കൊല്ലം ട്രിനിറ്റി സ്കൂളില്‍ രക്ഷിതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി! കാക്കി കണ്ടതോടെ ശാന്തരായി...

  • Written By:
Subscribe to Oneindia Malayalam

കൊല്ലം: വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കൊല്ലം ട്രിനിറ്റി സ്‌കൂളിലെ പിടിഎ യോഗത്തില്‍ ബഹളം. സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ജില്ലാ ഭരണകൂടം വിളിച്ചുചേര്‍ത്ത പിടിഎ യോഗത്തില്‍ രക്ഷിതാക്കള്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടി.

'ഇവർ ആണുങ്ങളെ പോലെയാകാൻ വേണ്ടിയല്ല മുടി മുറിച്ചത്', അവതാരകയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം...

ആദ്യ ദളിത് പൂജാരി യദു കൃഷ്ണൻ പൂജ മുടക്കിയെന്ന് ആരോപണം! യദുവിനെ പുറത്താക്കണമെന്ന് ശാന്തി യൂണിയൻ

തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് യോഗം ആരംഭിച്ചത്. സ്‌കൂള്‍ ഉടന്‍ തുറന്നുപ്രവര്‍ത്തിക്കണമെന്ന് ഒരു വിഭാഗം രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം തുടരുകയാണെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ അദ്ധ്യാപകരുടെ മാനസിക പീഡനം അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് മറ്റൊരു വിഭാഗം രക്ഷിതാക്കള്‍ ആവശ്യമുന്നയിച്ചതോടെ യോഗത്തില്‍ ബഹളമായി.

kollamtrinityschool

ഗൗരി നേഹയുടെ മരണത്തിന് കാരണക്കാരായ അദ്ധ്യാപികമാരെ അറസ്റ്റ് ചെയ്ത ശേഷം സ്‌കൂള്‍ തുറന്നാല്‍ മതിയെന്നും ചിലര്‍ പറഞ്ഞു. ഇതോടെ യോഗത്തിനെത്തിയ രക്ഷിതാക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പോലീസ് ഇടപെടുകയായിരുന്നു. ഇതിനിടെ ചില രക്ഷിതാക്കള്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.

50 ദിവസത്തിന് ശേഷം കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തു! സത്യം എന്താകും? അക്ഷമരായി നാട്ടുകാർ

സ്‌കൂളിന് പുറത്തുണ്ടായിരുന്ന വന്‍ പോലീസ് സംഘം ഹാളില്‍ കയറി രക്ഷിതാക്കളെ ശാന്തരാക്കി. എല്ലാവര്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കുമെന്ന് പോലീസ് അറിയിച്ചതോടെ രക്ഷിതാക്കള്‍ ശാന്തരായി. വന്‍ പോലീസ് കാവലിലാണ് സ്‌കൂളില്‍ പിടിഎ യോഗം പുരോഗമിക്കുന്നത്. അദ്ധ്യാപികമാരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ഗൗരി നേഹയെന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചത്. അന്നു മുതല്‍ കൊല്ലം ട്രിനിറ്റി സ്‌കൂള്‍ അടഞ്ഞുകിടക്കുകയാണ്.

English summary
pta meeting interrupted in kollam trinity school.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്