Get Updates
Get notified of breaking news, exclusive insights, and must-see stories!

' ഇനിയും അജിത് കുമാറിനെ ലോ ആന്റ് ഓഡറിൽ ഇരുത്തിയാൽ അത് എന്നെ കുടുക്കാനാണ്': പിവി അൻവർ

മലപ്പുറം: എ ഡി ജി പി അജിത് കുമാറിനെ ഇനിയും ലോ ആന്റ് ഓർഡറിൽ ഇരുത്തിയാൽ അത് തന്നെ കുടുക്കാനാണെന്ന് പി വി അൻവർ. ഈ തെളിവുകൾ തന്റെ കയ്യിലല്ലെന്നും നാളെ തനിക്ക് എന്തെങ്കിലും സംഭവിച്ചാലും കേസ് അവസാനിപ്പിക്കില്ലെന്നും അൻവർ പറഞ്ഞു. തന്നെ അവർ ഇല്ലായ്മ ചെയ്താലും ഈ തെളിവുകൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പരിധിയും അജിത് കുമാർ ലംഘിച്ച് കഴിഞ്ഞെന്നും പി വി അൻവർ പറഞ്ഞു.

'' മാവോയ്‌സിറ്റുമായി ബന്ധപ്പെട്ട് യു എ പി എ ചുമത്തുന്ന രാജ്യദ്രോഹ കുറ്റം അന്വേഷിക്കുന്ന ഏജൻസികൾക്ക് ഇത്തരത്തിലുള്ള ഫോൺ, ഇന്റർനെറ്റ്, ഇമെയിലുകൾ. ടെലിഗ്രാമുകൽ തുടങ്ങിയ എല്ലതും പരിമിതമായ ഉദ്യോഗസ്ഥരുടെ അനുമതിയോടെ ചോർത്തിയെടുക്കാൻ ലീഗലായുള്ള വഴിയുണ്ട്.

anar

അതിൽ മാവോയിസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ അവർക്ക് നല്ല റൈറ്റ് ഉണ്ട്. മാവോയിസ്റ്റ് മേഖലയിലെ എസ്പിമാർക്ക് ഈ സംവിധാനത്തോട് ഇന്നയിന്ന ആളുകളുടെ ഫോൺ ചോർത്താൻ ആവശ്യപ്പെടാം. ഇവിടെ ഒരു എ ടി എസ് സംവിധനമുണ്ട്. അതിന്റെ കീഴിലാണ് ഈ മാവോയിസ്റ്റ് വരുന്നു.

അത് സെന്ററിന്റെ കൂടെ ചെറിയ നിരീക്ഷണത്തിലുള്ള ഏരിയയാണ്. അതിന്റെ രണ്ട് കേന്ദ്രങ്ങളാണ് ഉള്ളത്. കോഴിക്കോട്, വയനാട് ഒന്നും കേന്ദ്രങ്ങളില്ല, ഒന്ന് എറണാകുളം, രണ്ട് അരിക്കോട് എംഎസ്പി ക്യാമ്പ്, ഇന്ന് എംഎസ്പിക്കാർ അവിടെയില്ല. അവിടെ ഉള്ളത് ഈ പറയുന്ന എ ടിഎസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പാണ്. അവിടെയാണ് ഈ ഇന്റർസെപ്ഷൻ, ടെലികമ്മ്യൂണിക്കേഷൻ സിസ്റ്റം വർക്ക് ചെയ്യുന്നത്.

ഒരാളുമായി ബന്ധമില്ലാതെ എംഎസ്പി ഗ്രൗണ്ടിന്റെ ഒരു മൂലയിൽ പ്രവർത്തിക്കുന്ന ഒരു സംവിധാനമാണ്. സ്വാഭാവികമായും മലപ്പുറം എസ് പി സുജിത് ദാസ് , അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള ഈ ഇന്റർസെപ്ഷൻ മെഷീനുകൾ അവിടെ സ്ഥാപിച്ചത് മുതൽ ഞാൻ ഈ പറയുന്ന നിമിഷം വരെ മൂന്ന് ആളുകളാണ് അവിടെ വർക്ക് ചെയ്യുന്നത്. അവർക്ക് ഇതുവരെ മാറ്റം വന്നിട്ടില്ല, മാധ്യമങ്ങളോട് പിവി അൻവർ പറയുന്നു.

പൊന്നാനി പീഡന പരാതിയെക്കുറിച്ചും അൻവർ പറഞ്ഞു. മുട്ടിൽ മരം മുറി കേസ് ബെന്നി അന്വേഷിച്ചതിന്റെ വൈര്യാഗം തീർക്കാൻ വേണ്ടി കെട്ടിച്ചമച്ച കേസാണ് എന്ന് ചില ചാനലുകൾ പുറത്തുവിട്ടിരുന്നുവെന്നും പൊന്നാനി പീഡന പരാതിയുടെയും വാർത്തയുടെയും ഉത്തരവാദിത്തം താൻ ഏറ്റെടുക്കുകയാണെന്നും അൻവർ പറഞ്ഞു. സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികളിൽ വളരെ സൂഷ്മത പാലിച്ചാണ് താൻ പോകുന്നതെന്നും അൻവർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+