കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാതിക്കാരനെ ഒതുക്കാനുള്ള പിവി അന്‍വര്‍ എംഎല്‍എയുടെ നീക്കം പോലീസ് പൊളിച്ചു, പരാതിക്കാരന്റെ എസ്‌റ്റേറ്റില്‍ കുടില്‍കെട്ടിയ ആദിവാസികള്‍ സ്വന്തമായി കാറും വീടും ഉള്ളവര്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള പരാതിക്കാരന്റെ എസ്‌റ്റേറ്റില്‍ ആദിവാസികളെക്കൊണ്ട് കുടില്‍കെട്ടി ഭൂസമരം നടത്താനുള്ള നീക്കം പൊളിയുന്നു.

കുടില്‍ കെട്ടയവര്‍ ഉള്‍പ്പെടെ പാട്ടക്കരിമ്പ് ആദിവാസി കോളനിയിലെ മുഴുവന്‍കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ വീടും സ്ഥലവും അനുവദിച്ചതായി രേഖ. ആദ്യം കുടില്‍കെട്ടിയ കോളനിയിലെ മൂപ്പന്‍ ഗോപാലനുംസഹോദരനും പാട്ടക്കരിമ്പ് കോളനിയില്‍ വീടും കാറുമുണ്ട്. മേഖലയിലെ പണക്കാരും ഇവരാണെന്ന് പോലീസും പറയുന്നു.

kudil

പരാതിക്കാരന്റെ എസ്‌റ്റേറ്റില്‍ ആദിവാസികള്‍ കെട്ടിയ കുടില്‍.

കഴിഞ്ഞ സര്‍ക്കാരാണ് കോളനിയിലെ 54കുടുംബങ്ങള്‍ക്കും വീടും സ്ഥലവും അനുവദിച്ചത്. വനാവകാശ നിയമപ്രകാരം 49കുടുംബങ്ങള്‍ക്ക് 50സെന്റ് വീതം കൃഷി സ്ഥലവും അഞ്ചു കുടുംബങ്ങള്‍ക്ക് കോളനിയില്‍ വീടുവെക്കാനുള്ള സ്ഥലവുമാണ് അനുവദിച്ചത്. രണ്ടാമത് കുടിലുകെട്ടിയ ഗോപാലന്റെ സഹോദരന്‍ ബാബുവിന് വീടുവെക്കാന്‍ അഞ്ച് സെന്റ് സ്ഥലവും അജയന് 50 സെന്റും ചെതയന് 63 സെന്റും ലഭിച്ചിട്ടുണ്ട്.

കക്കാടംപൊയിലില്‍ നിയമവിരുദ്ധമായി വാട്ടര്‍തീം പാര്‍ക്ക് പണിതതിന് ഹൈക്കോടതിയില്‍ ഹരജി നല്‍കുകയും അനധികൃത സ്വത്തുസമ്പാദനത്തിന് പി.വി അന്‍വറിനെതിരെ ആദാനയനികുതി വകുപ്പില്‍ പരാതി നല്‍കുകയും ചെയ്ത കൊല്ലം സ്വദേശ് മുരുകേഷ് നരേന്ദ്രന്റെയും ഭാര്യ ജയമുരുഗേഷിന്റെയും കുടുംബത്തിന്റെയും പേരിലുള്ള എസ്‌റ്റേറ്റിലാണ് ആദിവാസികള്‍ കുടില്‍കെട്ടിയിരിക്കുന്നത്.

ഇതിനു പിന്നില്‍ അന്‍വര്‍ എം.എല്‍.എതന്നെയാണെന്നും മുരുകേഷ് തറപ്പിച്ചുപറയുന്നുണ്ട്. കൂടുതല്‍ കുടില്‍കെട്ടി ഇവിടെ ആദിവാസി ഭൂസമരമാക്കാനായിരുന്നു നീക്കം.നിയമവിരുദ്ധമായി ഭൂമി കൈയ്യേറി നാശ നഷ്ടങ്ങളുണ്ടാക്കിയതും കുടിലുകള്‍ കെട്ടിയതിനും പാട്ടക്കരിമ്പ് നായ്ക്കന്‍ കോളനിയിലെ ഗോപാലനും കുടുംബത്തിനുമെതിരെയും ഗോപാലന്റെ സഹോദരന്‍ ബാബു അടക്കം അഞ്ചുപേര്‍ക്കെതിരെയും പൂക്കോട്ടുംപാടം പോലീസ് രണ്ട് കേസെുകളെടുത്തു. കാര്‍ഷിക വിളകള്‍ നശിപ്പിച്ചതിനും ഭൂമി കൈയ്യേറി കുടില്‍കെട്ടിയതിനുമാണ് കേസ്.

