Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഎസ്‌സി കോഴ വിവാദം; കടുത്ത നടപടി, പ്രമോദ് കോട്ടൂളിയെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഒഴിവാക്കി സിപിഎം

കോഴിക്കോട്: പിഎസ്‌സി കോഴവിവാദത്തിൽ കടുത്ത നടപടിയുമായി സിപിഎം. ആരോപണ വിധേയനായ ഏരിയ കമ്മിറ്റി നേതാവ് പ്രമോദ് കോട്ടൂളിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത്‌ കോഴ വാങ്ങിയെന്നാണ് പ്രമോദിനെതിരായി ഉയർന്ന പരാതി. ഇത് പാർട്ടിയെ ഒന്നാകെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രതിപക്ഷം ഉൾപ്പെടെ വിഷയം ഏറ്റെടുത്തതിന് പിന്നാലെയാണ് സിപിഎം നടപടി.

എന്നാൽ തനിക്കെതിരെ നടപടിയെടുത്ത പാര്‍ട്ടി കോഴ വിവാദത്തില്‍ വ്യക്തമായ തെളിവ് തരണമെന്നായിരുന്നു പ്രമോദ് കോട്ടൂളിയുടെ പ്രതികരണം. 'ആരോപണത്തില്‍ അടിസ്ഥാനമില്ല. ഇത് എന്റെ അമ്മയെ ബോധ്യപ്പെടുത്തണം. മകനായിട്ടാണ് ഞാന്‍ സഖാവായത്. ആരോടും ഒരു രൂപ പോലും വാങ്ങിയിട്ടില്ല. ഉണ്ടെങ്കില്‍ പാര്‍ട്ടി തെളിവ് തരണം.' എന്നായിരുന്നു പ്രമോദ് മാധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞത്.

pramodkottoollicpim

റിയൽ എസ്‌റ്റേറ്റ് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണവും പ്രമോദ് നിഷേധിച്ചു. 'ആരോടെങ്കിലും പണത്തിനായി ഞാന്‍ സംസാരിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ അതിന്റെ തെളിവ് പാര്‍ട്ടി എനിക്ക് തരണം. എനിക്ക് റിയല്‍ എസറ്റേറ്റ് മാഫിയയുമായി ഒരു ബന്ധവുമില്ല. ഒരു റിയല്‍ എസ്‌റ്റേറ്റ് കച്ചവടം പോലും നടത്തിയിട്ടില്ല. ഉണ്ടെങ്കില്‍ പാര്‍ട്ടി ബോധ്യപ്പെടുത്തണം' പ്രമോദ് ചൂണ്ടിക്കാട്ടി.

കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗമായിരുന്നു പ്രമോദ് കോട്ടൂളി. സിപിഎം ജില്ലാ കമ്മിറ്റിയാണ് പ്രമോദിനെതിരെ നടപടി എടുത്തത്. കോഴ വിവാദം ഉയർന്നു വന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം പ്രമോദ് പാർട്ടിക്ക് വിശദീകരണം നൽകിയിരുന്നു. എന്നാൽ ഇത് തൃപ്‌തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കമ്മിറ്റിയുടെ നടപടി.

കോഴ ആരോപണവും പ്രമോദ് കോട്ടൂളിക്കെതിരായ നടപടിയും ചർച്ച ചെയ്യാൻ ഇന്ന് സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി യോഗം ചേര്‍ന്നിരുന്നു. ഇതിലാണ് പ്രമോദിനെതിരെ കടുത്ത നടപടിയെടുക്കാൻ തീരുമാനമായത്. യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടിപി രാമകൃഷ്‌ണൻ, മുഹമ്മദ് റിയാസ് എന്നിവരുൾപ്പെടെ പങ്കെടുത്തിരുന്നു.

പ്രധാനമായും പ്രമോദ് കോട്ടൂളിയുടെ സാമ്പത്തിക ഇടപാടുകളാണ് ജില്ലാ കമ്മിറ്റി നടപടിയിൽ ചൂണ്ടിക്കാട്ടിയ കാര്യം. ഒരു ഘട്ടത്തിൽ ജില്ലാ കമ്മിറ്റിയിലെ ഔദ്യോഗിക വിഭാഗം പ്രമോദ് കോട്ടൂളിക്കെതിരെ കടുത്ത നടപടിയിലേക്ക് പോകേണ്ടെന്ന നിലപാട് എടുത്തിരുന്നു. എന്നാൽ മറ്റൊരു വിഭാഗം ഇതിനെ ശക്തമായി എതിർത്തോടെയാണ് അവരും നിലപാട് കടുപ്പിച്ചത്.

മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ കടുത്ത നടപടി ആവശ്യപ്പെട്ടുവെന്നാണ് ലഭ്യമായ വിവരം. അതിനിടെ കോഴിക്കോട് ജില്ലയിലെ വിഭാഗീയതയാണ് വിവാദത്തിന് പിന്നിലെന്നാണ് ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെടുന്നത്. എന്നാൽ കോഴ വിവാദം പാർട്ടിക്ക് വലിയ രീതിയിൽ തിരിച്ചടിയായി എന്നത് എല്ലാവരും അംഗീകരിക്കുന്നുമുണ്ട്.

മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്‌സി അംഗത്വം ശരിയാക്കി നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത്‌ കോഴിക്കോട് നഗരത്തിലെ യുവജന നേതാവും സിപിഐഎം ഏരിയാ കമ്മിറ്റി അംഗവുമായ പ്രമോദ് കോട്ടൂളി ഒരു ഡോക്‌ടറുടെ പക്കൽ നിന്നും 60 ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതോടെ പ്രതിപക്ഷം ഉൾപ്പെടെ വലിയ രീതിയിൽ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

പിന്നാലെ പരാതിയില്ലെന്ന് അറിയിച്ചുകൊണ്ട് ഡോക്‌ടറുടെ ഭർത്താവ് രംഗത്ത് വന്നിരുന്നു. 20 ലക്ഷം രൂപ പ്രമോദ് കോട്ടൂളി തിരികെ നൽകിയതിന് പിന്നെയായിരുന്നു ഇവരുടെ മലക്കംമറിച്ചിൽ. പിഎസ്‌സി അംഗത്വ നിയമനത്തിനുള്ള നീക്കം അല്ല, മറിച്ച് ആയുഷ് വകുപ്പിലെ സ്ഥലം മാറ്റത്തിനുള്ള കോഴ എന്നാണ് പാർട്ടിക്കകത്ത് പ്രചരിക്കുന്ന വിശദീകരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+