• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇമ്മാതിരി തോല്‍വികള്‍ ഉള്ളിടത്തോളം കാലം കേരളം ചാണകത്തില്‍ ചവിട്ടില്ല'; സുരേന്ദ്രനെ ട്രോളി അന്‍വര്‍

Google Oneindia Malayalam News

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പി വി അന്‍വര്‍ രംഗത്ത്. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന്‍ പങ്കുവച്ച പോസ്റ്റിന്റെ പശ്ചാത്തലത്തിലാണ് പി വി അന്‍വറിന്റെ പരിഹാസം. മരണപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകനെ പോലും രാഷ്ട്രീയ എതിരാളികളെ ട്രോളാനുള്ള കഥാപാത്രമാക്കി കെ സുരേന്ദ്രന്‍ മാറ്റിയെന്ന് പി വി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ആശ്രമം കത്തിച്ച കേസിലെ പ്രതിയെ കെണ്ടുപോകുന്ന പൊലീസ് എന്ന കുറിപ്പോടെ പരിഹാസ ചിത്രം സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് അന്‍വറിന്റെ വിമര്‍ശനം.

1

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആര്‍ എസ ്എസ് പ്രവര്‍ത്തകരാണെന്ന് അക്രമികളില്‍ ഒരാളായ പ്രകാശിന്റെ സഹോദരന്‍ ക്രൈം ബ്രാഞ്ചിനോട് വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരം കുണ്ടുമണ്‍കടവ് സ്വദേശി പ്രകാശും സുഹൃത്തുക്കളുമാണ് ആശ്രമം കത്തിച്ചതെന്നാണ് പ്രശാന്തിന്റെ വെളിപ്പെടുത്തല്‍. കേസില്‍ ഒരാഴ്ച മുമ്പാണ് പ്രകാശിന്റെ സഹോദരന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ പരിഹാസം.

2

കെ സുരേന്ദ്രനെതിരെ പി വി അന്‍വര്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്, മരണപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകനെ പോലും രാഷ്ട്രീയ എതിരാളികളെ ട്രോളാനുള്ള കഥാപാത്രമാക്കി മാറ്റി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അദ്ദേഹത്തിന്റെ ഔദ്യോഗിക പേജില്‍ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്.

3

ഗവര്‍ണര്‍മാരെ 'തടയാന്‍' ഈ മുഖ്യമന്ത്രിമാര്‍ക്കാകുമോ? ബിജെപി ഇതര സംസ്ഥാനങ്ങളില്‍ നടക്കുന്നതെന്ത്?ഗവര്‍ണര്‍മാരെ 'തടയാന്‍' ഈ മുഖ്യമന്ത്രിമാര്‍ക്കാകുമോ? ബിജെപി ഇതര സംസ്ഥാനങ്ങളില്‍ നടക്കുന്നതെന്ത്?

സ്വാമി സന്ദീപാനന്ദ ഗിരിയെ ട്രോളാന്‍ വേണ്ടി, മരണമടഞ്ഞ ബി.ജെ.പി പ്രവര്‍ത്തകനെ കോമാളിയാക്കി ചിത്രീകരിക്കുന്ന ആ പോസ്റ്റിന്റെ അടിയില്‍ വന്ന് കൈ കൊട്ടുന്ന ആ കൂട്ടമാണ്, വര്‍ത്തമാനകാല കേരളത്തിലെ തലയില്‍ ചാണകം പേറുന്ന കഴുതകളുടെ ആകെ തുക.
ഇമ്മാതിരി തോല്‍വികള്‍ ഉള്ളിടത്തോളം കാലം കേരളം ചാണകത്തില്‍ ചവിട്ടില്ല. ഉറപ്പ്- പി വി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

4

ഖത്തറിലെത്തിയാല്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇവയാണ്... പിടിക്കപ്പെട്ടാല്‍ ജയില്‍ ശിക്ഷ വരെ ലഭിച്ചേക്കാംഖത്തറിലെത്തിയാല്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇവയാണ്... പിടിക്കപ്പെട്ടാല്‍ ജയില്‍ ശിക്ഷ വരെ ലഭിച്ചേക്കാം

അതേസമയം, കെ സുരേന്ദ്രനെതിരെ സ്വാമി സന്ദീപാനന്ദഗിരിയും രംഗത്തെത്തി. സുരേന്ദ്രാ പോലീസ് കൊണ്ടുപോകുന്ന ഈ പരേതാത്മാവ് ഏത് പാര്‍ട്ടിക്ക് വേണ്ടിയായിരുന്നു മരിക്കുന്ന നാള്‍വരെ വിശ്വസിച്ച് പ്രവര്‍ത്തിച്ചതെന്ന് സ്വാമി സന്ദീപാനന്ദ ഗിരി ചോദിച്ചു. സുരേന്ദ്രാ ഇത് യൂപിയല്ല നിയമ വാഴ്ചയുള്ള കേരളമാണ് എല്ലാറ്റിനും എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

5

എത്രമാത്രം മലീമസമാണ് ! ആശ്രമം കത്തിച്ച കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കെ സുരേന്ദ്രന്‍ ഇറക്കിയ ട്രോളാണിത്!
സുരേന്ദ്രാ പോലീസ് കൊണ്ടുപോകുന്ന ഈ പരേതാത്മാവ് ഏത് പാര്‍ട്ടിക്ക് വേണ്ടിയായിരുന്നു മരിക്കുന്ന നാള്‍വരെ വിശ്വസിച്ച് പ്രവര്‍ത്തിച്ചത്?
ആരൊക്കെ ചേര്‍ന്നായിരുന്നു സുരേന്ദ്രാ പ്രകാശിനെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി അവസാനം ബലിദാനിയാക്കിയത്?

6

യുഎഇയില്‍ സ്വദേശിവത്കരണത്തിന് 50 ദിവസം കൂടി; പാലിക്കാത്തവര്‍ക്ക് 15 ലക്ഷം രൂപ പിഴ!യുഎഇയില്‍ സ്വദേശിവത്കരണത്തിന് 50 ദിവസം കൂടി; പാലിക്കാത്തവര്‍ക്ക് 15 ലക്ഷം രൂപ പിഴ!

സുരേന്ദ്രാ ഇത് യൂപിയല്ല നിയമ വാഴ്ചയുള്ള കേരളമാണ് എല്ലാറ്റിനും എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരും. മരണപ്പെട്ടവരോട് കാണിക്കാറുള്ള സാമാന്യ മര്യാദയെങ്കിലും........മരണപ്പെട്ട പ്രകാശിന്റെ അമ്മ ശരീരം പൂര്‍ണ്ണമായും തളര്‍ന്ന് അവശയായി കഴിയുന്നു എന്നൊരോര്മ്മയെങ്കിലും ....പശുവിനെ മാത്രം മാതാവായി കാണുക എന്നതാണോ ഹിന്ദുമതം പഠിപ്പിക്കുന്നത്?- സ്വാമി സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ കുറിച്ചു.

English summary
PV Anvar criticizes BJP state president K Surendran on his latest facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X