala police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X