Get Updates
Get notified of breaking news, exclusive insights, and must-see stories!

''അവനവിടെ ഇരിക്കട്ടെ എന്ന് വിചാരിച്ചാണെങ്കില്‍..''; മലപ്പുറം എസ്പിയെ അധിക്ഷേപിച്ച് അന്‍വര്‍

മലപ്പുറം: പൊതുവേദിയില്‍ മലപ്പുറം എസ്പിയെ അധിക്ഷേപിച്ച് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. മലപ്പുറം ജില്ലാ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിനിടെയായിരുന്നു സംഭവം. പരിപാടിക്കെത്താന്‍ എസ്പി ശശിധരന്‍ വൈകിയെന്നാരോപിച്ചാണ് എംഎല്‍എയുടെ നടപടി. പ്രസംഗത്തിലുടനീളം എസ്പിയെ വിമര്‍ശിച്ച് കൊണ്ടായിരുന്നു അന്‍വര്‍ സംസാരിച്ചത്. സമ്മേളനത്തിന്റെ ഉദ്ഘാടകനായിരുന്നു പിവി അന്‍വര്‍.

എസ്പിയായിരുന്നു മുഖ്യ പ്രഭാഷകന്‍. എന്നാല്‍ താന്‍ മലപ്പുറത്തെത്തി രണ്ട് ചായ കുടിച്ചിട്ടും പിന്നീട് ഇവിടെ എത്തി അരമണിക്കൂറോളം കാത്തിരുന്നിട്ടും എസ്പി എത്തിയില്ല എന്ന് അദ്ദേഹം പറഞ്ഞു. ജോലിത്തിരക്കാണെങ്കില്‍ കുഴപ്പമില്ല എന്നും എന്നാല്‍ അവനിത്തിരി അവിടിരിക്കട്ടെ എന്ന മനോഭാവത്തിലാണ് ഇത് ചെയ്തത് എങ്കില്‍ അത് പരിശോധിക്കണം എന്നും അന്‍വര്‍ പറഞ്ഞു.

PV Anvar

' 10 മണിക്കാണ് നിങ്ങളുടെ സമ്മേളനം പറഞ്ഞത്. ഞാന്‍ 9.50-ന് മലപ്പുറത്ത് എത്തിയിരുന്നു. രാവിലെ ആദ്യം ആരംഭിക്കുന്ന ഒരു പരിപാടിയും ഒരു മിനിറ്റ് പോലും ഞാന്‍ വൈകാറില്ല. അഞ്ചും പത്തും പരിപാടി ഉണ്ടാകുമ്പോള്‍ രണ്ടോ മൂന്നോ പരിപാടി കഴിഞ്ഞാല്‍ സ്വാഭാവികമായും വൈകിപ്പോകും. ഇവിടെ വിളിച്ചപ്പോള്‍ നിങ്ങള്‍ കുറച്ചുനേരം കൂടി വെയിറ്റ് ചെയ്യണം എന്നാണ് പറഞ്ഞത്.

ശരി, ഒരു ചായയല്ലേ രാവിലെ കുടിക്കാന്‍ പറ്റൂ. ഞാന്‍ മലപ്പുറത്തുനിന്ന് രണ്ട് ചായ കുടിച്ചു. 10.20-നാണ് ഞാനിവിടെ വന്നത്. 27 മിനിറ്റ് ഞാന്‍ കാത്തിരുന്നു. തിരക്കിന്റെ ഭാഗമായിട്ടാണ് അദ്ദേഹം വരാതിരുന്നതെങ്കില്‍ എനിക്ക് ഒരു പ്രശ്നവുമില്ല. നമ്മള്‍ കാത്തുനില്‍ക്കാന്‍ തയ്യാറാണ്. പക്ഷേ, അവനവിടെ ഇരിക്കട്ടെ എന്ന് വിചാരിച്ചിട്ടാണ് വരാതിരുന്നതെങ്കില്‍ അത് അദ്ദേഹം തീരുമാനിക്കേണ്ട കാര്യമാണ്,' എന്നായിരുന്നു അന്‍വര്‍ പറഞ്ഞത്.

ഐപിഎസ് ഓഫീസര്‍മാരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് ആകെ നാണക്കേടാണെന്ന് പറഞ്ഞുകൊണ്ടാണ് അന്‍വര്‍ പ്രസംഗം ആരംഭിച്ചത്. വാഹന പരിശോധന, മണ്ണ് എടുക്കലിന് ഉള്‍പ്പെടെ അനുമതി നല്‍കാത്തതും തന്റെ പാര്‍ക്കിലെ റോപ് വേ ഉണ്ടാക്കുന്ന ഉപകരണങ്ങള്‍ ഉള്‍പ്പെടെ കാണാതായതിന്റെ അന്വേഷണം എങ്ങുമെത്താതും എല്ലാം എംഎല്‍എ പ്രസംഗത്തില്‍ പറഞ്ഞു.

ചില പൊലീസുകാര്‍ സ്വാര്‍ത്ഥ താല്പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് എന്നും സര്‍ക്കാരിനെ മോശമാക്കാന്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇങ്ങനെ പറയേണ്ടിവന്നതില്‍ ബുദ്ധിമുട്ടുണ്ട് എന്നും പക്ഷേ പറയാതെ നിവൃത്തിയില്ല എന്നും അദ്ദേഹം പറഞ്ഞു. നാണക്കേട് മാറ്റാന്‍ പൊലീസ് തയ്യാറായില്ലെങ്കില്‍ ജനങ്ങള്‍ ഇടപെടും എന്നും അദ്ദേഹം പറഞ്ഞു.

ഒന്നു രണ്ട് കാര്യങ്ങള്‍ കൂടി പറയാനുണ്ട് അതു പറഞ്ഞാല്‍ സദസ് വഷളാവുമെന്നും അന്‍വര്‍ പറഞ്ഞു. തുപ്പലിറക്കി ദാഹം തീര്‍ക്കുന്ന സര്‍ക്കാരല്ല ഇത് എന്നും തെളിവ് സഹിതം എല്ലാ കാര്യങ്ങളും നിയമസഭയില്‍ ഉന്നയിക്കുമെന്നും പിവി അന്‍വര്‍ പറഞ്ഞു. പൊലീസിലെ ട്രാന്‍സ്ഫറുകള്‍ മനുഷ്യത്വപരമാകണം എന്നും അദ്ദേഹം പറഞ്ഞു. കഞ്ചാവ് കച്ചവടക്കാരുമായി ചില പൊലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും അന്‍വര്‍ ആരോപിച്ചു.

എന്നാല്‍ എംഎല്‍എയുടെ പ്രസംഗത്തിന് ശേഷം മുഖ്യപ്രഭാഷകനായി എത്തിയ എസ്പി താന്‍ അല്‍പം തിരക്കിലാണെന്നും പ്രസംഗത്തിന് പറ്റിയ മാനസികാവസ്ഥയില്‍ അല്ലെന്നും പറഞ്ഞ് വേദി വിടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+