കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല തന്ത്രിയെ പൂട്ടാന്‍ രഹന ഫാത്തിമ; കോടതി കയറ്റും!! തന്ത്രി സ്ത്രീവിരുദ്ധ മനസുള്ളയാള്‍

Google Oneindia Malayalam News

Recommended Video

cmsvideo
ശബരിമല തന്ത്രിയെ കോടതി കയറ്റുമെന്ന് രെഹ്ന ഫാത്തിമ | Oneindia Malayalam

കൊച്ചി: ശബരിമല കയറാന്‍ രഹന ഫാത്തിമ എത്തിയത് വന്‍ വിവാദങ്ങള്‍ക്കാണ് കഴിഞ്ഞദിവസം വഴിവെച്ചത്. സന്നിധാനത്തിന് തൊട്ടടുത്ത് വച്ച് അവര്‍ മലയിറങ്ങി. കടുത്ത പ്രതിഷേധം കാരണമാണ് ഇറങ്ങിയത്. തന്ത്രിയുടെ കര്‍ശന നിലപാടാണ് പോലീസിനെയും സമ്മര്‍ദ്ദത്തിലാക്കിയത്.

രഹന ഫാത്തിമയ്‌ക്കൊപ്പം ആന്ധ്രയില്‍ നിന്നുള്ള കവിതയുമുണ്ടായിരുന്നു. യുവതികള്‍ ദര്‍ശനത്തിന് എത്തിയാല്‍ നട അടയ്ക്കുമെന്നാണ് തന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ തന്ത്രിക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് ഇപ്പോള്‍ രഹന ഫാത്തിമ. അവര്‍ തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

 കയറിയാല്‍ അശുദ്ധിയാകും

കയറിയാല്‍ അശുദ്ധിയാകും

സ്ത്രീകള്‍ ക്ഷേത്രത്തിനകത്ത് കയറിയാല്‍ അശുദ്ധിയാകുമെന്ന പറയുന്ന തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് രഹന ഫാത്തിമ പറയുന്നത്. തന്ത്രി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും അവര്‍ പറയുന്നു. തന്ത്രിയുടെ കര്‍ശന നിലപാടാണ് ദര്‍ശനം നടത്താന്‍ രഹനക്കും കവിതയ്ക്കും സാധിക്കാതെ പോയത്. കെ സുരേന്ദ്രനുമായി രഹനക്ക് പരിചയമുണ്ടെന്ന പ്രചാരണത്തിനും രഹന മറുപടി നല്‍കി.

ഇത്തരക്കാര്‍ അവിടെയുള്ള കാലംവരെ

ഇത്തരക്കാര്‍ അവിടെയുള്ള കാലംവരെ

സ്ത്രീകള്‍ ക്ഷേത്രത്തില്‍ കയറിയാല്‍ അശുദ്ധിയാകുമെന്ന മനസുള്ളവര്‍ അവിടെയുള്ള കാലംവരെ താന്‍ ഇനി ശബരിമലയിലേക്കില്ല. ശബരിമലയില്‍ പോയത് ആക്ടിവിസം തെളിയിക്കാനല്ല. ശബരിമലയില്‍ കയറിയ ആദ്യ സ്ത്രീ എന്ന ഖ്യാതി കിട്ടാനുമല്ല. തന്ത്രിയുടെ നിലപാട് സ്ത്രീവിരുദ്ധമാണെന്നും രഹന ഫാത്തിമ കൊച്ചിയില്‍ പറഞ്ഞു.

എല്ലാവരെയും അറിയിച്ചു

എല്ലാവരെയും അറിയിച്ചു

ശബരിമലയില്‍ കയറുന്നതിന് മുമ്പ് എല്ലാവരെയും അറിയിച്ചിരുന്നു. കളക്ടര്‍, ഐജി മനോജ് എബ്രഹാം എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സുരക്ഷ ഉറപ്പ് നല്‍കുമെന്ന പറഞ്ഞപ്പോഴാണ് പമ്പയിലെത്തിയത്. ബിജെപി നേതാവ് കെ സുരേന്ദ്രനുമായി തനിക്ക് യാതൊരു നേരിട്ട് പരിചയവുമില്ല എന്നും രഹന ഫാത്തിമ പറഞ്ഞു.

