Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി രാഹുല്‍ തന്ത്രം മെനയും, ഒപ്പം അനിലും ജ്യോതി വിജയകുമാറും, ഗിയര്‍ മാറ്റി കോണ്‍ഗ്രസ്

തിരുവനന്തപുരം: കേരളം പിടിക്കാനുള്ള ഫോര്‍മുല ഇനി രാഹുല്‍ ഗാന്ധി തയ്യാറാക്കും. കേരളത്തില്‍ അദ്ദേഹത്തിന്റെ ടീം കാര്യങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ കണ്ടത് പോലെയുള്ള രാഹുല്‍ ടച്ച് ഇനി കേരളത്തിലും കാണാന്‍ സാധിക്കും. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് പോക്കറ്റുകളില്‍ കേന്ദ്രീകരിക്കും. എന്നാല്‍ ഇളകാത്ത കോട്ടകള്‍ പിടിച്ചെടുക്കാനാണ് രാഹുലിന്റെ വരവ്. അതിനായി സംസ്ഥാനത്തെ ഏറ്റവും ബെസ്റ്റ് ടീമിനെ തന്നെ ഇറക്കിയിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍ കാണാം

രാഹുലിന്റെ പ്ലാന്‍

രാഹുലിന്റെ പ്ലാന്‍

രാഹുലിന്റെ പ്ലാന്‍ സിപിഎമ്മിന്റെ അടിസ്ഥാന വോട്ടുബാങ്കായ യുവവോട്ടര്‍മാരാണ്. ക്യാമ്പസുകളില്‍ അദ്ദേഹം കയറി ഇറങ്ങി തുടങ്ങിയിട്ടുണ്ട്. സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ട് വലിയ പ്രചാരണവും അദ്ദേഹത്തില്‍ നിന്നുണ്ടായിരുന്നു. അവര്‍ക്കിടയില്‍ ആയോധന കല അടക്കം പയറ്റി രാഹുല്‍ കോണ്‍ഗ്രസിന്റെ ബ്രാന്‍ഡ് അംബാസിഡറായി. കൂടെ രമേശ് ചെന്നിത്തലയൊക്കെ വന്നിരുന്നെങ്കിലും മുന്നില്‍ നിര്‍ത്തിയത് ഹൈബി ഈഡനെ. ഇതിലൂടെ തന്നെ യുവാക്കളാണ് ഭരണം നിയന്ത്രിക്കേണ്ടതെന്ന ആദ്യ സൂചന അദ്ദേഹം വോട്ടര്‍മാരിലേക്ക് എത്തിച്ചു.

രണ്ടാമത്തെ തന്ത്രം

രണ്ടാമത്തെ തന്ത്രം

പിഎസ്‌സി സമരമാണ് ആലപ്പുഴയില്‍ ഉന്നയിച്ചത്. കേരളത്തിലെ സെക്രട്ടേറിയേറ്റിന് മുന്നില്‍ പോയപ്പോള്‍ നിയമനം കാത്തുകിടന്ന യുവാക്കളെ കണ്ടതായിരുന്നു പ്രധാന ആയുധം. മുഖ്യമന്ത്രിയുടെ ഓഫീസിന് 50 മീറ്ററിന് മുന്നില്‍, അദ്ദേഹം എപ്പോഴും കടന്നുപോകുന്ന വഴിയില്‍ കിടക്കുന്ന അവരോട് ഒന്ന് സംസാരിക്കാന്‍ പോലും പിണറായിക്ക് സാധിച്ചില്ലെന്ന് രാഹുല്‍ ചൂണ്ടാക്കിണിച്ചു. പിന്നെ പറഞ്ഞത് ന്യായ് പദ്ധതിയായിരുന്നു. ആറായിരം രൂപ എങ്ങനെയാണ് എത്തിക്കാന്‍ പോകുന്നതെന്ന് കൃത്യമായ നേരെയുള്ള മറുപടിയായിരുന്നു അത്. ഗ്രൂപ്പ് നേതാക്കള്‍ക്ക് അദ്ദേഹത്തിന്റെ പരിപാടിയില്‍ വലിയ റോളില്ല എന്നതും അമ്പരിപ്പിക്കുന്നതായിരുന്നു.

എസ്എസ് ലാല്‍ വരും

എസ്എസ് ലാല്‍ വരും

കോണ്‍ഗ്രസ് ജയിച്ചാല്‍ ആരോഗ്യ മന്ത്രിയായി എസ്എസ് ലാലിനെ കൊണ്ടുവരുമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചത്. ഇതിന് രാഹുലിന്റെ കൂടി അനുമതിയുണ്ട്. കാരണം കെകെ ശൈലജയെ പോലെ ഒരാളെ നേരിടണമെങ്കില്‍ കോണ്‍ഗ്രസിനും ഒരു ബ്രാന്‍ഡ് നെയിം ആവശ്യമാണ്. അത്തരമൊരു ബ്രാന്‍ഡായി ലാലിനെ ഉയര്‍ത്തി കൊണ്ടുവരാന്‍ സാധിക്കും. അതാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ക്ലീന്‍ ഇമേജുള്ള ലാലിനെ കൊണ്ടുവരുന്നതിന് രാഹുലിനും എതിര്‍പ്പില്ല.

ഞെട്ടിക്കാന്‍ ഇലക്ഷന്‍ കമ്മിറ്റി

ഞെട്ടിക്കാന്‍ ഇലക്ഷന്‍ കമ്മിറ്റി

കോണ്‍ഗ്രസിന്റെ നിര്‍ണായകമായ ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയും ടീം രാഹുലിന്റെ അനുമതിയോടെ സജ്ജമായി. കണ്‍ട്രോള്‍ റൂം ഇതിന്റെ ഭാഗമായി തുറക്കും. ശൂരനാട് രാജശേഖരനാണ് ഇതിന്റെ ചെയര്‍മാന്‍. കമ്മിറ്റിയുടെ നിയന്ത്രണവും ഏകോപനവുമാണ് പ്രധാനം. പന്തളം സുധാകരന്‍, ജെയ്‌സണ്‍ ജോസപ് എന്നിവരും ജോണ്‍ സാമുവല്‍, ബിസി ഉണ്ണിത്താന്‍ എന്നിവരും കമ്മിറ്റിയിലുണ്ട്. ശൂരനാട് രാജശേഖരന് കൊല്ലം സീറ്റ് കിട്ടാത്തതിലുള്ള അനുനയ നീക്കമായിട്ടാണ് ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജ്യോതിയും അനിലും

ജ്യോതിയും അനിലും

രാഹുലിന്റെ ടീമിന്റെ സുപ്രധാന ഭാഗമായ ജ്യോതി വിജയകുമാറും അനില്‍ ആന്റണിയും ഈ ടീമിലുണ്ട്. കോണ്‍ഗ്രസ് നേരത്തെ തലസ്ഥാനത്ത് വാര്‍ റൂമും തുറന്നിരുന്നു. സിപിഎമ്മിനെ കടത്തി വെട്ടുന്ന ദേശീയ സ്റ്റൈലാണ് ഇത്. ജ്യോതി വിജയകുമാറിനെ നേരത്തെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന് രാഹുല്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വീണ എസ് നായര്‍ക്കാണ് നറുക്ക് വീണത്. മത്സരിക്കാനില്ലെന്ന് ജ്യോതിയാണ് അറിയിച്ചത്. ഇവരെ അതുകൊണ്ടാണ് നിര്‍ണായക കമ്മിറ്റിയിലേക്ക് രാഹുല്‍ കൊണ്ടുവന്നത്.

കോട്ടകള്‍ പൊളിയും

കോട്ടകള്‍ പൊളിയും

പതിവില്ലാത്ത വിധം ആലപ്പുഴയിലും കൊല്ലത്തും രാഹുല്‍ ഫാക്ടര്‍ ഏറ്റിരിക്കുകയാണ്. ഇത് രണ്ടും സിപിഎം കോട്ടയാണ്. കൊല്ലത്ത് 11 സീറ്റുകളുണ്ട്. ഇത് കഴിഞ്ഞ തവണ ഇടതുപക്ഷം തൂത്തുവാരിയതാണ്. രാഹുല്‍ വന്നതോടെ ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിന് സത്യസന്ധമായൊരു മാനം വന്നിരിക്കുകയാണ്. അദ്ദേഹം പറയുന്നത് ശരിയാണെന്ന് വിശ്വസിക്കുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. അത് കൊല്ലത്ത് യുഡിഎഫ് തരംഗമുണ്ടാക്കാനും സാധ്യതയുണ്ട്. ആലപ്പുഴയില്‍ ഒമ്പത് സീറ്റിലും നല്ല ആളുകളെ കൂട്ടാന്‍ രാഹുലിനായിട്ടുണ്ട്. തോമസ് ഐസക്കും സുധാകരനും മത്സരിക്കാത്ത സാഹചര്യത്തില്‍ രാഹുല്‍ ഫാക്ടര്‍ ഇവിടെയും വര്‍ക്ക് ചെയ്യാന്‍ സാധ്യത ശക്തമാണ്.

Recommended Video

cmsvideo
    Pinarayi vijayan's warning to ldf workers
    മലബാര്‍ പിടിക്കുമോ?

    മലബാര്‍ പിടിക്കുമോ?

    രാഹുലിന്റെ ആദ്യ ലക്ഷ്യം മലബാറാണ്. എന്നാല്‍ ഇത് പാടായിരിക്കും. കോണ്‍ഗ്രസ് ഫാക്ടര്‍ മലബാറില്‍ ഒട്ടുമില്ല. മലപ്പുറത്ത് മുസ്ലീം ലീഗിന്റെ സ്വാധീനമാണ് പറയാനുള്ളത്. പാലക്കാട്ട് കോണ്‍ഗ്രസ് മുന്നേറ്റം ഉണ്ടാവാന്‍ സാധ്യത കുറവാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലയില്‍ ഇത്തവണ ഒരു സീറ്റെങ്കിലും യുഡിഎഫിന് ഉണ്ടാവുമോ എന്നാണ് അറിയാനുള്ളത്. എന്തായാലും അതില്‍ സാധ്യത വയനാട്ടില്‍ മാത്രമാണ് ഉള്ളത്. രാഹുല്‍ ഫാക്ടര്‍ തൃശൂരിലും എറണാകുളത്തും സാമാന്യം ഭേദപ്പെട്ട രീതിയിലുണ്ടാവും. യുവാക്കളാണ് ഇത്തവണ കോണ്‍ഗ്രസിനെ ഭരണത്തില്‍ കൊണ്ടുവരുന്നതില്‍ നിര്‍ണായകമാണ്.

    കൂടുതല്‍ മനോഹരിയായി മാളവിക ശര്‍മ; ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+