ഇത് പിണറായി ഡാ... പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലേക്ക്, ലാഭം കേട്ടാൽ ഞെട്ടും!!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: എല്ലാം ശരിയാവുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി സർക്കാർ പൊതുമേഖല സ്ഥാപനങ്ങളെയും ശരിയാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പുതിയതായി നാല് സ്ഥാപനങ്ങള്‍ ലാഭത്തിന്റെ പാതയിലായെന്ന് റിപ്പോര്‍ട്ടുകള്‍. ആര്‍ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, സ്റ്റീല്‍ ഇന്‍ഡസ്ട്രീസ്, കേരള ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം എന്നിവ ലാഭത്തിലായി.

പതിവിന് വിപരീതമായി സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്നുമാസം വ്യാവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ ചേര്‍ന്നുണ്ടാക്കിയത് 18.62 കോടിയുടെ ലാഭം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 44.5കോടി രൂപയുടെ നഷ്ടമുണ്ടായ സ്ഥാനത്താണ് കുതിച്ചു ചാട്ടം നടന്നിരിക്കുന്നത്. 39 സ്ഥാപനങ്ങളില്‍ പത്തെണ്ണം ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 10 എണ്ണത്തിന്റെ മൊത്തവരുമാനം 462.88 കോടി. 76.74 കോടിയാണ് ലാഭം.

പതിവിന് വിപരീതം

പതിവിന് വിപരീതം

സാധാരണഗതിയില്‍ അവസാനത്തെ പാദത്തിലാണ് വിറ്റുവരവിന്റെ സിംഹഭാഗവും ലഭിക്കുക. ആദ്യ പാദത്തില്‍ ചെലവ് കൂടുകയും വരവ് കുറയുകയുമാണ് പതിവ്.

31 കമ്പനികൾ നഷ്ടത്തിലായിരുന്നു

31 കമ്പനികൾ നഷ്ടത്തിലായിരുന്നു

2015-16 സാമ്പത്തിക വര്‍ഷത്തില്‍ എട്ടു കമ്പനികള്‍ ലാഭത്തിലും 31 കമ്പനികള്‍ നഷ്ടത്തിലുമായിരുന്നു.

നഷ്ടം 80 കോടിയായി കുറഞ്ഞു

നഷ്ടം 80 കോടിയായി കുറഞ്ഞു

പൊതുമേഖലാ വ്യവസായത്തിന്റെ മൊത്തം നഷ്ടം 131 കോടിയായിരുന്നു.കഴിഞ്ഞ സാമ്പത്തികവര്‍ഷത്തോടെ ലാഭത്തിലുള്ള കമ്പനികള്‍ പത്തെണ്ണമായി. മൊത്തം നഷ്ടം 80 കോടിയായി കുറഞ്ഞു.

29 കമ്പനികളിൽ 58.12 കോടി നഷ്ടം

29 കമ്പനികളിൽ 58.12 കോടി നഷ്ടം

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 29 സ്ഥാപനങ്ങളുടെ മൊത്തവരുമാനം 176.48 കോടി. നഷ്ടം 58.12 കോടി രൂപയാണ്.

സർക്കാരിന്റെ നേട്ടം

സർക്കാരിന്റെ നേട്ടം

226.55 കോടിയില്‍നിന്ന് നഷ്ടം 160 കോടിയായി കുറയ്ക്കാനായി എന്നത് നേട്ടമാണ്.

സ്പിന്നിങ് നില്ലുകൾ നഷ്ടത്തിലേക്ക്

സ്പിന്നിങ് നില്ലുകൾ നഷ്ടത്തിലേക്ക്

അതേസമയം ടെക്‌സ്‌ഫെഡിന്റെ കീഴിലുള്ളതുള്‍പ്പെടെ സ്പിന്നിങ്മില്ലുകള്‍ നഷ്ടം കൂട്ടിക്കൊണ്ടേയിരിക്കുകയാണ്.

ലാഭത്തിലായ പത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ

ലാഭത്തിലായ പത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ

മലബാര്‍ സിമന്റ് 48.42 ലക്ഷം,
കേരള സ്‌റ്റേറ്റ് ഇലക്ട്രോണിക് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്ഇഡിസി) 44 ലക്ഷം,
ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് 20.67 ലക്ഷം,
ആര്‍ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ 4.53 ലക്ഷം,
സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് (സില്‍ക്ക്) 4.25 ലക്ഷം,
കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് 52.6 കോടി,
ട്രാവന്‍കൂര്‍ ടൈറ്റാനിയം 8.56 കോടി, ടിസിസി 8.17 കോടി,
സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ 6.08 കോടി

English summary
Public sector enterprises are profitable
Please Wait while comments are loading...