ഖുര്‍ആന്‍ ക്ഷേത്രസംഗീതത്തില്‍ ചിട്ടപ്പെടുത്തി അമൃതസോപാനം; വിസ്മയിച്ച് ആസ്വാദകര്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്​: ആശയവും ആശയവിനിമയവും അപ്രത്യക്ഷമാകു​േമ്പാൾ സമൂഹം വെറും ആൾക്കൂട്ടമായി മാറുമെന്ന്​ കെ.ഇ.എൻ കുഞ്ഞഹമ്മദ്​ പറഞ്ഞു. സൻമാർഗ കേരള സംഘടിപ്പിച്ച സ്വാമി വിശ്വഭദ്രാനന്ദ ശക്​തിബോധിയുടെ ഒരു ഹിന്ദു സന്യാസി ഖുർആൻ വായിക്കുന്നു പുസ്​തക ചർച്ച ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചര്‍ച്ചയോട് അനുബന്ധിച്ച് ഖുര്‍ആനിക ആശയങ്ങളുടെ കാവ്യാവിഷ്കാരമായ 'അമൃതവാണി' ക്ഷേത്ര സംഗീതമായ സോപാന സംഗീത രൂപത്തില്‍ ഇടക്ക വിദ്വാന്‍ മണികണ്ഠന്‍ പെരിങ്ങോടും യാസിര്‍ കുറ്റ്യാടിയും ചേര്‍ന്ന് അവതരിപ്പിച്ചു. കെ.ജി രാഘവന്‍ നായര്‍ രചിച്ച 'അമൃതവാണി' എന്ന ഗ്രന്ഥത്തിലെ കാവ്യങ്ങളെ സോപാനസംഗീതത്തിന്റെ ലാളിത്യത്തിലേക്കും ഭക്തിരസത്തിലേക്കും ആവാഹിക്കുന്നതായിരുന്നു 'അമൃത സോപാനം'. ക്ഷേത്രങ്ങളിലെ ശീവേലി, നടതുറക്കൽ എന്നിവക്കാണ് സാധാരണ സോപാനസംഗീതം അവതരിപ്പിക്കുന്നത്. ക്ഷേത്രനട തുറക്കുന്നതിന്‌ മുന്‍പെ, ദര്‍ശനത്തിനെത്തിയ ഭക്തര്‍ക്ക് മുന്‍പില്‍ ദൈവസ്മരണ ഉണര്‍ത്താനായി, ക്ഷേത്രത്തിലെ ഗർഭഗൃഹത്തിനടുത്തുള്ള "സോപാനം" എന്നറിയപ്പെടുന്ന പടികളില്‍ മലയാളത്തിലോ സംസ്കൃതത്തിലോ കൊട്ടിപ്പാടുന്ന സ്തുതിഗീതങ്ങളാണ്‌ "സോപാനസംഗീതം" എന്ന കലാരൂപം.

quran

പമ്പരാഗത രീതികളെ മാറ്റി ജനകീയ സദസ്സുകളിൽ സോപാനസംഗീതത്തെ അവതരിപ്പിച്ച കലാകാരനായിരുന്നു ഞരളത്ത് രാമപ്പൊതുവാൾ. അദ്ധേഹത്തിന്റെ മകനും പ്രശസ്ത സോപാനസംഗീതജ്ഞനുമായ ഞരളത്ത് ഹരിഗോവിന്ദന്റെ സഹകരണത്തോടെയാണ്‌ "അമൃത സോപാനം" എന്ന സോപാന സംഗീത രൂപം ആവിഷ്‌കരിച്ചത്.

ട്രംപിനെ സേവിക്കാനാവില്ല: രാജിവച്ചൊഴിഞ്ഞ് യുഎസ് അംബാസഡര്‍, പിന്നില്‍ ട്രംപിന്റെ പരാമര്‍ശം!

കെ.പി.എം. ഹാരിസ്​ അധ്യക്ഷത വഹിച്ചു. ഡോ.ഹുസൈൻ മടവൂർ, പി.കെ.മുഹമ്മദ്​ ശരീഫ്​ ഹുദവി, സ്വാമി വിശ്വഭദ്രാനന്ദ ശക്​തിബോധി, ഡോ.പുത്തേഴത്ത്​ രാമചന്ദ്രൻ, പ്രൊ. ദേവദാസ്​, സി.എം.എ റഷീദ്​ എന്നിവർ ചടങ്ങില്‍ സംസാരിച്ചു. ശറഫുദ്ദീൻ കട​േമ്പാട്ട്​ സ്വാഗതവും ടി.അബ്​ദുൽ റഷീദ്​ നന്ദിയും പറഞ്ഞു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Quran in hindu style tone;Amrithasopanam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്