• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'വായില്‍ തോന്നിയത് പാടരുത്, പല്ലിന്റെ എണ്ണം കുറയും'; എം ലിജുവിന് പിവി അന്‍വറിന്റെ മറുപടി

  • By News Desk

തിരുവനന്തപുരം: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് പ്രതിരോധ നടപടികള്‍ ഊര്‍ജിതമായി നടക്കുകയാണ്. അതിനിടയിലും രാഷ്ട്രീയ രംഗത്തെ ആരോപണ പ്രത്യോരോപണങ്ങളും തുടരുകയാണ്. ഇക്കഴിഞ്ഞ ദിവസം പ്രവാസികള്‍ നാട്ടിലെത്തിയതോടെ കേരളത്തില്‍ 11 ലക്ഷം പ്രവാസികള്‍ സര്‍ക്കാരിന്റെ ഔദാര്യത്തില്‍ കഴിയുന്നുണ്ടെന്ന്് പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞതായി കോണ്‍ഗ്രസ് നേതാവ് എം ലിജു ആരോപിച്ചിരുന്നു.

പിന്നാലെ ലിജുവിന് രൂക്ഷ ഭാഷയില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പിവി അന്‍വര്‍ രംഗത്തെത്തിയത്. ചാനല്‍ ചര്‍ച്ചയിലായിരുന്നു എം ലിജുവിന്റെ പരാമര്‍ശം. മാന്യമായി രാഷ്ട്രീയം പറയണമെന്നും ഇല്ലെങ്കില്‍ വിവരം അറിയുമെന്നും എംഎല്‍എ പറഞ്ഞു.

കേരളത്തില്‍ ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍; ഏതൊക്കെ മേഖലകള്‍ക്കാണ് ഇളവ്; അറിയാം

നീ വിവരം അറിയും

നീ വിവരം അറിയും

'മാന്യമായി രാഷ്ട്രീയം പറയുന്നെങ്കില്‍ അത് പറയണം.വീട്ടില്‍ ഇരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാല്‍ നീ വിവരം അറിയും.എല്ലാവരും രാഷ്ട്രീയം പറയാറുണ്ട്.ഞാനും പറയാറുണ്ട്.ഇന്ന് വരെ ഒരാളുടെയും കുടുംബത്തിലെ ഒരാളെയും പറഞ്ഞിട്ടില്ല.ഇതൊക്കെ വീട്ടില്‍ നിന്ന് ചെറുപ്പത്തില്‍ കിട്ടേണ്ട അറിവുകളാണ്.'

പല്ലുകൊണ്ട് ഡാം കെട്ടിയിട്ടില്ല

പല്ലുകൊണ്ട് ഡാം കെട്ടിയിട്ടില്ല

'ഇനിയും ഇത്തരം വര്‍ത്തമാനം എവിടെങ്കിലുമിരുന്ന് വീട്ടിലുള്ളവരെ കുറിച്ച് പറഞ്ഞ് നോക്ക്.ബാക്കി അപ്പോള്‍ കാണിച്ച് തരാം.പല്ലു കൊണ്ട് ഡാം കെട്ടിയിട്ടില്ലേലും അത്യാവശ്യം നട്ടെല്ലുണ്ട്.ഒരു അക്കൗണ്ട് സ്റ്റേറ്റ്മന്റ് പബ്ലിഷ് ചെയ്യാന്‍ പോലും കഴിയാത്ത വാഴപ്പിണ്ടി നട്ടെല്ലുമായി സ്വന്തം വാളില്‍ പോയി മെഴുകൂ നേതാവേ.ബീന പറയുന്നത് പോസ്റ്റ് ഡിലീറ്റാക്കിയതല്ല,നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് ഡിലീറ്റ് ആക്കിച്ചു എന്നാണല്ലോ.ആ സ്റ്റേറ്റ്മന്റ് ഫുള്‍ പ്രസിദ്ധീകരിച്ചാല്‍ വല്യ സംഭമാവില്ലേ.അത് ചെയ്യൂ.എന്നിട്ട് ഇവിടെ വാ' പിവി അന്‍വര്‍ ഫേസ് ബുക്കില്‍ കുറിച്ചു

