ഹാജരാകാനെത്തിയ സുനിയുടെ അഭിഭാഷകൻ പ്രതീഷ് ചാക്കോയെ അറസ്റ്റ് ചെയ്തു!! നടിയെ ആക്രമിച്ചതിൽ പങ്ക്?

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയെ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാനെത്തിയ പ്രതീഷ് ചാക്കോയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് ക്ലബിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ ഇയാളെ വിട്ടയച്ചു. തെളിവ് ഒളിപ്പിച്ച കേസിലാണ് അറസ്റ്റ്.ചോദ്യം ചെയ്യലിൽ പ്രതീഷ് ചാക്കോ നിര്‍ണായക വിവരങ്ങളാണ് അന്വേഷണ സംഘവുമായി പങ്കുവച്ചതെന്നാണ് സൂചന.

സുനിയുടെ മൊഴി

സുനിയുടെ മൊഴി

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ മുൻ അഭിഭാഷകനായ പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയിരുന്നതായി സുനി മൊഴി നൽകിയിരുന്നു.

മൊബൈൽ ഒളിപ്പിച്ചു

മൊബൈൽ ഒളിപ്പിച്ചു

ദൃശ്യം പകര്‍ത്താൻ ഉപയോഗിച്ച മൊബൈൽ ഒളിപ്പിച്ചതിനാണ് പ്രതീഷ് ചാക്കോയെ അറസ്റ്റ് ചെയ്തത്. ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്ത ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

 ഒളിവിലായിരുന്നു

ഒളിവിലായിരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രതീഷ് ചാക്കോയ്ക്ക് പോലീസ് നോട്ടീസ് നൽകിയിരുന്നു. ക്രിമിനൽ നടപടി ചട്ടം 41(എ) പ്രകാരമാണ് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ ഇതിനു പിന്നാലെ പ്രതീഷ് ചാക്കോ ഒളിവിൽ പോവുകയായിരുന്നു.

മുൻകൂർ ജാമ്യം

മുൻകൂർ ജാമ്യം

ഇതിനു പിന്നാലെ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതീഷ് ചാക്കോയ്ക്കെതിരെയുള്ളതെന്നും അതിനാൽ ജാമ്യ ഹർജി പ്രസക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചോദ്യം ചെയ്യലിന് പ്രതീഷ് ഹാജരാകുമെന്ന് അറിയിച്ചതിനെ തുടർന്ന് നടപടികൾ കോടതി തീർപ്പാക്കുകയായിരുന്നു.

അറസ്റ്റ് ചെയ്യാൻ തടസമില്ല

അറസ്റ്റ് ചെയ്യാൻ തടസമില്ല

കേസിന്റെ അന്വേഷണത്തിനിടെ മറ്റു കുറ്റങ്ങളില്‍ പങ്കാളിത്തം കണ്ടെത്തിയാല്‍ അറസ്റ്റു ചെയ്യുന്നതിന് തടസമില്ലെന്നും കുറ്റക്കാരനല്ലെന്നു തെളിഞ്ഞാല്‍ അറസ്റ്റുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

വഴിത്തിരിവായി വിഐപി

വഴിത്തിരിവായി വിഐപി

പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്തതിൽ നിർണായക വിവരങ്ങളായിരുന്നു പുറത്തു വന്നത്. അറസ്റ്റിലാകുന്നതിന് മുമ്പ് പള്‍സര്‍ സുനി കൈമാറിയ മൊബൈല്‍ ഫോണ്‍ മറ്റൊരു 'വിഐപി'ക്ക് ദിലീപിന് വേണ്ടി നല്‍കിയെന്നാണ് പ്രതീഷിന്റെ വെളിപ്പെടുത്തല്‍.

English summary
pulsar suni's former lawyer pradeesh chakko arrest
Please Wait while comments are loading...