ആഭ്യന്തരം സിപിഐ സ്വപ്നം കാണുന്നു? പിണറായിക്കെതിരെ വിമർശനവുമായി സിപിഐ, ആഭ്യന്തരം ഒഴിയണം?

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. പുതുവൈപ്പിലെ സമരക്കാർക്ക് എതിരായ പോലീസ് നടപടിക്കെതരി രൂക്ഷ വിമർശനവുമായി സിപിഐ എറണാകുളം ജില്ല സെക്രട്ടറി പി രാജുവാണ് രംഗത്ത് വന്നിരിക്കുന്നത്. സമരക്കാരെ തല്ലിചതച്ച ഡിസിപി യതീഷ് ചന്ദ്ര ബിജെപിയുടെ നോമിനിയാണെന്നും ഗുണ്ടകളെ നാണിപ്പിക്കുന്ന രീതിയിലാണ് യതീഷ് ചന്ദ്ര പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

പോലീസിനെ മുഖ്യമന്ച്രി നിലക്ക് നിർത്തണം, ഇല്ലെങ്കിൽ തങ്ങൾ നിലക്ക് നർക്കുമെന്നും പി രാജു പറഞ്ഞു. ആഭ്യന്തര വകുപ്പ് ഭരിക്കാൻ കഴിയുന്നില്ലെങ്കിൽ ഘടകകക്ഷികൾക്ക് വിട്ടു നൽകണമെന്നും അദ്ദേഹം പ്രതികരിച്ചു. ഐഒസിക്ക് എതിരായ പുതുവൈപ്പിൽ നടക്കുന്ന സമരക്കാരെ സന്ദർശിച്ചതിന് ശേഷമാണ് സിപിഐ എറണാകുളം ജില്ല സെക്രട്ടറി പി രാജുവിന്റെ പ്രതികരണം.

Pinarayi Vijayan

ഐഒസി എൽപിജി ടെർമിനലിന് എതിരായ സമരത്തിന് നേരെ കഴിഞ്ഞ ദിവസമാണ് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ പോലീസ് നടപടി ഉണ്ടായത്. എന്നാൽ ഇത് വലിയ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. എന്നാൽ യതീഷ് ചന്ദ്രയുടെ നടപടികളെ ന്യായീകരിക്കുന്ന രീതിയാലാണ് പോലീസ് മേധാവി ടിപി സെൻകുമാർ പറയുന്നത്. അതേസമയം ഐഒസി സമരക്കാരുമായി മുഖ്യമന്ത്രി ബുധനാഴ്ച ചർച്ച നടത്തും.

English summary
Puthuvype IOC protest; CPI slams Pinarayi Vijayan's police
Please Wait while comments are loading...