• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വയനാട്ടുകാര്‍ക്കായി ട്വിറ്ററില്‍ പുതിയ അക്കൗണ്ട് തുറന്ന് രാഹുല്‍; ട്വീറ്റുകളെല്ലാം മലയാളത്തില്‍

കല്‍പ്പറ്റ: വയാനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ വലിയ അവേശത്തിലാണ് മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകര്‍. കേരളം ഇന്നേവരെ കണ്ടതില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെ ലോക്സഭയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ പ്രതീക്ഷ.

പ്രിയങ്ക വരുമ്പോള്‍ വാരണാസിയില്‍ മോദി ഭയക്കണം; കണക്കുകള്‍ പറയുന്നത്, ബിജെപി വിയര്‍ക്കും

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യത്തിന്‍റെ പ്രചരണം ദേശീയ തലത്തില്‍ നയിക്കുന്ന രാഹുല്‍ ഗാന്ധിയുടെ അഭാവം മണ്ഡലത്തിലെ ജനങ്ങളെ അറിയിക്കാത്ത തരത്തിലുള്ള പ്രവര്‍ത്തനമാണ് യുഡിഎഫ് വയനാട്ടില്‍ നടത്തുന്നത്. ഇതിനിടയിലാണ് വയനാട്ടിലെ വോട്ടര്‍മാരോട് സംവദിക്കാനായി ട്വിറ്ററില്‍ രാഹുല്‍ ഗാന്ധി പുതിയ അക്കൗണ്ട് തുറന്നിരിക്കുന്നത്.

പുതിയ അക്കൗണ്ട്

പുതിയ അക്കൗണ്ട്

വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് വേണ്ടിയാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പുതിയ അക്കൗണ്ട് തുറന്നത്. ആര്‍ഡി വയനാട് ഓഫീസ് എന്നതാണ് പുതിയ ട്വിറ്റര്‍ ഐഡി.

പ്രചരണത്തെ പ്രതിരോധിക്കാന്‍

പ്രചരണത്തെ പ്രതിരോധിക്കാന്‍

വയനാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധി വിജയിച്ചാല്‍ പിന്നെ അദ്ദേഹത്തെ മണ്ഡലത്തില്‍ കാണില്ലെന്ന ഇടത് മുന്നണിയുടെ പ്രചരണത്തെ പ്രതിരോധിക്കാനും വോട്ടര്‍മാരുടെ പ്രശ്നങ്ങള്‍ നേരിട്ട്അറിയാനും ആശയവിനിമയം നടത്താനുമാണ് ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചത്.

മലയാളത്തില്‍

മലയാളത്തില്‍

പുതിയ അക്കൗണ്ടിലൂടെ മലയാളത്തില്‍ തന്നെയാണ് ട്വീറ്റുകള്‍ പുറത്തു വരുന്നത്. വയനാട്ടിലെ പ്രചരണത്തിനായി തുടങ്ങിയ സോഷ്യല്‍ മീഡിയാ വാര്‍ റൂമിന്‍റ സഹായത്തോടെയാണ് ആര്‍ ജി വയനാട് ഓഫീസ് എന്ന ട്വിറ്റര്‍ ഐഡി വഴി മലയാളത്തില്‍ രാഹുല്‍ ഗാന്ധി സന്ദേശങ്ങള്‍ നല്‍കുന്നത്.

ആദ്യ ട്വീറ്റ്

ആദ്യ ട്വീറ്റ്

അക്കൗണ്ട് തുടങ്ങി അദ്ദേഹം ആദ്യ ട്വീറ്റ് ചെയ്തത് അന്തരിച്ച കെഎം മാണിക്കുള്ള അനുശോചനമായിരുന്നു.

