കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ് സിക്കറിയില്ല റിസര്‍വ്വ് ബാങ്ക് ഗവര്‍ണറെ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യയുടെ പുതിയ റിസര്‍വ്വ ബാങ്ക് ഗവര്‍ണര്‍ ആരെന്ന് ചോദിച്ചാല്‍ സ്‌കൂള്‍ കുട്ടികള്‍ പോലും പറയും രഘുറാം രാജനെന്ന്. എന്നാല്‍ പിഎസ് സി നടത്തിയ എല്‍ഡി ക്ലാര്‍ക്ക് പരീക്ഷ പേപ്പറില്‍ രഘുറാം രാജന്‍ എന്ന ഓപ്ഷനേ ഉണ്ടായിരുപന്നില്ല. പകരം പഴയ ഗവര്‍ണര്‍ ഡി സുബ്ബറാവുവിന്റെ പേരാണ് കൊടുത്തിരുന്നത്. മാസങ്ങള്‍ക്ക് മുമ്പ് തയ്യാറാക്കിയ ചോദ്യപ്പേപ്പറില്‍ ഇങ്ങനെ ഒരു അബന്ധം കടന്ന് കൂടുമെന്ന് പിഎസ് സി കരുതിക്കാണില്ല.

പൊതു വിജ്ഞാനത്തില്‍ മാത്രമല്ല തെറ്റ്. ഗണിതാഭിരുചി പരിശോധനയും ഉദ്യോഗാര്‍ത്ഥികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കി. മൂന്ന് ചോദ്യങ്ങളാണ് ശരിയുത്തരം ഓപ്ഷനില്‍ നല്‍കാതെ ചോദ്യപ്പേപ്പറില്‍ ഉണ്ടായിരുന്നത്.

PSC

എന്നാല്‍ ഇത് ഒരു തരത്തിലും ഉദ്യോഗാര്‍ത്ഥികളെ ബാധിക്കില്ലെന്ന് പിഎസ് സി അധികൃതര്‍ അറിയിച്ചു. പരാതി ഉള്ളവര്‍ക്ക് പിഎസ് സിക്ക് രേഖാ മൂലംതന്നെ പരാതിപ്പെടാം. ഈ പരാതികള്‍ വിദഗ്ധ സമിതി പരിശോധിക്കും. പരാതികള്‍ യാഥാര്‍ത്ഥ്യമെങ്കില്‍ അത്തരം ചോദ്യങ്ങള്‍ ഒഴിവാക്കുകയും ചെയ്യും.

തിരുവനന്തപുരം, കാസര്‍കോട് ജില്ലകളിലേക്കുള്ള പരീക്ഷയാണ് 2013 നവംബര്‍ 9 ന് നടത്തിയത്. തിരുവനന്തപുരത്ത് 2,14,889 അപേക്ഷകരും കാസര്‍കോട് 50,023 അപേക്ഷകരും ആണ് ഉണ്ടായിരുന്നത്. ഇതിലല്‍ 85 ശതമാനത്തോളം പേര്‍ പരീക്ഷ എഴുതിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

English summary
Question paper for Lower Division Clerk prepared by PSC had lots of mistakes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X