കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുറ്റിംഗല്‍ ക്ഷേത്രത്തിന് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച മൂന്ന് കാറുകള്‍ പിടികൂടി

  • By വിക്കി നഞ്ചപ്പ
Google Oneindia Malayalam News

പരവൂര്‍: പുറ്റിംഗല്‍ ക്ഷേത്രത്തിന് സമീപം ഉപേക്ഷിയ്ക്കപ്പെട്ട നിലയില്‍ മൂന്ന് കാറുകള്‍ കണ്ടെത്തി. വെടിമരുന്ന് നിറച്ച നിലയിലാണ് കാറുകള്‍ കണ്ടെത്തിയത്. നൂറിലധികം പേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന സ്ഥലത്ത് നിന്നാണ് കാറുകള്‍ കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് കൂടി നിന്ന ആളുകളെ പൊലീസ് ഒഴിപ്പിച്ചു.

വണ്‍ഇന്ത്യ ലേഖകന്‍ വികാഷ് നഞ്ചപ്പയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പ് വന്ന ശേഷം മാത്രമേ ആളുകളെ കടത്തി വിടുകയുള്ളൂ. സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കിയ ശേഷമേ ആളുകളെ സ്ഥലത്തേയ്ക്ക് കടത്തി വിടുകയുള്ളൂ എന്നും പൊലീസ് പറഞ്ഞു.

kollam-fireworks-accident4

നിരോധിയ്ക്കപ്പെട്ട സ്‌ഫോടക വസ്തുക്കള്‍ ഉള്‍പ്പടെയുള്ളവ വെടിക്കെട്ടിനായി ഉപയോഗിച്ചിട്ടുണ്ടെന്ന ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്പ്‌ളോസീവ്‌സ് സുദര്‍ശന്‍ കമലിന്റെ കണ്ടെത്തല്‍ പുറത്ത് വന്ന സാഹചര്യത്തില്‍ ഫൊറന്‍സിക് പരിശോധന ഫലം പുറത്ത് വരുന്നതിനായി കാത്തിരിയ്ക്കുകയാണ് പൊലീസ്.

Kollam

സുരക്ഷമാനദണ്ഡങ്ങള്‍ ഒന്നടങ്കം ലംഘിച്ചാണ് വെടിക്കെട്ട് നടത്തിയതെന്നും സുദര്‍ശന്‍ കമല്‍ പറഞ്ഞിരുന്നു. വന്‍തോതില്‍ വെടിമരുന്ന് ഉപയോഗിച്ചതായി പ്രദേശവാസികശും മൊഴി നല്‍കിയിരുന്നു. നിരോധിത സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതിന്റെ സാധ്യതയും പൊലീസ് പരിശോധിയ്ക്കും

English summary
Puttingal temple fire- 3 abandoned cars with explosives found
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X