കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന്റെ ഏത് ഓഫീസിലും കയറി തിരിച്ചടിക്കാന്‍ പറ്റും; പക്ഷേ... കടുത്ത ഭാഷയില്‍ കെ സുധാകരന്‍

Google Oneindia Malayalam News

കണ്ണൂര്‍: രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത വിഷയത്തില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സമാനമായ രീതിയില്‍ സിപിഎമ്മിന്റെ ഏത് ഓഫീസിലും കയറി അടിച്ചു തകര്‍ക്കാന്‍ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ക്ക് സാധിക്കുമെന്നും ജനാധിപത്യ വ്യവസ്ഥിതിയില്‍ സമാധാനമാണ് വലുത് എന്നതു കൊണ്ട് മാത്രം അതിന് മുതിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

k

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്തിരിക്കുകയാണ്. കാണിക്കാവുന്ന എല്ലാ അക്രമങ്ങളും കാണിച്ചു. ഓഫീസ് സെക്രട്ടറിയെ ആക്രമിച്ചു. അദ്ദേഹം അവശനായി ആശുപത്രിയിലാണ്. ഇതൊക്കെ നമ്മുടെ നാട്ടില്‍ നടക്കുന്നതില്‍ അല്‍ഭുതമൊന്നും ഞങ്ങള്‍ക്കില്ല. ഇതൊക്കെ ഞങ്ങള്‍ കുറേ കണ്ടതാണ്. ഇത്തരം സിപിഎമ്മിന്റെ അക്രമങ്ങളെ അതിജീവിച്ചാണ് കോണ്‍ഗ്രസ് ഇന്നത്തെ നിലയില്‍ എത്തിയത്. സിപിഎമ്മിന്റെ വെല്ലുവിളികളെ അതിജീവിച്ചാണ് ഞങ്ങളൊക്കെ രാഷ്ട്രീയ രംഗത്ത് പിടിച്ചു നില്‍ക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

കൈവിട്ട കളിയുമായി യുഎഇ; 600 കോടി ഡോളറില്‍ പരീക്ഷണം... ഒത്താല്‍ കൈനിറയെ വാരാം!!കൈവിട്ട കളിയുമായി യുഎഇ; 600 കോടി ഡോളറില്‍ പരീക്ഷണം... ഒത്താല്‍ കൈനിറയെ വാരാം!!

എന്താണ് രാഹുല്‍ ഗാന്ധി ചെയ്ത തെറ്റ്. ബഫര്‍ സോണ്‍ വിഷയത്തില്‍ അദ്ദേഹം സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു. ആവശ്യമായ ഓഫീസുകളിലേക്കെല്ലാം കത്തയച്ചു. ഇനി എന്താണ് രാഹുല്‍ ഗാന്ധി ചെയ്യേണ്ടത് എന്നാണ് ഇവര്‍ പറയുന്നത്. തല്ലിപൊളിക്കാന്‍ പോയവര്‍ക്ക് നേതൃത്വം നല്‍കിയവര്‍ ഇക്കാര്യം ആലോചിക്കണം. സംസ്ഥാനം ഭരിക്കുന്നത് സിപിഎമ്മാണ്. രാഹുല്‍ ഗാന്ധിയേക്കാള്‍ ഇക്കാര്യത്തില്‍ ഉത്തരവാദിത്തം സിപിഎമ്മിനല്ലേ. എംപിയായ രാഹുല്‍ ഗാന്ധിയേക്കാള്‍ ഏറെ ഭരിക്കുന്ന പാര്‍ട്ടിക്കല്ലേ ഉത്തരവാദിത്തം. അവരൊന്നും ചെയ്തിട്ടില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

എംപിയാണ് എല്ലാം ചെയ്യേണ്ടത് എന്ന മട്ടില്‍ ഓഫീസില്‍ കയറി അടിച്ചുതകര്‍ക്കുക. കിരാതമായ നടപടിയാണ്. ചന്തയിലെ പിള്ളേര് പോലും ചെയ്യാത്ത വൃത്തിക്കെട്ട വേലയാണ് എസ്എഫ്‌ഐക്കാര്‍ ചെയ്തത്. തെമ്മാടിത്തമാണ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി അപലപിക്കുന്നു എന്ന് പറഞ്ഞത് വലിയ കാര്യമാണ്. ആദ്യമായിട്ടാണ് അദ്ദേഹം ഇങ്ങനെ പ്രതികരിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞത് ആത്മാര്‍ഥതയോടെ ആണെങ്കില്‍ അക്രമത്തിന് അവസരമൊരുക്കിയ പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ നടപടിയെടുക്കണം. എസ്എഫ്‌ഐയുടെ മാര്‍ച്ചുണ്ടാകുമെന്ന് എംപിയുടെ ഓഫീസില്‍ പോലീസ് ഓഫീസര്‍മാര്‍ വന്നു പറഞ്ഞിരുന്നു. അക്രമം നടന്നേക്കാമെന്നും പറഞ്ഞു. അവരെല്ലാം അറിഞ്ഞിട്ടും വേണ്ട സുരക്ഷാ മുന്‍കരുതല്‍ എടുത്തില്ല. പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ അപലപിക്കലില്‍ ആത്മാര്‍ഥതയില്ല എന്ന് മനസിലാക്കാമെന്നും സുധാകരന്‍ പറഞ്ഞു.

ഇത്തരം പ്രവര്‍ത്തനം കൊണ്ട് കോണ്‍ഗ്രസ് പിന്നോട്ട് പോകില്ല. എല്ലാ പ്രതിസന്ധിയും മറികടന്ന് കോണ്‍ഗ്രസ് മുന്നോട്ട് വരും. സിപിഎമ്മിന്റെ ഏത് ഓഫീസിലും കയറി തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിന് ആണ്‍കുട്ടികളുണ്ട്. സമീപകാല സംഭവങ്ങള്‍ ഇക്കാര്യം എല്ലാവരെയും ബോധ്യപ്പെടുത്തിയിട്ടുണ്ടാകും. എന്നാല്‍ ആ വഴി ഞങ്ങള്‍ ആലോചിക്കാത്തത് ജനാധിപത്യ വ്യവസ്ഥതയില്‍ അക്രമത്തിന്റെ പാത ശരിയല്ല എന്നതുകൊണ്ടാണ്. ഞങ്ങളുടെ മാന്യത ദൗര്‍ബല്യമാണ് സിപിഎം കരുതരുത്. നിങ്ങള്‍ കളിച്ചാല്‍ ഞങ്ങളും ഇറങ്ങി കളിക്കും. പിന്നെയുള്ള സംഭവങ്ങളുടെ ഉത്തരവാദിത്തം ഞങ്ങള്‍ക്കാകില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

English summary
Rahul Gandhi Office Incident; KPCC President K Sudhakaran Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X