'ജെയ്ക് പറഞ്ഞൊരു മറുപടിയുണ്ട്, അതെന്നെ ഞെട്ടിച്ചു കളഞ്ഞു', ശ്രദ്ധേയമായി നടൻ സുബീഷിന്റെ കുറിപ്പ്
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ സോഷ്യൽ മീഡിയയിലും മുൻനിര മാധ്യമങ്ങളിലും അടക്കം രൂക്ഷമായി പരിഹസിക്കപ്പെടുകയാണ് ഇടത് സ്ഥാനാർത്ഥിയായിരുന്ന ജെയ്ക് സി തോമസ്. മൂന്നാമത്തെ തവണയാണ് പുതുപ്പളളിയിൽ ജെയ്ക് തോൽക്കുന്നത്. അതിനിടെ നടൻ സുബീഷ് സുധി ജെയ്ക്കിനെ കുറിച്ചും ഉമ്മൻചാണ്ടിയെ കുറിച്ചും ഫേസ്ബുക്കിൽ പങ്കിട്ട കുറിപ്പ് ശ്രദ്ധ നേടുകയാണ്.
സുബീഷ് സുധിയുടെ കുറിപ്പ് വായിക്കാം: 'ഇവിടെ ഞാൻ കുറിക്കുന്നത് രണ്ട് മനുഷ്യരെക്കുറിച്ചാണ്. ഒന്ന് ജീവിച്ചിരിക്കുന്നൊരാൾ, മറ്റൊന്ന് മരിച്ചുപോയൊരാൾ. ആദ്യം എന്റെ രാഷ്ട്രീയവുമായി യോജിപ്പുള്ളൊരാളെക്കുറിച്ചാണ്. ജെയ്ക് സി തോമസ്. ജെയ്ക്കിനെ ഞാൻ മിനിഞ്ഞാണ് വിളിച്ചു. പുതുപ്പള്ളി പോലൊരു യു ഡി എഫ് അനുകൂല മണ്ഡലത്തിൽ തന്റെ രാഷ്ട്രീയ നിലപാട് കൊണ്ടും അരാഷ്ട്രീയരായിപ്പോവുന്ന പുതുതലമുറയിലെ ഒരുപാട് ചെറുപ്പക്കാരെ തന്റെ നിലപാടുകൾ കൊണ്ടും തന്റെ ചിന്താശേഷി കൊണ്ടും തന്റെ ജീവിതം കൊണ്ടും രാഷ്ട്രീയത്തിലേക്കെത്തിച്ച മനുഷ്യൻ..

അതുകൊണ്ടുതന്നെ അയാളുൾക്കൊള്ളുന്ന രാഷ്ട്രീയവും കേരളത്തിന്റെ പൊതുമണ്ഡലത്തിൽ രാഷ്ട്രീയം പറയുന്ന ഒരാൾ വരണം എന്നു ചിന്തിക്കുന്ന ആൾക്കാരും അയാളുടെ വിജയം പ്രതീക്ഷിച്ചു. അതുകൊണ്ട് ജെയ്ക്കിന് വിജയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്ന ഒരാളെന്ന നിലയിൽ ഞാൻ പറഞ്ഞു, പുതുപ്പള്ളിയിൽ എന്തായാലും ഒരു ഉമ്മൻചാണ്ടി ഇഫക്ട് ഉണ്ടാവും.
അതിനാൽ തന്നെ ഞാൻ പറഞ്ഞു, 'നിങ്ങള് തോറ്റ് കഴിഞ്ഞാൽ...' അപ്പോൾ അയാൾ പറഞ്ഞൊരു മറുപടിയുണ്ട്. അതെന്നെ ഞെട്ടിച്ചു കളഞ്ഞു. 'സുബീഷേട്ടാ.. പാർട്ടിക്ക് വേണ്ടി എത്രയോ മനുഷ്യർ രക്തസാക്ഷികളായ പ്രസ്ഥാനമാണിത്. ഈ പാർട്ടിക്കുവേണ്ടി ഒന്നോ രണ്ടോ മൂന്നോ അല്ല പത്ത് തവണ തോൽക്കാനും ഞാൻ റെഡിയാണ്. അതാണ് സഖാവ്. അതാണ് ജെയ്ക് സി തോമസ്.
പിന്നെ ഉമ്മൻ ചാണ്ടിയെക്കുറിച്ച്. രാഷ്ട്രീയമായി എനിക്കും വിയോജിപ്പിക്കുകയുണ്ടായ വ്യക്തിയാണദ്ദേഹം. എന്നാൽ അദ്ദേഹത്തിന്റെ മരണാനന്തരയാത്ര എന്നെയും, എന്നെ മാത്രമല്ല ഓരോ മലയാളിയെയും ഞെട്ടിച്ചുകളഞ്ഞു. രാഷ്ട്രീയത്തിനതീതമായി മറ്റുള്ളവന്റെ വേദന മനസ്സിലാക്കി സാധാരണക്കാരനോടിടപെട്ട ഒരു വ്യക്തി ഇനിയുണ്ടാവില്ല. മനുഷ്യന്റെ സങ്കടങ്ങൾ കാണുന്നവരാണ് യഥാർത്ഥ മനുഷ്യനെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹം അങ്ങനെയൊരു മനുഷ്യനായിരുന്നു. മറ്റുള്ളവന്റെ വേദന മനസ്സിലാക്കി ജീവിക്കാൻ ഇനി വരുന്ന ഓരോ മനുഷ്യനും ഓരോ രാഷ്ട്രീയക്കാരനും കഴിയട്ടെ എന്ന് ഞാൻ ആശിക്കുന്നു'.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications