കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്ഷയില്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത് യാദൃശ്ചികം; ഹയര്‍സെക്കണ്ടറി ഡയറക്ടരുടെ റിപ്പോര്‍ട്ട്!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: പ്ലസ് വണ്‍ ജിയോഗ്രഫി പരീക്ഷയില്‍ മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത് വെറും യാദൃശ്ചികം മാത്രമെന്ന് ഹയര്‍ സെക്കണ്ടറി ഡയറക്ടറുടെ റിപ്പോര്‍ട്ട്. പ്ലസ് വണ്‍ ജോഗ്രഫി പരീക്ഷയില്‍ മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ ചോര്‍ന്നതിനു പിന്നാലെയായിരുന്നു വിവാദം ഉര്‍ന്നത്.

പ്ലസ് വണ്‍ ജിയോഗ്രഫി പരീക്ഷയില്‍ മോഡല്‍ പരീക്ഷയുടെ 43 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. ഇടത് അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ തയ്യാറാക്കിയ ചോദ്യപേപ്പറിലാണ് ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത്.

 റിപ്പോര്‍ട്ട്

റിപ്പോര്‍ട്ട്

ചോദ്യ പേപ്പര്‍ ചോര്‍ന്നത് വിവാദമായതോടെ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹയര്‍സെക്കണ്ടറി ഡയറക്ടറെ വിദ്യാഭ്യാസ മന്ത്രി ചുമലപ്പെടുത്തുകയായിരുന്നു.

 ചോദ്യം

ചോദ്യം

പരീക്ഷയില്‍ 17 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ മാത്രമാണ് ആവര്‍ത്തിച്ചതെന്നാണ് ഹയര്‍സെക്കണ്ടറി ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

 ഔദ്യോഗിക വെബ്‌സൈറ്റ്

ഔദ്യോഗിക വെബ്‌സൈറ്റ്

ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നാണ് ചോദ്യങ്ങള്‍ എടുത്തത് ഇത് ഗുരുതര പിഴവല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

 ജിയോഗ്രഫി പരീക്ഷ

ജിയോഗ്രഫി പരീക്ഷ

എസ്എസ്എല്‍സി കണക്ക് പരീക്ഷയിലും ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥപനത്തിലെ പരീക്ഷയില്‍ വന്ന ചോദ്യങ്ങള്‍ ആവര്‍ത്തിച്ചെന്ന വിവാദം ഉയര്‍ന്നിരുന്നു. തുടക്ക് കണക്ക് പരീക്ഷ മാര്‍ച്ച് 30ന് നട്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്ലസ് വണ്‍ ജിയോഗ്രഫി പരീക്ഷയിലെ ചോദ്യങ്ങളും ചോര്‍ന്നെന്ന ആരോപണം വന്നത്.

English summary
Question repetation on Plus One exam was not purposeful says inquiry report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X