• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിഎസ്സി പരീക്ഷ തട്ടിപ്പ്; വ്യാജ രേഖ ചമച്ചു, മൂന്ന് പോലീസുകാർക്കെതിരെ പുതിയ കേസ്

തിരുവനന്തപുരം: പിഎസ്സി പരീക്ഷ തട്ടിപ്പ് കേസിൽ മൂന്ന് പോലീസുകാർക്കെതിരെ പുതിയ കേസ്. കോപ്പിയടിക്കാന്‍ സഹായിച്ചതിന് അറസ്റ്റിലായ പോലീസുകാരന്‍ ഗോകുലിനെ രക്ഷിക്കാന്‍ വ്യാജരേഖ ചമച്ചതിനാണ് മൂന്ന് പോലീസുകാർക്കെതിരെ കൂടി കേസെടുത്തിരിക്കുന്നത്. എസ്എപി ക്യാമ്പിലെ രതീഷ്, എബിന്‍ പ്രസാദ്, ലാലു രാജ് എന്നിവര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.

സിപിഎമ്മിൽ മാവോവാദികൾ... അഞ്ഞൂറോളം പേരുണ്ടെന്ന് പോലീസ്, കണ്ടെത്താനൊരുങ്ങി പാർട്ടി!

പരീക്ഷാസമയം ഗോകുല്‍ ഓഫിസിലുണ്ടായിരുന്നതായി തെളിയിക്കാനാണ് ഇവര്‍ കൃത്രിമമായി രേഖയുണ്ടാക്കി. പരീക്ഷാത്തട്ടിപ്പിന് സഹായിച്ച കൂടുതല്‍പേരെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. പരീക്ഷ തട്ടിപ്പ് കേസിൽ നേരത്തെ പ്രതിയായിരുന്ന ഗോഗുലിനെ പുതിയ കേസിലും പ്രതി ചേർത്തിട്ടുണ്ട്.

അതേസമയം പിഎസ്സി പരീക്ഷ ഹാളുകളിൽ മൊബൈൽഫോൺ നിരോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പഴ്സ്, വാച്ച്, സ്റ്റേഷനറി, ഭക്ഷ്യ വസ്തുക്കൾ എന്നിവയ്ക്കുപം നിരോധനം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചു. പിഎസ്സി പരീക്ഷ നടത്തിപ്പിൽ അടിമുടി മാറ്റം വേണമെന്ന് ക്രൈംബ്രാഞ്ച് നിർദേശം നൽകിയിരുന്നു.

പരീക്ഷ ഹാളിൽ സിസിടിവി ക്യാമറ സ്ഥാപിക്കമം. ഉയർന്ന തസ്തിക പരീക്ഷയാണെങ്കിൽ പരീക്ഷ കേന്ദ്രത്തിൽ മൊബൈൽ/ വൈഫൈ ജാമർ സ്ഥാപിക്കണമെന്നും ക്രൈംബ്രാഞ്ച് നിർദേശം നൽകിയിരുന്നു. പിഎസ്സി പരീക്ഷ തട്ടിപ്പ് അന്വേഷണത്തിന്റെ പശ്ചത്തലത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നിർദേശം. സീറ്റിങ് രീതികൾ പരിഷ്ക്കരിക്കണമെന്നും ക്രൈംബ്ര‍ാഞ്ച് ആവശ്യപ്പെടുന്നുണ്ട്.

വിദ്യാർത്ഥികൽക്ക് സീറ്റിങ് രീതി മുൻകൂട്ടി അറിയുന്നത് ക്രമക്കേടിന് വഴിയൊരുങ്ങുന്നുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. സെന്ററും ചോദ്യകടലാസ് കോഡും ഹാൾ ടിക്കറ്റിലെ നമ്പർ നോക്കി ഒരു മാസം മുമ്പ് തന്നെ അറിയാൻ സാധിക്കും. പരീക്ഷയ്ക്ക് ശേഷം ബാക്കി സാമഗ്രികൾ തിരികെ പിഎസ്സിയിൽ ഏൽപ്പിക്കുന്ന ഫോമിൽ മിച്ചമുള്ള ചോദ്യക്കടലാസിന്റെ എണ്ണവും രേഖപ്പെടുത്തണം. ചിലർ ചോദ്യ കടലാസ് ജനൽ വഴി പുറത്തേക്ക് എറിയുന്നതും ഇതുപയോഗിച്ച് ഉത്തരങ്ങൾ മൊബൈൽ വഴി നൽകുകയും ചെയ്യുന്ന തട്ടിപ്പ് ഇങ്ങനെ തടയാമെന്നും ക്രൈംബ്രാഞ്ച് നിർദേശിക്കുന്നു.

വാച്ച്, സ്മാർട്ട് വാച്ച്, മൊബൈൽ ഫോൺ, ബ്ലൂടൂത്ത് ഇയർ പീസ് ഉൾപ്പെടയുള്ളവ ഒഴിവാക്കാൻ ശാരീരിര പരിശോധന നടത്തണം. ഷൂ, ബെൽട്ട്, ബട്ടൺ തുടങ്ങിയവയും പരിശോധിക്കണം. ഒഎംആർ പേപ്പർ തിരികെ നൽകുന്നതോടൊപ്പം നമ്പറിട്ട ഹാർഡ് ഡിസ്ക്കുകളും കൂടെ അയക്കണം. അവ പിഎസ്സി സേഫ് കസ്റ്റഡിയിൽ റാങ്ക് പട്ടികയുടെ കാലാവധി തീരും വരെ സൂക്ഷിക്കണമെന്നും ക്രൈംബ്രാഞ്ച് നിർദേശിക്കുന്നുണ്ട്.

English summary
PSC exam fraud case; Crime Branch registered new case against 3 police men
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X