Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരന്തത്തിനിടയാക്കിയത് സൂര്യകാന്തി:കരാറുകാര്‍ക്കും ക്ഷേത്രം ഭാരവാഹികള്‍ക്കുമെതിരെ കേസ്,സംഭവം ഇങ്ങനെ

കൊല്ലം; പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തില്‍ ക്ഷേത്രഭാരവാഹികള്‍ക്കും വെടിക്കെട്ട് കരാറുകാര്‍ക്കെതിരെ കേസുടുത്തു. എന്നാല്‍ ജില്ലാ ഭരണ കൂടം അനുമതി നല്‍കാതെയാണ് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തിയത്. ഇതേ സമയം ദുരന്തത്തിന് കാരണമായത് സൂര്യകാന്തി എന്ന അമിട്ടാണ്.

അപകടസാധ്യത കണക്കിലെടുത്ത് സമീപവാസികളുടെ പരാതിയെ തുടര്‍ന്നാണ് വെടിക്കെട്ടിന് സ്റ്റേ ഏര്‍പ്പെടുത്തിയത്. ഇതേ സമയം ക്ഷേത്രാചാരത്തിന്റ വെടിക്കെട്ട ഒഴിവാക്കാന്‍ കമ്മിറ്റി തയാറായിരുന്നില്ല. തുടര്‍ന്ന് ദേവസ്വം ബോര്‍ഡിന്റെ കടുംപിടുത്തമാണ് അപകടത്തിലേക്ക് കലാശിച്ചത്.

കമ്പപ്പുരയില്‍ നിന്ന് വെടിക്കെട്ട് സാമഗ്രികള്‍ മൈതാനത്തേക്ക് കൊണ്ടുപോകുകയായിരുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് സൂര്യകാന്തി എന്നു പേരുള്ള അമിട്ട് ലക്ഷ്യം തെറ്റി വീണതാണ് അപകടത്തിന് കാരണം. അപകടം നടന്നതിങ്ങനെയാണ്..

മരണം

മരണം

പുറ്റിംഗല്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ വെടിക്കെട്ടപകടത്തില്‍ 102 ജീവനുകള്‍ പൊലിഞ്ഞു. 350 ഓളം പേര്‍ക്ക പരിക്കേറ്റു. മരണ സംഖ്യ ഉയരാന്‍ ഇനിയും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കേസെടുത്തു

കേസെടുത്തു

വെടിക്കെട്ടപകടത്തില്‍ കരാറുകാര്‍ക്കും ക്ഷേത്രഭാരവാഹികള്‍ക്കുമെതിരെ കേസെടുത്തു.

രണ്ടു കരാറുകാര്‍

രണ്ടു കരാറുകാര്‍

രണ്ടു കരാറുകാരാണ് ഉണ്ടായിരുന്നത്. ഒരാള്‍ കഴക്കൂട്ടം സ്വദേശി ഉമേഷാണ്. ഇയാള്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

കേസിന്റെ ഗൗരവം

കേസിന്റെ ഗൗരവം

അനുമതി നല്‍കാതെ വെടിക്കെട്ട് നടത്തിയത് കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

അനധികൃതമായി വെടിമരുന്ന്

അനധികൃതമായി വെടിമരുന്ന്

ലൈസന്‍സില്ലാതെ സുശീലന്‍ എന്നയാളാണ് വെടിക്കെട്ട് നടത്തിയത്. അനധികൃതമായി വെടിമരുന്ന് സൂക്ഷിച്ചിരുന്നതായും സൂചനയുണ്ട്.

നിര്‍ത്താന്‍ നിര്‍ദേശം

നിര്‍ത്താന്‍ നിര്‍ദേശം

ശനിയാഴ്ച രാത്രി 12 മണിയോടെ ആരംഭിച്ച വെടിക്കെട്ട് പുലര്‍ച്ചെ മൂന്നുമണിയോടെ പോലീസ് ഇടപ്പെട്ട് വെടിക്കെട്ട് അവസാനിപ്പിക്കണമെന്ന് ഭാരവാഹികളോട് ആവശ്യപ്പെട്ടു. നിര്‍ദേശം നല്‍കുന്നതിന് തൊട്ടുമുന്‍പാണ് അപകടം.

അപകടം ഉണ്ടാക്കിയത്

അപകടം ഉണ്ടാക്കിയത്

കമ്പപ്പുരയില്‍ നിന്ന് വെടിക്കെട്ട് സാമഗ്രികള്‍ മൈതാനത്തേക്ക് കൊണ്ടുപോകുകയായിരുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് സൂര്യകാന്തി എന്നു പേരുള്ള അമിട്ട് ലക്ഷ്യം തെറ്റി വീഴുകയായിരുന്നു.

സ്‌ഫോടനം

സ്‌ഫോടനം

വെടിക്കെട്ട് സാമഗ്രിയില്‍ അമിട്ട് വീണ് സ്‌ഫോടനം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് അമിട്ടിന്റെ ചീളുകള്‍ കമ്പപ്പരിയിലേക്ക് വീണ് തീപ്പിടിക്കുകയായിരുന്നു.

നാശനഷ്ടം

നാശനഷ്ടം

ദേവസ്വം ബോര്‍ഡിന്റെ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. സ്‌ഫോടനത്തിന്റെ ശക്തിയില്‍ ഉപദേവതാ ക്ഷേത്രങ്ങള്‍ക്കും സമീപത്തെ 30ഓളം വീടുകള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+