ഐഒസിയിൽ വാക്ക് പാലിക്കാതെ മേഴ്സിക്കുട്ടിയമ്മ!! ഒടുവിൽ പറയുന്നു നിസഹായയാണെന്ന്!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: പുതുവൈപ്പിൻ ഐഒസി എൽപിജിക്കെതിരായ സമരത്തിനിടെ ഞായറാഴ്ചയുണ്ടായ പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പോലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാർജിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർക്ക് പരുക്കേറ്റിരുന്നു. അതിനിടെ ഐഒസി സമരവുമായി ബന്ധപ്പെട്ട് മന്ത്രി മേഴിസിക്കുട്ടിയമ്മ വാക്കുപാലിച്ചില്ലെന്ന് സമര സമിതി ആരോപിക്കുന്നു. ഇക്കാര്യത്തിൽ താൻ നിസഹായയാണെന്നാണ് മന്ത്രി പറഞ്ഞതെന്നാണ് വിവരം. സൗത്ത് ലൈവാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം പോലീസ് നടത്തിയ ലാത്തിച്ചാർജിനു ശേഷം മന്ത്രി സമരക്കാരുമായി ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് അവസരമുണ്ടാക്കാമെന്നും എൽപിജി പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ജൂലൈ നാല് വരെ നിർത്തിവയ്ക്കാനമെന്നുമായിരുന്നു മന്ത്രിയുടെ വാഗ്ദാനം. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തുമ്പോൾ ചർച്ച നടത്താമെന്നായിരുന്നു മന്ത്രി മേഴ്സിക്കുട്ടി പറഞ്ഞതെന്ന് സമര സമിതി പറയുന്നു. ഇക്കാര്യം വരാപ്പുഴ അതിരൂപത ആക്ഷൻ കൗൺസിലും സമ്മതിക്കുന്നുണ്ട്.

puthuvype

ഇന്നലെ ചർച്ച നടന്നില്ല എന്ന് മാത്രമല്ല ഇന്നു രാവിലെ മുതൽ കനത്ത പോലീസ് സംരക്ഷണത്തിൽ പുതുവൈപ്പിനിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇതോടെയാണ് പ്രതിഷേധം ശക്തമായത്. മന്ത്രി ഇത്തരത്തിലൊരു ഉറപ്പ് നൽകിയിട്ടുള്ള കാര്യം സമര സമിതി പോലീസിനെ അറിയിച്ചു. എന്നാൽ ഹൈക്കോടതി ഉത്തരവുള്ളതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സംരക്ഷണം നൽകുമെന്ന നിലപാടായിരുന്നു പോലീസിന്.

തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച കാര്യം സമര സമിതി പ്രവർത്തകറ്‍ മന്ത്രിയെ വിളിച്ച് പറഞ്ഞു. അപ്പോഴാണ് ഇക്കാര്യത്തിൽ താൻ നിസഹായയാണെന്ന് മന്ത്രി പറഞ്ഞത്. തുടർന്ന് പ്രതിഷേധിച്ചപ്പോഴാണ് പോലീസിന്റെ ക്രൂര നടപടി ഉണ്ടായത്.

English summary
puthuvype protest minister j mercykutty amma says helpless
Please Wait while comments are loading...