കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുണ്യം പൂങ്കാവനം: ശബരിമലയില്‍ പൂന്തോട്ട നിര്‍മ്മാണവുമായി പോലീസ് സ്‌പെഷ്യല്‍ പോലീസ് ഓഫീസറും സംഘവും

Google Oneindia Malayalam News

ശബരിമല: ശബരിമല പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി സന്നിധാനത്തെ ഭസ്മക്കുളത്തിന് സമീപം നിര്‍മിച്ച പൂന്തോട്ടത്തില്‍ പുതുതായി ചാര്‍ജ് എടുത്ത സന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എ.എസ്. രാജുവിന്റെ നേതൃത്വത്തില്‍ വിവിധയിനങ്ങളില്‍പ്പെട്ട ചെടികള്‍ നട്ടു. തെച്ചി, മുല്ല, പാല, അരുളി, ചെമ്പകം, പിച്ചി, നന്ത്യാര്‍വട്ടം തുടങ്ങിയ ഔഷധ ഗുണമുള്ള സസ്യങ്ങളാണ് സന്നിധാനത്തെ പൂങ്കാവനത്തില്‍ നട്ടുവളര്‍ത്തുന്നത്.

നമ്മുടെ പൈതൃക സ്വത്തായ കുളങ്ങളും കാവുകളും മാലിന്യമില്ലാതെ കാത്തുസൂക്ഷിക്കുന്നതിന് പുതിയതലമുറ മുന്തിയ പരിഗണന നല്‍കണമെന്നും, അയ്യപ്പസ്വാമിയുടെ പൂങ്കാവനം മാലിന്യ മുക്തമായിരിക്കേണ്ടത് ഭക്തന്‍മാരുടെയും, സന്നിധാനത്ത് സേവനമനുഷ്ടിക്കുന്ന ഓരോ വകുപ്പ് ജീവനക്കാരുടെയും ചുമതലയും കടമയുമാണെന്ന് സന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എ.എസ്. രാജു പറഞ്ഞു. പുണ്യം പൂങ്കാവനം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

sabarimala

കോവിഡ് സാഹചര്യത്തില്‍ ഭക്തരുടെ എണ്ണം കുറഞ്ഞതിനാല്‍ സന്നിധാനത്തും പരിസരങ്ങളിലും മാലിന്യത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ട്. ചടങ്ങില്‍ സന്നിധാനം അസി. സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ അമ്മിണികുട്ടന്‍, പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ത്രിതീപ് ചന്ദ്രന്‍, ശ്യാംകുമാര്‍, ശ്രീജിത്ത്, എഎസ്ഐ സജി മുരളി, പുണ്യം പൂങ്കാവനം പദ്ധതിയുടെ പ്രവര്‍ത്തകരായ അമ്പാശങ്കര്‍, ശേഖര്‍ സ്വാമി, പുണ്യം പൂങ്കാവനം പദ്ധതിക്കായി നിയമിച്ച പോലീസ് വോളന്റിയര്‍മാരായ നിഷില്‍, ദീപു തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
punyam poongkavanam program; special police team build new garden in sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X