തളർന്നു പോകില്ലെന്ന് പിയു ചിത്ര!! ശരിക്കും വേണ്ടിയിരുന്നത് ഇതൊന്നുമായിരുന്നില്ല!!

  • Posted By:
Subscribe to Oneindia Malayalam

പാലക്കാട്: ലോക ചാമ്പ്യൻ ഷിപ്പിനുള്ള ഇന്ത്യൻ സംഘത്തിൽ നിന്ന് ഒഴിവാക്കിയതു കൊണ്ടൊന്നും തളർന്നു പോകിലെന്ന് മലയാളി താരം പിയു ചിത്ര. തനിക്ക് ഇപ്പോൾ അത്യാവശ്യമായി വേണ്ടത് ഒരു ജോലിയാണെന്നും കുടുംബത്തെ സംരക്ഷിക്കണമെന്നും ചിത്ര പറയുന്നു.

എന്ത് കാര്യത്തിനാണ് ഉഴവൂർ വിജയന്റെ കുടുംബത്തിന് സർക്കാർ 25 ലക്ഷം കൊടുത്തത്.. സോഷ്യൽ മീഡിയ കത്തുന്നു!

പരിശീലനത്തിനായി വിദേശത്തേക്ക് പോകാൻ താത്പര്യമില്ലെന്നും ചിത്ര വ്യക്തമാക്കി. മുണ്ടൂർ സ്കൂൾ ഗ്രൗണ്ടിൽ തനിക്ക് മികച്ച പരിശീലനം തന്നെയാണ് ലഭിക്കുന്നതെന്നും ചിത്ര പറഞ്ഞു. മുണ്ടൂരിൽ മാധ്യമ പ്രവർത്തകരോട‌് സംസാരിക്കവെയാണ് ചിത്ര ഇക്കാര്യം വ്യക്തമാക്കിയത്.

pu chithra

അച്ഛൻ ഉണ്ണികൃഷ്ണനും അമ്മ വസന്തകുമാരിയും കൂലിപ്പണി എടുത്താണ് ചിത്രയെ അത്ലറ്റാക്കിയത്. ഇനിയെങ്കിലും വീട്ടുകാരുടെ കഷ്ടപ്പാട് അവസാനിപ്പിക്കണമെന്നാണ് ചിത്രയുടെ ആഗ്രഹം. വിദേശ പരിശീലനവും സ്കോളര്‍ഷിപ്പും മന്ത്രി എസി മൊയ്തീൻ ചിത്രയ്ക്ക് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ വിദേശ പരിശീലനം വേണ്ടെന്നും പകരം ജോലി മതിയെന്നുമാണ് ചിത്ര പറയുന്നത്.

ഇപ്പോൾ അത്യാവശ്യമായി വേണ്ടത് ഒരു ജോലിയാണ്. എന്റെ കുടുംബത്തെ സംരക്ഷിക്കണമെങ്കിൽ ജോലി വേണം. കേരളത്തിൽ തന്നെ ജോലി ലഭിച്ചാൽ അത്രയും സന്തോഷം- ചിത്ര പറയുന്നു. മുണ്ടൂരിൽ തനിക്ക് മികച്ച പരിശീലനം ലഭിക്കുന്നുണ്ടെന്നും എന്നാൽ ഒരു അത്ലറ്റിന് വേണ്ട പോഷകാഹാരങ്ങളൊന്നും തനിക്ക് ലഭിക്കുന്നില്ലെന്നും ചിത്ര പറയുന്നു. വീട്ടിലെ ഭക്ഷണം കഴിച്ചാണ് താൻ പരിശീലനത്തിന് പോകുന്നതെന്നും ചിത്ര.

ലോകചാമ്പ്യൻ ഷിപ്പിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ചിത്ര ഹൈക്കോടതിയെ സമീപിച്ചിരുന്നു. ലോകചാമ്പ്യൻ ഷിപ്പിനുള്ള ടീമിൽ ചിത്രയെ ഉൾപ്പെടുത്തണമെന്ന് കോടതി കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ വിധിക്കെതിരെ ദേശീയ അത്ലറ്റിക് ഫെഡറേഷൻ രംഗത്തെത്തി. ലോക ചാമ്പ്യൻ ഷിപ്പിനുള്ള എൻട്രികൾ അയക്കേണ്ട സമയം കഴിഞ്ഞെന്നും ചിത്രയെ ഇനി ഉൾപ്പെടുത്താനാകില്ലെന്നുമാണ് ഫെഡറേഷൻ പറയുന്നത്.

English summary
pu chithra wants job for protect family
Please Wait while comments are loading...