 സുരേന്ദ്രനെ പരിചയമുണ്ടോ

സുരേന്ദ്രനെ പരിചയമുണ്ടോ

കെ സുരേന്ദ്രനെ മാധ്യമങ്ങളിലൂടെ മാത്രമേ കണ്ടിട്ടുള്ളൂ. അതില്‍ കവിഞ്ഞുള്ള പരിചയം ഇല്ല. രണ്ട് വര്‍ഷം മുമ്പ് സുരേന്ദ്രന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ തന്നെ ടാഗ് ചെയ്തിരുന്നു. അത് പരിചയത്തിന്റെ പേരിലല്ല. സമാന ചിന്താഗതിയായതിനാല്‍ ടാഗ് അഭ്യര്‍ഥന താന്‍ സ്വീകരിച്ചു. കെ സുരേന്ദ്രന്‍ അറിഞ്ഞുകൊണ്ട് തന്നെ പോസ്റ്റില്‍ ഉള്‍പ്പെടുത്തി എന്ന് കരുതുന്നില്ലെന്നും രഹന പറഞ്ഞു.

പ്രചാരണത്തില്‍ കഴമ്പില്ല

പ്രചാരണത്തില്‍ കഴമ്പില്ല

രഹന ശബരിമല സന്ദര്‍ശിച്ചത് കെ സുരേന്ദ്രനുമായി ഗൂഢാലോചന നടത്തിയാണെന്ന പ്രചാരണം വന്നിരുന്നു. തുടര്‍ന്നാണ് ഈ വിഷയത്തില്‍ പ്രതികരണവുമായി രഹന രംഗത്തുവന്നത്. ആരോപണം സുരേന്ദ്രനും നിഷേധിച്ചിട്ടുണ്ട്. രഹന ഫാത്തിമ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. പ്രചാരണം വാസ്തവ വിരുദ്ധമാണെനന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഉദ്വേഗ നിമിഷങ്ങള്‍

ഉദ്വേഗ നിമിഷങ്ങള്‍

ശബരിമല ദര്‍ശനത്തിന് ആന്ധ്ര സ്വദേശിനി കവിതയും എറണാകുളം സ്വദേശിനി രഹന ഫാത്തിമയും വന്നത്് ഉദ്വേഗ നിമിഷങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇരുവരും മലയിറങ്ങുകയായിരുന്നു. കുട്ടികളെ മുന്നില്‍ നിര്‍ത്തിയുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് ശബരിമല ദര്‍ശനം നടത്താതെ തിരിച്ചുപോന്നതെന്ന് കവിത പറഞ്ഞു.

കവിതയുടെ വിശദീകരണം

കവിതയുടെ വിശദീകരണം

വേണമെങ്കില്‍ മുന്നോട്ട് പോകാമായിരുന്നു. ഞാന്‍ എന്റെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് എത്തിയത്. എന്നാല്‍ കണ്ടത് കുട്ടികളെ മുന്നില്‍ നിര്‍ത്തിയുള്ള പ്രതിഷേധമാണ്. കുട്ടികളെ അപകടത്തിലാക്കാന്‍ ഉദ്ദേശമില്ലാത്തതു കൊണ്ടാണ് തിരിച്ചുപോന്നതെന്നും കവിത പറഞ്ഞു.

