ആനകളെ പ്രകോപിപ്പിക്കാന്‍ ലേസർ രശ്മികള്‍ ഉപയോഗിക്കുന്നതിനെതിരെ മുഖ്യമന്ത്രിക്ക് നിവേദനം

  • Posted By: Desk
Subscribe to Oneindia Malayalam

തൃശൂര്‍: ആനകളുടെ ദേഹത്തും കണ്ണിലേക്കും ലേസര്‍വെളിച്ചം അടിച്ച് കരുതിക്കൂട്ടി പ്രകോപനമുണ്ടാക്കുന്ന സംഘത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആനപ്രേമികളും ആന ഉടമസ്ഥരും ആവശ്യപ്പെട്ടു. ആനകളുടെ ദേഹത്ത് സൂചി കുത്തിക്കയറ്റുന്നതുള്‍പ്പെടെയുള്ള പീഡനങ്ങള്‍ നടക്കുന്നത് ആനകളെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യം വച്ചാണെന്നു സംശയിക്കുന്നതായി മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ ആന ഉടമസ്ഥസംഘം ചൂണ്ടിക്കാട്ടി. അന്വേഷിച്ചു കര്‍ശന നടപടിയെടുക്കണമെന്ന് സംസ്ഥാന ജന സെക്രട്ടറി പി ശശികുമാര്‍ ആവശ്യപ്പെട്ടു.

 chirakkal-kalidasan

ആനകള്‍ ഇടയുന്നതുമായി ബന്ധപ്പെട്ട് കോടതിയെ തെറ്റിധരിപ്പിക്കുന്നതിനു വ്യാജ തെളിവുകളുണ്ടാക്കാന്‍ വിദേശപണം പറ്റുന്ന സംഘം സജീവമാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ കാര്യമായ അന്വേഷണം നടന്നില്ല. സംഭവത്തില്‍ പ്രാഥമിക സൂചന ലഭിച്ചതോടെ വിഷയം അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ചിനു നിര്‍ദേശം നല്‍കി. ശബരിമല ക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ച് ഉണ്ടായ ഇടഞ്ഞോട്ടത്തിനു പുറകിലും ഇത്തരം പേടിപ്പിക്കലുണ്ടായിരുന്നു. ഇതുസംബന്ധിച്ചു വ്യക്തമാക്കാന്‍ ആനകളുടെ ദേഹത്ത് വിവിധ കേന്ദ്രങ്ങളില്‍ ലേസര്‍ രശ്മികള്‍ അടിക്കുന്നതിന്റെ വീഡിയോദൃശ്യം തെളിവായി നല്‍കി.

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളില്‍ ലേസര്‍ രശ്മികള്‍ ആനകളുടെ നേര്‍ക്ക് അയച്ചിരുന്നുവെന്നു കണ്ടെത്തി. കൊല്ലം മയ്യനാടു വെച്ച് തൃശൂരില്‍ നിന്നുള്ള ചിറയ്ക്കല്‍ കാളിദാസന്‍ എന്ന ആന ലോറിയില്‍ കയറുന്നതിനിടെ ദേഹത്തേക്കു ലേസര്‍ കിരണങ്ങള്‍ അടിക്കുന്നതു വീഡിയോയിലുണ്ട്. കണ്ണിനു സമീപം ലേസര്‍ രശ്മികള്‍ പതിക്കുന്ന വേളയില്‍ ആന ലോറിയില്‍ കയറാതെ പിന്നോട്ടുനീങ്ങി. പാപ്പാന്‍ നിര്‍ബന്ധിച്ചാണ് ആനയെ ലോറിയില്‍ കയറ്റിയത്.

മറ്റൊരു സ്ഥലത്ത് ലേസര്‍ രശ്മികള്‍ അടിച്ചുവെന്ന പേരില്‍ വിദേശിയെ തടഞ്ഞുനിര്‍ത്തുന്ന ചിത്രവും സോഷ്യല്‍മീഡിയയില്‍ െവെറലാണ്. 'ഇവനെ സൂക്ഷിക്കുക' എന്ന കുറിപ്പോടെയാണ് ആനപ്രേമികള്‍ ഈ പടം ഷെയര്‍ ചെയ്യുന്നത്. ശബരിമലയില്‍ ആന ഓടിയവേളയില്‍ വലിയ വടി പിടിച്ചു നടന്നിരുന്നയാളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. വടി കൊണ്ട് ആനയുടെ പുറകില്‍ കുത്തിയെന്നു സംശയമുണ്ട്. അതേസമയം സാധാരണ ഫോട്ടോകളെടുക്കുമ്പോള്‍ ലേസര്‍ കിരണങ്ങള്‍ വരാനുള്ള സാധ്യതയില്ലെന്നു ഫോട്ടോഗ്രാഫര്‍മാര്‍ പറഞ്ഞതായും സംഘടനാനേതൃത്വം വ്യക്തമാക്കി.

സ്‌പെഷല്‍ ബ്രാഞ്ച് ഇതുസംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് തയാറാക്കും. അതേസമയം ആനകളെ ലേസര്‍ രശ്മികള്‍ അടിച്ചു പ്രകോപിപ്പിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ തീര്‍പ്പു കല്‍പിക്കാറായിട്ടില്ല. തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള മുഴുവന്‍ ഉത്സവങ്ങള്‍ക്കും കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയേക്കും. ഈ വേളയില്‍ മനഃപൂര്‍വം ആനകളെയും ഉല്‍സവങ്ങളെയും അപകടമേഖലയായി ചിത്രീകരിച്ച് ആചാരങ്ങളും എഴുന്നള്ളിപ്പുകളും ഇല്ലാതാക്കാനുള്ള ഗൂഡാലോചനയാണ് നടക്കുന്നതെന്നും ആന ഉടമസ്ഥസംഘം ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങളെക്കുറിച്ച് വ്യക്തമായി അന്വേഷിച്ച് ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.

ഉന്നാവോ ബലാത്സംഗത്തില്‍ യുപി കത്തുന്നു, യുവതിയുടെ പിതാവിന്റെ ശരീരത്തില്‍ 14 മുറിവുകള്‍, സിബിഐ എത്തും

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
elephant lovers filed complaint against laser light usage

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്