Get Updates
Get notified of breaking news, exclusive insights, and must-see stories!

പൾസർ സുനിയെ പോലീസിന് കിട്ടും !! മാർച്ച് 5വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു

നടിയെ അക്രമിച്ച കേസിലെ പ്രധാന പ്രതിയായ പൾസർ സുനിയെ മാർച്ച് 5വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

ആലുവ: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ പൾസർ സുനിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മാർച്ച 5വരെയാണ് ഇയാളെ കസ്റ്റഡിയിൽ വിട്ടത്. വെള്ളിയാഴ്ച ആലുവയിലെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയ സുനിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ചോദ്യം ചെയ്യാൻ വിട്ടുതരണമെന്ന പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റഡിയിൽ വിട്ടത്.

ചോദ്യം ചെയ്യാം

കോടതിയിൽ നിന്ന് സുനിയെ അറസ്റ്റ് ചെയ്തെങ്കിലും ഒരു രാത്രി ചോദ്യം ചെയ്യാനുള്ള അവസരം മാത്രമായിരുന്ന പോലീസിന് കിട്ടിയത്. അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിൽ സുനിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത് പോലീസിന് തിരിച്ചടിയായിരുന്നു.

പോളിഗ്രാഫ് പരിശോധ

പൾസർ സുനിയുടെ നുണപരിശോധന നടത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. സുനിയും വിജീഷും ഒളിവിൽ താമസിച്ചെന്ന് സംശയിക്കുന്ന തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിയ്ക്കും

ദൃശ്യങ്ങൾ

സുനിയും കൂട്ടാളികളും പകർത്തിയ നടിയെ ആക്രമിയ്ക്കുന്ന ദൃശ്യങ്ങൾ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇത് ചിത്രീകരിച്ചിരുന്ന ഫോൺ ഓവുചാലിലേക്ക് എറിഞ്ഞെന്നാണ് സുനി മൊഴി നൽകിയിരിക്കുന്നത്.

ഗൂഢാലോചന

ക്വട്ടേഷൻ അല്ലെന്ന് സുനി പറയുന്നുണ്ടെങ്കിലും ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനായി സുനിയുടെ കൂട്ടാളികളെയും പ്രത്യേകം ചോദ്യം ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+