Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന്റെ അയോഗ്യത; സംസ്ഥാനമെങ്ങും പ്രതിഷേധം, വയനാട്ടില്‍ കരിദിനം, കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയെ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയതിന് പിന്നാലെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിക്ക് എതിരെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ വ്യാപക പ്രതിഷേധം. സംസ്ഥാന വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ വയനാട്ടില്‍ കഴിഞ്ഞ ദിവസം വന്‍ പ്രതിഷേധമാണ് സംഘടിപ്പിച്ചത്.

വെള്ളിയാഴ്ച രാഹുലിനെ അയോഗ്യനാക്കിയ വാര്‍ത്ത വന്നതിന് പിന്നാലെ തന്നെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, യു ഡി എഫ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, പുല്‍പ്പള്ളി, മീനങ്ങാടി എന്നിവടങ്ങളില്‍ പ്രതിഷേധവുമായി രംഗത്തെത്തി. കല്‍പ്പറ്റയിലെ പ്രതിഷേധയോഗം ജനനിബിഡമായിരുന്നു. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം എല്‍ എയാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്.

CONGRESS PROTEST

ജനാധിപത്യ രാജ്യത്ത് പ്രതികരിക്കുന്നവരെയും ചോദ്യങ്ങള്‍ ചോദിക്കുന്നവരെയും നിശബ്ദരാക്കാനുള്ള ശ്രമം വിലപ്പോവില്ല എന്ന് ടി സിദ്ദീഖ് പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ നടപടി മോദിയുടെ ഒടുക്കത്തിന്റെ തുടക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഫാസിസം വാഴുന്ന കാലത്ത് ജനാധിപത്യം വീഴുന്നുവെന്ന് തെളിയിക്കുന്നതാണ് കോടതിപോലും സാവകാശം നല്‍കിയ കേസിലെ മോദി ഭരണകൂടത്തിന്റെ ധൃതി എന്ന് മുസ്ലീം ലീഗ് അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് ആഹ്വാനം ചെയ്യുന്ന ഏത് പ്രതിഷേധത്തിനും പിന്തുണയുണ്ടാകും എന്നും മുസ്ലീം ലീഗ് പറഞ്ഞു. കരിദിനത്തോട് അനുബന്ധിച്ച് കല്‍പ്പറ്റ ടെലഫോണ്‍ എക്സ്ചേഞ്ചിന് മുമ്പില്‍ കോണ്‍ഗ്രസ് ഇന്ന് ധര്‍ണ നടത്തി. അതേസമയം രാഹുല്‍ ഗാന്ധിക്ക് എതിരായ നടപടിയില്‍ തുടര്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകും എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. തിങ്കളാഴ്ച കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

Travel Tips: വേറെങ്ങും പോകേണ്ട കേരളത്തിലുണ്ട് ലോകോത്തര ബീച്ചുകള്‍..

ഇന്നും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധം നടക്കുന്നുണ്ട്. അതിനിടെ ഇന്നലെ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. പൊലീസിനെ ആക്രമിച്ചതിനാണ് കേസ് എടുത്തിട്ടുള്ളത്. തിരുവനന്തപുരത്ത് 40 പേര്‍ക്കെതിരേയും കോഴിക്കോട് 300 പേര്‍ക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടിയില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി വി ഡി സതീശന്‍ രംഗത്തെത്തി. മോദി സര്‍ക്കാരിനെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി ആണ് കേന്ദ്ര സര്‍ക്കാരിന് എതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

രാജ്ഭവന്‍ മാര്‍ച്ച് രാജ്യവ്യാപകമായി സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം ഉടലെടുത്തു. ഈ മാര്‍ച്ചില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന മുന്നൂറ് പേര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഡി സി സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് എതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, ബദല്‍ പ്രതിഷേധത്തിനാണ് ബി ജെ പിയുടെ നീക്കം. രാഹുല്‍ ഗാന്ധി ഒബിസി വിഭാഗത്തെ അപമാനിച്ചെന്ന പ്രചാരണം ശക്തമാക്കി ഏപ്രില്‍ 6 മുതല്‍ 14 വരെ രാജ്യ വ്യാപക പ്രചാരണം നടത്താനാണ് ബി ജെ പി ഒരുങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+