കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാടിനായി രാഹുല്‍; രാത്രിയാത്രാ നിരോധനത്തില്‍ കര്‍ണാടകയുമായി സംസാരിക്കുമെന്ന് ഉറപ്പ്

Google Oneindia Malayalam News

ദില്ലി: വയനാട്ടിലെ രാത്രികാല യാത്രിനരോധനത്തിന് പരിഹാരം കാണാന്‍ കര്‍ണാടക സര്‍ക്കാരുമായി സംസാരിക്കുമെന്ന് രാഹുല്‍ ഗാന്ധി. വയനാടിന്‍റെ വികസനം ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ ഗാന്ധി ദില്ലിയില്‍ വിളിച്ചു ചേര്‍ത്ത കേരള നേതാക്കളുടെ യോഗത്തിലാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്. യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ നേതാക്കളും രാത്രികാല യാത്രാ നിരോധനത്തിന് പരിഹാരം കാണണമെന്ന് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. വയനാട് പര്യടന വേളയില്‍ രാഹുല്‍ ഗാന്ധിക്ക് നേരിട്ട് ലഭിച്ച നിവേദനങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

വയാനിട്ടിലെ വികസനങ്ങള്‍ എളുപ്പത്തിലാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളും എംപി ഒഫീസ് തുറക്കുന്നതും യോഗത്തില്‍ ചര്‍ച്ചയായി. ദേശീയ നേതാവ് എന്ന നിലയില്‍ രാഹുലിന്‍റെ തിരക്ക് പരിഗണിച്ച് മണ്ഡലത്തിലെ വികസനപ്രശ്നങ്ങളില്‍ ദൈനംദിന ഇടപെടല്‍ നടത്താന്‍ യോഗം നേതാക്കളെ ചുമതലപ്പെടുത്തി. ആര്‍ക്കൊക്കെയാണ് ചുമതല നല്‍കിയിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് മാധ്യമങ്ങളെ അറിയിക്കും.

<strong>വിമര്‍ശനങ്ങള്‍ അതിരു കടന്നു; വാവ സുരേഷ് പാമ്പ് പിടുത്തം അവസാനിപ്പിച്ചു</strong>വിമര്‍ശനങ്ങള്‍ അതിരു കടന്നു; വാവ സുരേഷ് പാമ്പ് പിടുത്തം അവസാനിപ്പിച്ചു

വയനാട് എംപിയായതിന് ശേഷം രാഹുല്‍ ഗാന്ധി മണ്ഡലത്തിന്‍റെ വിസസനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച ആദ്യ യോഗമാണ് ഇന്ന് ദില്ലി എഐസിസി ആസ്ഥാനത്ത് നടന്നത്. രാഹുലിന്‍റെ ക്ഷണം സ്വീകരിച്ച് വയനാട് മണ്ഡലത്തിലെ ഡിസിസി അധ്യക്ഷന്‍മാരും യുഡിഎഫ് എംഎല്‍എമാരും ഘടകക്ഷി ഭാരവാഹകളുമടക്കം 23 പേര് യോഗത്തില്‍ പങ്കെടുത്തു.

rahul-

മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയംഗം സാദിഖലി ശിഹാബ് തങ്ങൾ, ഡിസിസി പ്രസിഡന്റുമാരായ ഐസി ബാലകൃഷ്ണൻ(വയനാട്), വിവി പ്രകാശ് (മലപ്പുറം), ടി സിദ്ധിഖ് (കോഴിക്കോട്), എംഎൽഎമാരായ എപി അനിൽകുമാർ, പി കെ ബഷീർ, മണ്ഡലത്തിൽനിന്നുള്ള മുൻമന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, പികെ ജയലക്ഷ്മി, എഐസിസി അംഗം കെ സി റോസക്കുട്ടി, കെകെ ഏബ്രഹാം, പി പി ആലി, പി പി എ കരീം, കെ കെ.അഹമ്മദ് ഹാജി, ചെറിയ മുഹമ്മദ്, ടിമുഹമ്മദ്, റസാഖ് കൽപറ്റ, പടയൻ മുഹമ്മദ് തുടങ്ങിയവരാണ് രാഹുലുമായി കൂടിക്കാഴ്ച്ച നടത്തിയത്.

<strong>രാഹുല്‍ ഗാന്ധി 500 വോട്ടിന്‍റെ ലീഡ് നേടിയ വാര്‍ഡില്‍ അട്ടിമറി വിജയവുമായി എല്‍ഡിഎഫ്</strong>രാഹുല്‍ ഗാന്ധി 500 വോട്ടിന്‍റെ ലീഡ് നേടിയ വാര്‍ഡില്‍ അട്ടിമറി വിജയവുമായി എല്‍ഡിഎഫ്

English summary
rahul gandhi on wayanad night travel ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X