മുന്നറിയിപ്പ് നല്‍കിയിട്ടും പിണറായി കേട്ടില്ല?കൃത്യം അഞ്ച് വര്‍ഷം!ബാലകൃഷ്ണ പിള്ള കുഴിതോണ്ടും?

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാന മുന്നോക്കസമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനായി കേരള കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ളയെ നിയമിച്ചത് വിവാദമാകുന്നു. ബാലകൃഷ്ണപിള്ളയിക്ക് നിയമനം നല്‍കിയത് പൊതുഭരണ വകുപ്പിന്റെ നിര്‍ദേശം മറികടന്നുകൊണ്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബാലകൃഷ്ണപിള്ളയുടെ നിയമനങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് പൊതുഭരണവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാരും മുഖ്യമന്ത്രിയും അവഗണിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ബാലകൃഷ്ണപിള്ളയുടെ നിയമന ഉത്തരവ് മന്ത്രിസഭ യോഗത്തിന്റെ അജണ്ടയ്ക്ക് പുറത്തുനിന്നും കൊണ്ടുവന്നതാണെന്നും, ഇതുസംബന്ധിച്ചുള്ള ഒരു വിവരവും യോഗത്തിന് മുന്‍പ് മറ്റു മന്ത്രിമാര്‍ക്ക് അറിയില്ലായിരുന്നുവെന്നുമാണ് സൂചന.

ആരുമറിഞ്ഞില്ല...

ആരുമറിഞ്ഞില്ല...

ബാലകൃഷ്ണപിള്ളയെ മുന്നോക്കസമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിക്കാനുള്ള തീരുമാനം മന്ത്രിസഭ യോഗത്തിന്റെ അജണ്ടയ്ക്ക് പുറത്ത് നിന്നുമുള്ളതായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിയമന തീരുമാനം യോഗത്തിലെത്തുന്നത് വരെ ഇതുസംബന്ധിച്ച് മറ്റു മന്ത്രിമാര്‍ക്കൊന്നും അറിയില്ലായിരുന്നുവെന്നാണ് പറയുന്നത്.

ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്...

ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്...

മന്ത്രിസഭാ യോഗം നടക്കുന്നതിന്റെ തലേദിവസമാണ് ബാലകൃഷ്ണപിള്ളയെ മുന്നോക്കസമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിച്ചുള്ള ഉത്തരവ് തയ്യാറാക്കിയത്. എന്നാല്‍ ഇത് ഭാവിയില്‍ നിയമപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു.

മുന്‍പും പിള്ളയെ നിയമിച്ചത്...

മുന്‍പും പിള്ളയെ നിയമിച്ചത്...

ഇത്തരം സ്ഥാപനങ്ങളിലെ നിയമനം, അതേ സ്ഥാപനങ്ങളിലെ ഡയറക്ടര്‍മാരില്‍ നിന്ന് മാത്രമേ നടത്താന്‍ പാടുള്ളുവെന്നാണ് കമ്പനി നിയമം അനുശാസിക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും പിള്ളയെ ഇതുപോലെ നിയമിച്ചിരുന്നു. അന്ന് ഇതിനെതിരെ കേസുണ്ടായിരുന്നെങ്കിലും, കേസ് പരിഗണിക്കുന്നതിന് മുന്‍പ് പിള്ള രാജിവെച്ചതിനാലാണ് വിവാദങ്ങള്‍ ഒഴിവായത്.

അഞ്ചു വര്‍ഷത്തേക്ക് പദവികള്‍ പാടില്ല...

അഞ്ചു വര്‍ഷത്തേക്ക് പദവികള്‍ പാടില്ല...

ക്രിമിനല്‍ കേസുകളില്‍ കോടതി ശിക്ഷിച്ചവര്‍് അഞ്ചു വര്‍ഷത്തേക്ക് സര്‍ക്കാര്‍ പദവികള്‍ കൈകാര്യം ചെയ്യാന്‍ പാടില്ലെന്നാണ് നിയമം. ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ളയെ കോടതി ശിക്ഷിച്ചിരുന്നു.

പിള്ളയുടെ നിയമനം...

പിള്ളയുടെ നിയമനം...

എന്നാല്‍ ഇടമലയാര്‍ കേസുമായി ബന്ധപ്പെട്ട അയോഗ്യതകള്‍ നിലവില്‍ പിള്ളയെ ബാധിക്കില്ല. കേസില്‍ ശിക്ഷിച്ചതിന് ശേഷം കൃത്യം അഞ്ച് വര്‍ഷം കഴിഞ്ഞാണ് പിള്ളയെ മുന്നോക്കസമുദായ ക്ഷേമ ചെയര്‍മാനായി നിയമിച്ചിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

മോദി വീണ്ടും ടൂറില്‍!! ഇത്തവണ ആറ് രാജ്യങ്ങള്‍!!അമേരിക്കയും റഷ്യയും സന്ദര്‍ശിക്കും!!പിന്നില്‍...!!കൂടുതല്‍ വായിക്കൂ...

ഇക്കയല്ല ഏട്ടൻ തന്നെ താരം!!! മലയാളത്തിന്റെ മെഗാസ്റ്റാര്‍ തെലുങ്കില്‍ സീറോ!!! ആര്‍ക്കും വേണ്ട???കൂടുതല്‍ വായിക്കൂ...

English summary
r balakrishna pillai appointment; media report.
Please Wait while comments are loading...