നാട്ടുകാരിൽ നിന്നും പുസ്തകങ്ങൾ ശേഖരിക്കാൻ പുസ്തകപ്പയറ്റ്

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം : വിദ്യാർത്ഥികളിൽ വായന വളർത്തുന്നതിനായി സ്കൂൾ ലൈബ്രറി വിപുലീകര പരിപാടിക്ക് വിവിധ പദ്ധതികളുമായി സ്കൂൾ അധികൃതർ രംഗത്ത്.

പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും നാട്ടുകാരിൽ നിന്നും പുസ്തകങ്ങൾ ശേഖരിക്കാൻ പുസ്തകപ്പയറ്റ് സംഘടിപ്പിച്ചാണ് അധ്യാപകരും രക്ഷാകർതൃ സമിതിയും രംഹത്തിറങ്ങിയത്. നൂറ് കണക്കിന് പുസ്തകങ്ങളാണ് ഇങ്ങനെ സ്കൂൾ ലൈബ്രറിക്കായി ശേഖരിച്ചത്.

pusthakapayatt

മീത്തൽവയൽ ചീക്കോന്ന് ഈസ്റ്റ് എം എൽ പി സ്കൂളിൽ നടന്ന പരിപാടി പി രവീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡണ്ട് എവിചന്ദ്രൻ അധ്യക്ഷത വഹിച്ചു സൈബര്‍ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തിൽ സീനിയർ പോലീസ് ഓഫീസർ ജമീല ക്ലാസെടുത്തു. സ്കൂള്‍ പിടിഎ അംഗമായ പ്രശസ്ത തിരക്കഥാകൃത്ത് വിനീഷ് പാലയാടിനെ ചടങ്ങിൽ ആദരിച്ചു. ഹെഡ്മിസ്ട്രസ് ജിജി, സി പി അശോകൻ, കെ കെ കുഞ്ഞബ്ദുല്ല, യു പി ലത്തീഫ് സംസാരിച്ചു.

അന്‍വര്‍ എംഎല്‍എക്കെതിരായ കേസില്‍ മുഖ്യമന്ത്രി ഇടപെട്ടു; അന്വേഷണത്തിന് കളക്ടര്‍ക്ക് നിര്‍ദേശം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
''Pusthakapayyattu''-collection of books

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്