'ദിലീപേട്ടനിലേക്ക് എത്താതിരിക്കാനാണ് നോക്കിയത്';നടിയെ ആക്രമിച്ച സംഭവം വിവരിച്ച് പൾസർ സുനിയുടെ ഓഡിയോ
നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പൾസർ സുനി കൃത്യത്തെ കുറിച്ച് വിവരിക്കുന്ന ഓഡിയോ പുറത്ത്. 'ന്യൂസ് മിനിറ്റാണ് സുനിയുമായി സംസാരിക്കുന്ന ഓഡിയോ പങ്കുവെച്ചത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മൂന്ന് മെമ്മറി കാർഡുകൾ ഉണ്ടായിരുന്നുവെന്നാണ് ഓഡിയോയിൽ സുനി പറയുന്നത്. കാറിൽ കയറിയ ഉടനെ തന്നെ നടി തന്നെ തിരിച്ചറിഞ്ഞുവെന്നും ആരാണ് ഈ ക്വട്ടേഷൻ ഏൽപ്പിച്ചതെന്ന് നടിക്ക് 90 ശതമാനവും അറിയാമെന്നും ഓഡിയോയിൽ പറയുന്നുണ്ട്.അതേസമയം ഈ ഓഡിയോ എപ്പോൾ എടുത്തതാണെന്ന് വ്യക്തമല്ല. ഓഡിയോയിലെ പൾസർ സുനിയുടെ വാക്കുകൾ ഇങ്ങനെ
'വണ്ടി ഓടിച്ചു മണികണ്ഠൻ ആയിരുന്നു. ഞാനും ഇവളും ബാക്കിലിരുന്നു, ഞാൻ മുഖം കെട്ടിയിരുന്നു, ഒന്നും സംസാരിച്ചില്ല. സംസാരിക്കുന്നതിന് മുന്നെ തന്നെ അവൾക്ക് എന്നെ മനസിലായി, സുനിച്ചേട്ടനല്ലേ ചോദിച്ചു. ഞാൻ മാറ്റി വിടാൻ നോക്കി പറ്റണില്ല. ഞാൻ പറഞ്ഞു ഇന്നതാണ് കാര്യം സഹകരിച്ചേ പറ്റുള്ളൂന്നു പറഞ്ഞു. ഇവള് പെട്ടെന്ന് ചോദിച്ചു,ഇവൾക്കറിയാം, 90% ഇവർക്ക് അറിയാം. ഇവളുടെ മൈൻഡ് മാറ്റാൻ വേണ്ടി നമ്മൾ എന്ത് ചെയ്യും നമ്മുടെ ആളെ പറയരുതല്ലോ. അപ്പൊ നേരെ എന്ത് ചെയ്യും അവിടെ വ്യത്യാസം വരുത്തും. മറ്റേ മാഡം എന്നു പറഞ്ഞു.

എനിക്കറിയാൻ പാടില്ല ഇത് ഇങ്ങനെ ഇങ്ങോട്ട് ചെല്ലുമെന്നുള്ളത്. എദിലീപേട്ടന്റെ അടുത്തേക്ക് ചെല്ലാണ്ടിരിക്കാനാണ് ഞാൻ മാറ്റിയത്. അപ്പോൾ ആണ് പെണ്ണായി. അന്ന് ഞാൻ നല്സ രീതിയിൽ കള്ളു കുടിക്കും . ഞാൻ എന്ത് ചെയ്യുമ്പോഴും കൂൾ മൈൻഡിലാണ് ചെയ്യുന്നത്. ആ സെക്കൻഡിലാണ് നമ്മള അതിലോട്ട് മാറുള്ളൂ .ഈ സംഭവത്തിന് പോകുമ്പോൾ ടെറർ അല്ല, ടെറർ ആയിട്ട് പോകുന്ന പണിക്ക് നമ്മൾ അതിന്റെതായിട്ടുള്ള രീതിയിൽ ഇരിക്കണം. ഇത് ചുമ്മാ ഒരു നിസാരം ഒരാളെ പിടിച്ച് കേറ്റി എഴുതിയിട്ട് ഇത് ചെയ്തു വിടാ എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരു കോഴിയനെ പൊക്കി അത്രയും പോലും റിസ്ക് ഇല്ല ഇത്. ഓൾറെഡി എല്ലാം സെറ്റാണ് നമ്മൾ ഒരു നേതൃത്വം മാത്രം കൊടുത്ത മതി. പക്ഷെ അത് വലിയ പ്രശ്നം ആകുമെന്ന് കാണുന്നില്ലല്ലോ.
ഞാൻ 28ാമത്തെ വയസിൽ ജയിലിൽ കയറിയിട്ടുണ്ട്. എനിക്ക് ഇതൊരു ഹാരമായിരുന്നു. ഹരം മീൻസ് ഹരമെന്നല്ല, കേസ് വന്നാലും ഇത്ര ദിവസം കൊണ്ട് പുറത്തിറങ്ങാം എന്ന ഒരു വിശ്വാസം എനിക്കുണ്ട് .ഇന്ന് രാത്രിയാണ് ഈ സംഭവം നടക്കണേ, ഈ സാധനം എനിക്ക് കൊടുക്കണമെങ്കിൽ നാളെ ഉച്ചയ്ക്കോ വൈകുന്നേരമോ എപ്പോഴെങ്കിലും എനിക്ക് കൊടുത്താൽ മതി. ഫോൺ കൊടുത്തില്ല, മെമ്മറി കാർഡ് രണ്ടു മൂന്നെണ്ണത്തിൽ കോപ്പി ചെയ്തിട്ട് ഒരെണ്ണം മിസ്സ് ആയാൽ ഒരെണ്ണം അവിടെ കിട്ടും. മൂന്ന് കോപ്പി എടുത്തു , ലോയറിന് കൊടുത്തില്ല. മെമ്മറി കാർഡുള്ള പേഴ്സ് കൊടുത്തു. കേസ് കഴിയുമ്പോ തന്നോട്ടോ എന്ന് പറഞ്ഞ് വിശ്വസിച്ചു കൊടുത്തു. സാധാരണ കേസിൽ വക്കീലമാര് അത് അവിടെ വെക്കും,വെച്ച് കൂട്ടും നമ്മൾ ഇറങ്ങി കഴിയുമ്പോൾ തരും. നമ്മൾ ഈ സാധനം സ്റ്റേഷൻ കൊണ്ടുപോയി കഴിഞ്ഞാൽ ഈ സാധനം കിട്ടില്ല.
മെമ്മറി കാർഡ് ഒന്ന് പേഴ്സിനുള്ളിൽ വെച്ചു, പേഴ്സ് ഏപ്പിച്ചു . ബാക്കി എന്റെ കയ്യിൽ. മറ്റേത് സ്വാഭാവികമായിട്ട് നമുക്ക് ഒരു ആഗ്രഹം ഉണ്ടാകില്ലേ', ,സുനി പറഞ്ഞു. കേസിലെ ഒന്നാം പ്രതിയായ സുനി കുറ്റകാരനാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. ഇയാൾ അടക്കമുള്ള 6 പ്രതികൾക്കുള്ള ശിക്ഷ 12 വിധിക്കും.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications