• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശബരിമലയ്ക്ക് ആദരാഞ്ജലികളെന്ന് അർണബ്, കളി കാണാനിരിക്കുന്നതേ ഉള്ളൂവെന്ന് രാഹുൽ ഈശ്വർ

  • By Anamika Nath

പന്തളം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് എതിരെ ഫേസ്ബുക്കിലും ചാനല്‍ ചര്‍ച്ചകളിലും ഘോരവാദങ്ങള്‍ ഉന്നയിക്കുന്ന വ്യക്തിയാണ് രാഹുല്‍ ഈശ്വര്‍. സേവ് ശബരിമല പ്രക്ഷോഭത്തിന് ആളെക്കൂട്ടാനും രാഹുല്‍ ഈശ്വര്‍ മുന്‍നിരയിലുണ്ട്.

ശബരിമലയ്ക്ക് വേണ്ടി ധര്‍മ്മയുദ്ധത്തിന് തന്നെ തയ്യാറാവാനാണ് രാഹുല്‍ ഈശ്വറിന്റെ ആഹ്വാനം. തന്റെയടക്കമുള്ളവരുടെ നെഞ്ചില്‍ ചവിട്ടി മാത്രമേ ഫെമിനിച്ചികള്‍ മല ചവിട്ടുകയുള്ളൂ എന്ന് രാഹുല്‍ ഈശ്വര്‍ പ്രഖ്യാപിച്ചിരുന്നു. ശബരിമല വിധി വന്ന ദിവസം തന്നെ കളിയാക്കിയ അര്‍ണബ് ഗോസ്വാമിയെ വെല്ലുവിളിച്ചും രാഹുല്‍ രംഗത്ത് വന്നിരിക്കുന്നു.

അർണബ് പരിഹസിച്ചു

അർണബ് പരിഹസിച്ചു

മലയാളം ചാനലുകളില്‍ കൂടാതെ ഹിന്ദി, ഇംഗ്ലീഷ് വാര്‍ത്താചാനലുകളിലും ഹിന്ദുക്കളുടെ പ്രതിനിധിയായി ചര്‍ച്ചകളില്‍ പങ്കെടുക്കാറുണ്ട് രാഹുല്‍ ഈശ്വര്‍. സംഘപരിവാറിനോട് ചായ്വുള്ള അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലിലും പതിവ് മുഖമാണ് രാഹുലിന്റെത്. ശബരിമലയുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ അര്‍ണബ് തന്നെ പരിഹസിച്ചു എന്നാണ് രാഹുല്‍ പറയുന്നത്.

വിധി വന്ന ദിവസം

വിധി വന്ന ദിവസം

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന ദിവസമാണത്രേ അര്‍ണബ് പരിഹസിച്ചത്. ചര്‍ച്ച തുടങ്ങും മുന്‍പ് തന്നെ കണ്ടപ്പോള്‍ ശബരിമലയ്ക്ക് ആദരാഞ്ജലികള്‍ എന്ന് അര്‍ണബ് പറഞ്ഞതായും അത് കേട്ട് തൃപ്തി ദേശായി അടക്കമുളള ഫെമിനിച്ചികള്‍ തന്നെ നോക്കി ചിരിച്ചതായും രാഹുല്‍ പറയുന്നു.

ശബരിമലയ്ക്ക് എന്റെ ആദരാഞ്ജലികൾ

ശബരിമലയ്ക്ക് എന്റെ ആദരാഞ്ജലികൾ

എന്നാല്‍ തന്നെ പരിഹസിച്ചവര്‍ ഇനിയുള്ള കളികള്‍ കാണാനിരിക്കുന്നതേ ഉള്ളൂ എന്നും രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം: എന്നെ കണ്ടപ്പോൾ കുറച്ചു friendly പുച്ഛത്തോടെ, അർണാബ് ഗോസ്വാമി തമാശയായി പറഞ്ഞു - My Condolences to Sabarimala

ഫെമിനിച്ചികൾ പരിഹസിച്ചു

ഫെമിനിച്ചികൾ പരിഹസിച്ചു

ചുറ്റും കൂടിയിരുന്ന ഫെമിനിച്ചികൾ, തൃപ്തി ദേശായി, author ആയ Anand Neelakantan അടക്കം കളിയാക്കി ചിരിച്ചു. Exactly 10 days to Go. ഞാൻ പറഞ്ഞു - "അയ്യപ്പ ഭക്തരുടെ പോരാട്ടങ്ങൾ 'Company കാണാൻ ഇരിക്കുന്നതെ ഉള്ള്‌. അർണാബ് ഗോസ്വാമി പറഞ്ഞു - "i didnt understand".. ഞാൻ മറുപടി കൊടുത്തു - വരുന്ന ദിവസങ്ങളിൽ മനസിലായിക്കൊള്ളും" U will for sure understand, Arnabji.. എന്നാണ് പോസ്റ്റ്.

വന്നാൽ തടയും

വന്നാൽ തടയും

പത്തിനും അൻപതിനും ഇടയിൽ പ്രായമുളള സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നത് ശബരിമല അയ്യപ്പന്റെ ബ്രഹ്മചര്യത്തിന് നിഷിദ്ധമാണ് എന്ന വാദമാണ് രാഹുൽ ഈശ്വറും കൂട്ടരും തുടക്കം മുതൽ ഉന്നയിക്കുന്നത്. ശബരിമല നട തുറക്കുമ്പോൾ ദർശനത്തിന് സ്ത്രീകളെത്തിയാൽ അവരെ തടയുമെന്നും രാഹുൽ ഈശ്വറും സംഘവും പ്രഖ്യാപിച്ചിട്ടുണ്ട്.

തീവ്ര ഹിന്ദുക്കളുടെ ഗൂഢാലോചന

തീവ്ര ഹിന്ദുക്കളുടെ ഗൂഢാലോചന

ശബരിമല വിവാദം തീവ്ര ഹിന്ദുക്കളുടെ ഗൂഢാലോചനയാണ് എന്നൊരു വാദം കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ രാഹുൽ ഈശ്വർ മുന്നോട്ട് വെച്ചിരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരെ ധർമ്മയുദ്ധത്തിനാണ് രാഹുൽ ഈശ്വർ ആഹ്വാനം ചെയ്യുന്നത്. തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് സമരത്തിന്റെ മാതൃകയിൽ അയ്യപ്പ ജെല്ലിക്കെട്ട് നടത്താനും രാഹുൽ ആവശ്യപ്പെടുന്നു.

ധർമ്മ യുദ്ധം ശക്തമാക്കണം

ധർമ്മ യുദ്ധം ശക്തമാക്കണം

കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. അതിങ്ങനെയാണ്: ശബരിമലയും ദേവാലയങ്ങളും സംരക്ഷിക്കാനുള്ള ധർമ്മ യുദ്ധം ശക്തമാക്കണം എന്നാണ് രാഹുൽ ഈശ്വറിന്റെ പോസ്റ്റ് തുടങ്ങുന്നത്: 100 കണക്കിന് സ്ഥലങ്ങളിൽ ആയിരകണക്കിന് ജനങ്ങളാണ്, ഭക്തരാണ് പ്രതിരോധത്തിനായി അയ്യപ്പ ജെല്ലിക്കെട്ടിനു വേണ്ടി മുന്നോട്ടു വരുന്നത്.

ജെല്ലിക്കെട്ട് മാതൃകയിൽ യുദ്ധം

ജെല്ലിക്കെട്ട് മാതൃകയിൽ യുദ്ധം

കോടതി വഴി നമ്മുടെ നിയമ ടീം നോക്കിക്കോളും. നമ്മൾ ഭക്തർ തമിഴ് സഹോദരങ്ങൾ കാണിച്ചു തന്ന ജെല്ലിക്കെട്ട് മാതൃകയിൽ യുദ്ധം ചെയ്യണം. ഇതു സ്വാമി അയ്യപ്പന് വേണ്ടി, ശബരിമലക്ക് വേണ്ടി.. എല്ലാ ദേവാലയങ്ങൾക്കും വേണ്ടിയുള്ള ധർമ്മ യുദ്ധം ആണ്. മഹാ പ്രക്ഷോഭം 10 ഓളം സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു. ദുബായ്, അമേരിക്ക, ഇംഗ്ലണ്ട് അടക്കമുള്ള ദേശങ്ങളിൽ നിന്നും വലിയ പിന്തുണ വരുന്നുണ്ട് എന്നാണ് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ്

രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തുലാവർഷം നാളെയെത്തും, ശക്തമായ മഴ, കാറ്റ് ആഞ്ഞ് വീശും, അഞ്ച് ജില്ലകളിൽ കനത്ത മഴ, അതീവ ജാഗ്രത

ഹനാന്റെ ഫ്ലാറ്റിൽ ചെന്നപ്പോൾ കണ്ടത് ഹൃദയഭേദകമായ കാഴ്ച.. വൈറലായി ഫേസ്ബുക്ക് കുറിപ്പ്

കൂടുതൽ sabarimala വാർത്തകൾView All

English summary
Sabarimala issue: Rahul Easwar's facebook post against Arnab Goswami

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more