മെന്‍ഷന്‍ ചെയ്യണം

മെന്‍ഷന്‍ ചെയ്യണം

ആരെങ്കിലും പോസ്റ്റില്‍ ലിജുവിനെ മെന്‍ഷന്‍ ചെയ്യണമെന്നും എംഎല്‍എ പറയുന്നു. ഇതിന് മുമ്പേ ഇതേ വിഷയത്തില്‍ അന്‍വര്‍ എംഎല്‍എ മറ്റൊരു പോസ്റ്റില്‍ ലിജുവിന് മറുപടി നല്‍കിയിരുന്നു. അതിന്റെ വിശദാംശങ്ങളിങ്ങനെ; ആറാം തമ്പുരാന്‍ സിനിമയിലെ മോഹന്‍ലാലിന്റെ ചിത്രം ഉള്‍പ്പെടുത്തികൊണ്ടായിരുന്നു ആദ്യത്തെ പോസ്റ്റ്

രാഷ്ട്രീയം പറയണം

രാഷ്ട്രീയം പറയണം

എം ലിജുവല്ല ഇനി ഏത് ലിജുവാണെങ്കിലും നാക്കിനെല്ലില്ല എന്ന് കരുതി എന്തും വിളിച്ച് പറയരുത്.ഔദാര്യത്തിന്റെ കാര്യം ഇവിടെ ആരും പറഞ്ഞിട്ടില്ല.കൃത്യമായി കാര്യം ഈ പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്.വാലും മുറിയും ഏറ്റെടുത്ത് പ്രചരിപ്പിക്കാതെ രാഷ്ട്രീയം ആണെങ്കില്‍,അത് തന്നെ പറയണം.

 പല്ലിന്റെ എണ്ണം കുറയും

പല്ലിന്റെ എണ്ണം കുറയും

ക്ലാസ്സെടുക്കാന്‍ വരും മുന്‍പ് സ്വയം മാന്യമായി സംസാരിക്കാന്‍ പഠിക്കണം.വ്യക്തിപരമെങ്കില്‍ എന്നെ തന്നെ പറയണം.അല്ലാതെ,വായില്‍ തോന്നിയത് പാടരുത്. പല്ലിന്റെ എണ്ണം കുറയും. എം.ലിജുവിന്റെ പാര്‍ട്ടി വരുത്തി വച്ച സോളാര്‍ കേസിന്റെ കമ്മിഷനുള്‍പ്പെടെ ഖജനാവില്‍ നിന്ന് ചിലവായ തുകയും എം.ലിജുവിന്റെ ഭാര്യവീട്ടില്‍ നിന്ന് അമ്മായി അപ്പന്‍ തന്നതല്ലല്ലോ!അന്നത്തെ ഓഡിയോ ക്ലിപ്പ് ഇപ്പോളും നന്നായി ഓടുന്നുണ്ട്.

സ്റ്റേറ്റ്മെന്റ് കിട്ടിയില്ലേ?

സ്റ്റേറ്റ്മെന്റ് കിട്ടിയില്ലേ?

ആര്‍ക്കോ എതിരെ ബാങ്ക് അക്കൗണ്ട് വിഷയത്തില്‍ കേസ് ഫയല്‍ ചെയ്ത വാര്‍ത്ത കണ്ടപ്പോള്‍,എനിക്ക് മുന്‍പ് ഇതേ വിഷയം അഭിമുഖീകരിക്കേണ്ടി വന്നതിനാല്‍ അന്ന് സ്റ്റേറ്റ്മെന്റ് ഡീറ്റെയില്‍സ് പോസ്റ്റ് ചെയ്തത് ഷെയര്‍ ചെയ്തിരുന്നു.അതാണീ പ്രകോപനത്തിന്റെ കാരണമെന്ന് മനസ്സിലാക്കുന്നു.ഇത്രയും ആയ സ്ഥിതിക്ക്,ദിവസങ്ങള്‍ കുറേ ആയല്ലോ..സ്റ്റേറ്റ്മെന്റ് കിട്ടിയില്ലേ?

വൈരാഗ്യം തീര്‍ക്കരുത്

വൈരാഗ്യം തീര്‍ക്കരുത്

പോയി വാങ്ങുകയൊന്നും വേണ്ട.റിക്വസ്റ്റ് ഇട്ടാല്‍ ഇതൊക്കെ ഇ-മെയിലില്‍ തന്നെ കിട്ടും.അതെടുത്ത് മിടുക്കനാണെങ്കില്‍ അങ്ങ് പ്രസിദ്ധീകരിക്ക്.ആ പോസ്റ്റിട്ട ബീനാ സണ്ണിയൊക്കെ കണ്ടം വഴി ഓടട്ടെ.ചാനല്‍ സ്റ്റുഡിയോയില്‍ പോയിരുന്ന് അതിന്റെ പേരില്‍ ഇല്ലാത്ത കാര്യം പറഞ്ഞ് വൈരാഗ്യം തീര്‍ക്കരുത്.

English summary
PV Anwar MLA Face book post Against Congress leader M liju
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X