അയ്യപ്പനെ കാണാന്‍ ആഗ്രഹമെന്ന് രഹന

അയ്യപ്പനെ കാണാന്‍ ആഗ്രഹമെന്ന് രഹന

അയ്യപ്പനെ കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. തുടര്‍ന്നാണ് ഇരുമുടിക്കെട്ട് തലയിലേന്തി എത്തിയത്. എന്നാല്‍ അവര്‍ അനുവദിച്ചില്ല. ഇരുമുടിക്കെട്ട് ഇവിടെ ഉപേക്ഷിച്ചുപോകുകയാണെന്നും രഹന ഫാത്തിമ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തടഞ്ഞതിന് എന്തു ന്യായീകരണമാണുള്ളത്. ജീവന് ഭീഷണിയുണ്ട്. വീടിന് നേരെ ആക്രമണമുണ്ടായി. ഇത്രയെങ്കിലും പോകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും രഹന പറഞ്ഞു.

 പ്രമുഖരുടെ പ്രതികരണം

പ്രമുഖരുടെ പ്രതികരണം

യുവതികള്‍ ശ്രീകോവിലിന് മുമ്പിലെത്തിയാല്‍ നട അടയ്ക്കുമെന്ന് തന്ത്രി വ്യക്തമാക്കിയിരുന്നു. ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു. ദര്‍ശനത്തിന് വന്ന യുവതികള്‍ അഴിഞ്ഞാട്ടക്കാരികളെന്നാണ് പിസി ജോര്‍ജ് എംഎല്‍എ പറഞ്ഞത്. മല കയറാന്‍ വന്ന ചുംബന സമര നേതാവ് രഹന ഫാത്തിമയ്‌ക്കെതിരെ കേസെടുക്കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.

ജുഡീഷ്യല്‍ അന്വേഷണം വേണം

ജുഡീഷ്യല്‍ അന്വേഷണം വേണം

അയ്യപ്പ ധര്‍മ സേനാ നേതാവും തന്ത്രി കുടുംബാംഗവുമായ രാഹുല്‍ ഈശ്വര്‍ യാതൊരു തെറ്റും ചെയ്തിട്ടില്ല. നിലയ്ക്കലിലും പമ്പയിലും പോലീസ് നടത്തിയത് നരനായാട്ടാണ്. ഇതില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. രഹന ഫാത്തിമയ്ക്ക് പോലീസ് യൂണിഫോം എങ്ങനെ കിട്ടിയെന്ന് അന്വേഷിക്കണം. രഹനക്ക് പോലീസ് യൂണിഫോമും ഹെല്‍മറ്റും കൊടുത്തത് നിയമവിരുദ്ധമാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

അടുത്ത വ്യക്തി

അടുത്ത വ്യക്തി

രഹനയെയും കവിതയെയും പോലീസ് തിരിച്ചറക്കിയതിന് പിന്നാലെ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റി മലകയറാന്‍ എത്തിയതും വിവാദമായിരുന്നു. ഇവരുമായി പോലീസ് സമവായ ചര്‍ച്ച നടത്തി. നേരത്തെ യുവതികള്‍ വന്നപ്പോഴുണ്ടായ സാഹചര്യം ബോധ്യപ്പെടുത്തി. ആദ്യം ദര്‍ശനം നടത്തുമെന്ന് വാശി പിടിച്ച അവര്‍ പിന്നീട് നിലപാട് മയപ്പെടുത്തി. ഒടുവില്‍ പോലീസ് സംരക്ഷണത്തില്‍ തിരിച്ചുപോരുകയായിരുന്നു.

പോലീസ് കുഴങ്ങി

പോലീസ് കുഴങ്ങി

എറണാകുളത്ത് ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹന ഫാത്തിമ ആക്ടിവിസ്റ്റാണ്. കവിത ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയും. ഇരുവരെയും തിരിച്ചു പമ്പയിലേക്ക് കൊണ്ടുവരുന്ന വേളയിലാണ് മേരി സ്വീറ്റി എത്തിയത്. വനിതകള്‍ എത്തിയ വേളയില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പോലീസ് ഏറെ നേരം പുലിവാല് പിടിച്ചു.

English summary
Sabarimala issue: Rahna Fathima file take case against Thanhri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X