പി.വി അന്‍വര്‍ നിലമ്പൂര്‍ എം.എല്‍.എയായ ഉടനെയാണ് സ്വത്തുതര്‍ക്കത്തില്‍പെട്ട പൂക്കോട്ടുംപാടം റീഗല്‍ എസ്‌റ്റേറ്റ് ഗുണ്ടാസംഘത്തെ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന പരാതി നിലനില്‍ക്കുകയാണ്. ഈ സംഭവത്തില്‍ പി.വി അന്‍വര്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കിയും അക്രമിസംഘത്തില്‍പെട്ട അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടം കൈനോട്ട് ഫൈസല്‍, അമരമ്പലം പഞ്ചായത്തിലെ കവളമുക്കട്ട പുഞ്ച പി.ടി സിദ്ദിഖ് എന്ന കുട്ടി അടക്കം കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍ക്കെതിരെ പൂക്കോട്ടുംപാടം പോലീസ് ക്രൈം നമ്പര്‍ 349/16 ആയി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

എം.എല്‍.എക്കും അക്രമിസംഘത്തിനുമെതിരെ കേസെടുത്തതിനു പകരമായി ആദിവാസികളെ ആക്രമിക്കുകയും ജാതിപ്പേര് വിളിക്കുകയും ചെയ്തുവെന്ന പരാതിയില്‍ തങ്ങള്‍ക്കെതിരെ കേസെടുത്തതെന്നു എസ്‌റ്റേറ്റ് ഉടമകളായ മുരുകേഷ് നരേന്ദ്രനും ജയമുരുകേഷും പറയുന്നു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ ഇത് കള്ളപ്പരാതിയെന്നു തെളിഞ്ഞതോടെ ഹൈക്കോടതി കേസ് തള്ളുകയും ചെയ്തു. ഇതോടെയാണ് പി.വി അന്‍വര്‍ എം.എല്‍.എയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരാവകാശ നിയമപ്രകാരം തെളിവുകള്‍ ശേഖരിച്ച് മുരുകേഷ് നരേന്ദ്രന്‍ നിയമയുദ്ധം ആരംഭിച്ചത്. ഹൈക്കോടതി നോട്ടീസ് അയച്ചതോടെ പി.വി അന്‍വര്‍, ഫോണില്‍ മുരുഗേഷ് നരേന്ദ്രനെ വിളിച്ച് ഭീഷണി മുഴക്കുകയും ചെയ്തതായി പരാതിയുണ്ട്.

ഇതു സംബന്ധിച്ച് മുരുകേഷ് നരേന്ദ്രന്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കിയിരുന്നു. എസ്‌റ്റേറ്റില്‍ ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് അതിക്രമം തുടരുകയും ഫെന്‍സിങും ബാറ്ററികള്‍ അടക്കമുള്ള ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. മഞ്ചേരി മുന്‍സിഫ് കോടതിയില്‍ നിന്നും ഒ.എസ് 308/ 16ല്‍ ഐ.എ 212/16ലെ ഉത്തരവു പ്രകാരം എതിര്‍കക്ഷികളോ ആള്‍ക്കാരോ ഞങ്ങളുടെ ഭൂമിയില്‍ അനധികൃതമായി പ്രവേശിക്കുകയോ നാശനഷ്ടങ്ങള്‍ വരുത്തുകയോ അതിരുകളോ സ്ഥലത്തെ അമ്പലമോ ഗെയിറ്റോ നശിപ്പിക്കരുതെന്ന് ഉത്തരവുമുണ്ട്. ഇതിനെ മറികടക്കാനാണ് ആദിവാസികളെക്കൊണ്ട് കുടില്‍കെട്ടിച്ച് സമരം നടത്തി പകപോക്കുന്നതെന്നാണു ആരോപണം ഉയര്‍ന്നിട്ടുള്ളത്.

English summary
PV Anwar MLA's plan failed; Police found out that tribals has already one house and car
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X