നാക്ക് തിരിച്ചടിക്കുന്നു..!! ദിലീപിന് അറിയാത്ത പള്‍സര്‍ സുനിക്ക് നടന്റെ ലൊക്കേഷനില്‍ ഇതാണ് പണി..!!
കൊച്ചി: പള്‍സര്‍ സുനിയെ അറിയില്ലെന്ന നടന്‍ ദിലീപിന്റെ വാദം തിരിഞ്ഞ് കൊത്തുന്നു. പള്‍സര്‍ സുനിയെ കണ്ടിട്ട് പോലുമില്ലെന്നാണ് ഇതുവരെ ദിലീപ് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ ദിലീപ് ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി ചെന്നതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തൃശൂരിലെ ക്ലബ്ബിൽ ദിലീപുള്ളപ്പോൾ തന്നെ സുനിയും ഉണ്ടായിരുന്നുവെന്ന തെളിയിക്കുന്ന ചിത്രങ്ങളാണ് പോലീസിന് ലഭിച്ചത്. സുനി ദിലീപ് ചിത്രത്തിന്റെ ലൊക്കേഷനില്‍ വെറുതേ ചെന്നതല്ല എന്നാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

ചിത്രങ്ങളിൽ സുനി
ജോര്‍ജേട്ടന്‍സ് പൂരമെന്ന ചിത്രത്തിന്റെ ലൊക്കേഷനുകളിലൊന്നായ തൃശ്ശൂരിലെ ഹെല്‍ത്ത് ക്ലബ്ബിലാണ് പള്‍സര്‍ സുനിയുടെ സാന്നിധ്യം പോലീസ് കണ്ടെത്തിയത്. ക്ലബ്ബിലെ ജീവനക്കാര്‍ ദിലീപിനൊപ്പം എടുത്ത ചിത്രങ്ങളില്‍ പള്‍സര്‍ സുനിയേയും കാണാവുന്നതാണ്.

സുനി ഡ്രൈവർ
സുനി ഡ്രൈവറായിട്ടാണ് ചിത്രത്തിന്റെ സെറ്റിലെത്തിയത് എന്നാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരിക്കുന്നത്. സാധാരണയുണ്ടാവാറുള്ള ഡ്രൈവറിന് പകരക്കാരനായി സുനി രണ്ട് ദിവസം സെറ്റിലുണ്ടായിരുന്നുവെന്നാണ് സൂചന.

മുരുകനെ ചോദ്യം ചെയ്തു
ലോക്കേഷന്റെ ചുമതലയുള്ള മുരുകന്‍ എന്നയാളാണ് സുനിയെ സെറ്റിലെത്തിച്ചത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു. അതേസമയം പള്‍സര്‍ സുനിയെക്കുറിച്ച് അറിയില്ലെന്നാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപു എസ് കുമാര്‍ പറയുന്നത്.

തെളിവ് പുറത്ത്
ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്ന തൃശൂര്‍ നഗരത്തിലെ ഒരു പ്രധാന ക്ലബ്ബില്‍ ദിലീപും സുനിയും ഒരേ സമയം ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് മാതൃഭൂമി ന്യൂസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. ഇരുവരും തമ്മില്‍ കണ്ടിരുന്നോ, സംസാരിച്ചിരുന്നോ എന്നത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

ചിത്രങ്ങൾ പരിശോധിച്ചു
ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്നായിരുന്നു തൃശൂരിലെ ഈ ഹെല്‍ത്ത് ക്ലബ്ബ്. 2016 നവംബര്‍ 13നാണ് സുനി ഇവിടെ എത്തിയത്.ക്ലബ്ബിലെ ജീവനക്കാര്‍ അന്നെടുത്ത മുഴുവന്‍ ചിത്രങ്ങളും പോലീസ് പരിശോധിച്ചുവെന്നാണ് സൂചന.

ജീവനക്കാരുടെ മൊഴി
കേസന്വേഷിക്കുന്ന സംഘം ക്ലബ്ബിലെ ജീവനക്കാരുടെ മൊഴി എടുത്തിട്ടുണ്ട്. അന്നത് പള്‍സര്‍ സുനി ആണെന്ന് ആര്‍ക്കും അറിയില്ലെന്നാണ് ജീവനക്കാര്‍ നല്‍കിയ മൊഴി. ഇവരില്‍ നിന്നും വീണ്ടും പോലീസ് മൊഴി എടുത്തേക്കും.ഈ ക്ലബ്ബിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

ഒരേ ടവർ ലൊക്കേഷൻ
ആക്രമിക്കപ്പെട്ട നടി ഈ ഹെല്‍ത്ത് ക്ലബ്ബിലെ സ്ഥിരം സന്ദര്‍ശക ആയിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. നവംബര്‍ 13ന് ദിലീപും പള്‍സര്‍ സുനിയും ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നതായി പോലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് ചിത്രങ്ങള്‍ ലഭിച്ചിരിക്കുന്നത്.

കത്തിൽ പറയുന്നത്
സുനി എഴുതിയതെന്ന് പറയപ്പെടുന്ന കത്തില്‍ സൗണ്ട് തോമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ താന്‍ ആരോടും പറഞ്ഞിട്ടില്ല എന്ന് പരാമര്‍ശിച്ചിരുന്നു. ഇത് കേട്ടാല്‍ താനും സുനിയും തമ്മില്‍ വളരെക്കാലത്തെ അടുപ്പമുണ്ടെന്ന് സംശയിക്കപ്പെടും എന്നായിരുന്നു ദിലീപ് പ്രതികരിച്ചത്.

അറിയില്ലെന്ന് സംവിധായകൻ
പള്‍സര്‍ സുനി ചിത്രത്തിന്റെ ലൊക്കേഷനില്‍ വന്നതായി അറിയില്ലെന്ന് ജോര്‍ജേട്ടന്‍സ് പൂരം സംവിധായകന്‍ കെ ബിജു പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡ്രൈവറായോ ലൊക്കേഷനിലെ മറ്റേതെങ്കിലും ജോലിക്കാരനായോ പള്‍സര്‍ സുനിയെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ബിജു പറയുകയുണ്ടായി.












Click it and Unblock the Notifications