സ്വർണത്തിലേക്ക് പിയു ചിത്രയുടെ സ്വപ്നം പോലെ ഒരു കുതിപ്പ്... ഈ വീഡിയോ കണ്ടാൽ ഉഷ പോലും കരഞ്ഞുപോകും!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: യോഗ്യത നേടിയിട്ടും ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ അവസരം നിഷേധിക്കപ്പെട്ട പി യു ചിത്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. പി.യു. ചിത്രയെ ടീമിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി പറഞ്ഞതോടെ കായിക പ്രേമികൾക്കും ആശ്വാസമായി. എന്നാൽ ചിത്രയ്ക്ക് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ പറ്റുമോ എന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പായിട്ടില്ല.

ഈ സാഹചര്യത്തിലാണ് പി യു ചിത്രയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ വർഷമാദ്യം നടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ചിത്രം സ്വർണം നേടുന്നതിന്റെ വീഡിയോ ആണിത്. 1500 മീറ്റർ ഓട്ടത്തിൽ ചിത്രത്തിലേ ഇല്ലാതിരുന്ന ചിത്ര അവസാന നിമിഷത്തിലെ കുതിപ്പിൽ ജപ്പാന്റെയും ചൈനയുടെയും പ്രമുഖരെ പിന്തള്ളിയാണ് മുന്നിലെത്തിയതും സ്വർണം നേടിയതും.

puchithra

രോമാഞ്ചം. അവസാന ലാപ്പിനു തൊട്ടു മുമ്പ്‌ പോലും ചിത്ര മൽസരത്തിൽ മുന്നിലില്ല, ദൂരദർശൻ കമന്ററിയിൽ പോലും ചിത്രയെ ആ സമയത്തു പരാമർശിക്കുന്നതേയില്ല , മോണിക്കാ ചൗധരി, ചൈനീസ്‌ , ജാപ്പനീസ്‌ മൽസരത്തിനിടയ്ക്‌ ഒരു വെങ്കലമെങ്കിലും നേടുമായിരിക്കും എന്നതാണു ആകെയുള്ള ആശ്വാസ കമന്റ്‌..

അവസാന ലാപ്പിലെത്തുമ്പോൾ കാറ്റ്‌ പോലെൂരു പെൺകുട്ടി ചൈനീസ്‌, ജാപ്പീനീസ്‌ അത്ലറ്റുകളെ അനായാസം മറികടന്നു , ബഹുദൂരം മുന്നിലോടിയെത്തി സ്വർണ്ണം നേടുന്നു... ഹോ കട്ട രോമാഞ്ചം... ഒരു കലക്കൻ ലാലേട്ടൻ ഫിലിം കണ്ട പോലെ - ഫേസ്ബുക്കിൽ വിഷ്ണു പത്മനാഭൻ ചിത്രയുടെ ഓട്ടത്തെക്കുറിച്ച് എഴുതിയത് ഇങ്ങനെ. വിഷ്ണു മാത്രമല്ല, പലരും ഏതാണ്ടിതേ പോലെ തന്നെ ചിത്രയെ പുകഴ്ത്തുന്നുണ്ട്. വീഡിയോ കണ്ടുനോക്കൂ...

English summary
1500M women running in 22nd Asian Athletics Championship 2017, PU Chitra running video goes viral.
Please Wait while comments are loading...