കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രസീല്‍ തോറ്റതോടെ ഖത്തറിലേക്ക് പോയില്ല; യുവ നേതാക്കള്‍ പോയി കാണട്ടേ എന്ന് വിഡി സതീശന്‍

Google Oneindia Malayalam News

കൊച്ചി: ലയണല്‍ മെസ്സി ഫുട്‌ബോള്‍ ജീനിയസാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എല്ലാ കാലത്തും അങ്ങനെയുള്ള വ്യക്തികള്‍ ഉണ്ടാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ മല്‍സരത്തിന് മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് പ്രതിപക്ഷ നേതാവ് മനസ് തുറന്നത്. കടുത്ത ബ്രസീല്‍ ആരാധകനാണ് വിഡി സതീശന്‍. സെമിയും ഫൈനലും കാണാന്‍ ടിക്കറ്റെടുത്തിരുന്നു. പക്ഷേ, ബ്രസീല്‍ തോറ്റതോടെ ഖത്തറിലേക്ക് നേരിട്ട് പോകേണ്ടെന്ന് കരുതിയെന്നും അദ്ദേഹം പറഞ്ഞു.

v

ബ്രസീല്‍ ആരാധകനായതുകൊണ്ട് അര്‍ജന്റീന തോല്‍ക്കണം എന്ന ആഗ്രഹമില്ല. നന്നായി കളിക്കുന്നവര്‍ ജയിക്കട്ടെ. ഫ്രാന്‍സും നല്ല ടീമാണ്. അവര്‍ നന്നായി പെര്‍ഫോം ചെയ്യുമെന്നാണ് കരുതുന്നത്. ബ്രസീലിന് കഷ്ടകാലമാണ്. എറണാകുളം ഡിസിസി ഫുട്‌ബോള്‍ ടീമിനെ ബ്രസീല്‍ ജേഴ്‌സി അണിഞ്ഞാണ് ഞാന്‍ നയിച്ചത്. കൊച്ചിയിലേയും തിരുവനന്തപുരത്തേയും മല്‍സരങ്ങളില്‍ ഞങ്ങള്‍ ബ്രസീല്‍ ജേഴ്‌സി അണിഞ്ഞിരുന്നു. ഞാനായിരുന്നു രണ്ടിടത്തും ക്യാപ്റ്റന്‍. പക്ഷേ, രണ്ടിടത്തും തോറ്റു. ബ്രസീലിന് ക്ഷീണകാലമാണ്.

നടി സീമയുടെ ചോദ്യത്തിന് മുന്നില്‍ പകച്ച് റോബിന്‍; പിന്നെ കലക്കന്‍ മറുപടി, പച്ചയ്ക്ക് പറയല്‍നടി സീമയുടെ ചോദ്യത്തിന് മുന്നില്‍ പകച്ച് റോബിന്‍; പിന്നെ കലക്കന്‍ മറുപടി, പച്ചയ്ക്ക് പറയല്‍

ഇന്നത്തെ ഫൈനല്‍ നിര്‍ബന്ധമായും കാണും. ഞാന്‍ കേരളത്തില്‍ ഉടനീളം സഞ്ചരിക്കുന്ന വ്യക്തിയാണ്. എത്രത്തോളം ഫ്‌ളക്‌സുകളാണ് ആരാധകര്‍ വച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പറ്റില്ല ഇത്രയും ബോര്‍ഡുകള്‍ വയ്ക്കാന്‍. ബ്രസീലിലും അര്‍ജന്റീനയിലുമുണ്ടാകില്ല ഇത്രയും. ജാതിമത ചിന്തകളോ ഇടുങ്ങിയ രാഷ്ട്രീയ ചിന്തകളോ ഇല്ലാത്ത നല്ല അന്തരീക്ഷമാണ് എന്നത് നല്ല കാര്യമാണ്. മല്‍സരം കേരളത്തില്‍ നടക്കുന്ന പോലെയാണ് കാര്യങ്ങള്‍. അതുകൊണ്ടാണല്ലോ, മെസ്സിയും നെയ്മറുമെല്ലാം കേരളത്തിലെ ആരാധകര്‍ക്ക് നന്ദി പറഞ്ഞത്.

രാത്രി ആരും കാണാതെ പൊട്ടിക്കരഞ്ഞിട്ടുണ്ട്; ജയിലില്‍ കിടന്ന സംഭവത്തെ കുറിച്ച് നടന്‍ ബാബുരാജ്രാത്രി ആരും കാണാതെ പൊട്ടിക്കരഞ്ഞിട്ടുണ്ട്; ജയിലില്‍ കിടന്ന സംഭവത്തെ കുറിച്ച് നടന്‍ ബാബുരാജ്

ഖത്തറില്‍ നേരിട്ട് പോയി കളി കാണണം എന്ന് കരുതിയതാണ്. സെമിയിലും ഫൈനലിലും ടിക്കറ്റെടുത്തിരുന്നതാണ്. ബ്രസീല്‍ തോറ്റപ്പോള്‍ പോകേണ്ട എന്ന് കരുതി. കോണ്‍ഗ്രസ് ജനപ്രതിനിധികളില്‍ പലരും പോയിട്ടുണ്ട്. അവര്‍ അനുവാദം ചോദിച്ചിരുന്നു. എല്ലാരോടും പോകാന്‍ പറഞ്ഞു. നിയമസഭ ചേരുമ്പോള്‍ ഉണ്ടാകണം എന്ന് പറഞ്ഞു.

ഖത്തറില്‍ പോകാനുള്ള സൗകര്യത്തിന് വേണ്ടി നിയമസഭ രണ്ടു ദിവസം ചുരുക്കി. അന്ന് വൈകുന്നേരം തന്നെ എല്ലാവരും പോയി. നമ്മുടെ തൊട്ടടുത്തുള്ള സ്ഥലമല്ലേ. മലയാളികള്‍ ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളല്ലേ. അവിടെ പോയതുകൊണ്ട് ജനപ്രതിനിധികളെ വിമര്‍ശിക്കുകയൊന്നും വേണ്ട. അവര്‍ പോയി കളി കാണട്ടെന്നേ. യുവാക്കളല്ലേ എന്നും വിഡി സതീശന്‍ പറഞ്ഞു.

English summary
Qatar Football: VD Satheesan Says Congress Leaders Arrived Doha After Permission Allowed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X