കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതനിരപേക്ഷ സമൂഹത്തിനായി പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെടണം: കടന്നപ്പള്ളി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മതനിരപേക്ഷ സമൂഹത്തിനായി പൊതുവിദ്യാലയ ശാക്തീകരണം അനിവാര്യമാണെന്ന് കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. മന്ത്രിസഭാ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടക്കുന്ന പൊലിക 2018 പ്രദര്‍ശന മേളയില്‍ സര്‍വശിക്ഷാ അഭിയാന്‍ സംഘടിപ്പിച്ച ഉണരുന്ന പൊതുവിദ്യാഭ്യാസം-പ്രതീക്ഷകളും വെല്ലുവിളികളും എന്ന വിഷയത്തിലാണ് പൊതുവിദ്യാലയത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നത്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പ്രായോഗിക തലത്തില്‍ ഊന്നണം.

മികച്ച അധ്യാപകരും സംശയങ്ങള്‍ ഉന്നയിക്കുന്ന കുട്ടികളുമാണ് പൊതുവിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം. ആദിവാസി വിഭാഗം വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കാണ് ജില്ലയില്‍ പൊതുവിദ്യാഭ്യാസം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു സെമിനാര്‍ വിലയിരുത്തി. ജില്ലയിലെ 11 ആദിവാസി വിഭാഗങ്ങളും വിവിധങ്ങളായ പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നത്. ഭാഷയും അന്യതാബോധവുമാണ് ആദിവാസി കുട്ടികളെ പൊതുവിദ്യാലയങ്ങളില്‍ നിന്ന് അകറ്റുന്നത്. ഇവിടെയാണ് മെന്റര്‍ ടീച്ചര്‍മാരുടെ പ്രസക്തി.

kadannapally

ചുറ്റുപാടുകളുമായി ബന്ധപ്പെടുന്ന കാര്യങ്ങള്‍ കുട്ടികള്‍ക്ക് എളുപ്പത്തില്‍ ഗ്രഹിക്കാന്‍ കഴിയുമെന്നതിനാല്‍ പൊതുവായ കാര്യങ്ങള്‍ ഉദാഹരിച്ച് അധ്യാപകര്‍ പാഠ്യഭാഗങ്ങള്‍ മുന്നോട്ടുകൊണ്ടുപോവണമെന്നു സെമിനാര്‍ അഭിപ്രായപ്പെട്ടു. മൂലധനത്തിലാണ് ഇപ്പോള്‍ സമൂഹം പ്രാധാന്യം നല്‍കുന്നതെന്നും വിദ്യാഭ്യാസരംഗം കച്ചവടവല്‍ക്കരിക്കപ്പെട്ടുന്ന സാഹചര്യം ഒഴിവാക്കപ്പെടണമെന്നും സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. അധ്യാപകര്‍ കുട്ടികളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ തയ്യാറാവണം. കുട്ടികളോട് ഇടപഴകുന്ന കാര്യത്തില്‍ ചുരുക്കം ചിലരെങ്കിലും പിന്നാക്കം നില്‍ക്കുന്ന സാഹചര്യത്തില്‍ അധ്യാപകര്‍ക്ക് കൗണ്‍സലിങ് നല്‍കണമെന്നും ആവശ്യമുയര്‍ന്നു.

സാധാരണക്കാര്‍ മാത്രം ആശ്രയിക്കുന്ന സ്ഥാപനങ്ങളാണ് സര്‍ക്കാര്‍ സ്‌കൂളുകളെന്ന അഭിപ്രായം തെറ്റാണെന്ന നിലപാടാണ് ചര്‍ച്ചയില്‍ പങ്കെടുത്ത മുതിര്‍ന്ന അധ്യാപകര്‍ സ്വീകരിച്ചത്. ബന്ധപ്പെട്ടവര്‍ ഒന്നുകൂടി ഉണര്‍ന്നുപ്രവര്‍ത്തിച്ചാല്‍ പൊതുവിദ്യാഭ്യാസ ശാക്തീകരണം പൂര്‍ണ ലക്ഷ്യത്തിലെത്തും. സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, അധ്യാപക നിയമനം കാര്യക്ഷമമാക്കുക, എയ്ഡഡ് സ്‌കൂളുകളിലെ നിയമനം പിഎസ്‌സിക്ക് വിടുക എന്നീ ആവശ്യങ്ങളും സെമിനാറില്‍ ഉയര്‍ന്നു. പി സുരേഷ് ബാബു വിഷയം അവതരിപ്പിച്ചു. എസ്എസ്എ പ്രോഗ്രാം ഓഫിസര്‍ പ്രമോദ് മൂടാടി മോഡറേറ്ററായിരുന്നു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഇ ജെ ലീന, എസ്എസ്എ ജില്ലാ പ്രൊജക്റ്റ് ഓഫിസര്‍ ജി എന്‍ ബാബുരാജ്,കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സാജിദ, അധ്യാപക വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ക്യാപ്ഷന്‍

സെമിനാര്‍ ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കുന്നു

English summary
public shools should mold the students to stand along with anti religious society
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X