ശ്രീ. കെഎം മാണിയുടെ വിയോഗം അതീവ ദു:ഖത്തോടെയാണ് ശ്രവിച്ചത്. കേരള കോൺഗ്രസിന്റെ സർവ്വാദരണീയനായ നേതാവായിരുന്ന ഇദ്ദേഹം 13 തവണ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട റെക്കോർഡിനുടമയാണ്. ആത്മാവിന് നിത്യശാന്തി നേർന്നു കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, അനുയായികളടക്കമുള്ളവരുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മാണിക്ക് അനുശോചനം

ട്വീറ്റ്

വീണ്ടുമെത്തുന്നു

വീണ്ടുമെത്തുന്നു

പതിനേഴാം തിയ്യതി പ്രചരണത്തിനായി വീണ്ടും കേരളത്തിലെത്തുന്ന കാര്യവും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. പതിനേഴാം തീയ്യതി കേരളത്തിലെത്തി നിങ്ങളേവരെയും കാണുവാൻ ഞാൻ കാത്തിരിക്കുകയാണെന്നാണ് രാഹുല്‍ കുറിച്ചത്.

ഞാന്‍ കാത്തിരിക്കുകയാണ്

ട്വീറ്റ്

സുരക്ഷ ശക്തമാക്കി

സുരക്ഷ ശക്തമാക്കി

അതേസമയം, ബുധനാഴച്ച രാഹുല്‍ ഗാന്ധി വീണ്ടും മണ്ഡലത്തില്‍ എത്തുന്നതിനെ തുടര്‍ന്ന് വയനാട്ടിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന വയനാട്ടില്‍ പൊലീസും തണ്ടര്‍ബോള്‍ട്ടും തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. അതിര്‍ത്തി ചെക്പോസ്റ്റുകളുടെ നിയന്ത്രണവും തണ്ടര്‍ബോള്‍ട്ട് ഏറ്റെടുത്തിട്ടുണ്ട്.

പൂര്‍ണ്ണമായും വയനാട്

പൂര്‍ണ്ണമായും വയനാട്

16 ന് കേരളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി അന്നേദിവസം തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി പാലക്കാട് ജില്ലകളിലെ പ്രചരണ പരിപാടികളിലാണ് പങ്കെടുക്കുന്നത്. 17 ന് രാഹുലിന്‍റെ പ്രചരണം പൂര്‍ണ്ണമായും വയനാട് മണ്ഡലത്തിലായിരിക്കും.

ഒരു ദിവസം പൂര്‍ണ്ണമായി

ഒരു ദിവസം പൂര്‍ണ്ണമായി

ഒരു ദിവസം പൂര്‍ണ്ണമായി വയനാട്ടില്‍ ചിലവഴിക്കണമന്ന് രാഹുല്‍ ഗാന്ധി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കെപിസിസി പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

റോഡ് ഷോ പൊതുപരിപാടിയാക്കി

റോഡ് ഷോ പൊതുപരിപാടിയാക്കി

എസ്പിജിയുടെ എതിര്‍പ്പ് കണക്കിലെടുത്ത് മാനന്തവാടിയിലെ റോഡ് ഷോ പൊതുപരിപാടിയാക്കി മാറ്റിയ രാഹുല്‍ ഗാന്ധി വണ്ടൂരിലും നിലമ്പൂരിലും റോഡ് ഷോ നടത്തും. രാഹുല്‍ മടങ്ങിയതിനു ശേഷം മറ്റൊരു ദിവസം പ്രിയങ്ക ഗാന്ധി പ്രചാരണത്തിനായി വയനാട്ടില്‍ എത്തുമെന്ന് പ്രചാരണ കമ്മിറ്റിക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

തിരുനെല്ലിയിലും

തിരുനെല്ലിയിലും

രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത തിരുനെല്ലിയിലെ പാപനാശിനിയും രാഹുല്‍ സന്ദർശിക്കും. വയനാട്ടിലെ പൊതുയോഗം സുൽത്താൻ ബത്തേരിയിലാണ്. വയനാട് മണ്ഡലത്തിന്റെ ഭാഗമായ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലും മലപ്പുറത്തെ നിലമ്പൂരിലും രാഹുൽ എത്തും.

ലോക്സഭ തിരഞ്ഞെടുപ്പ്; മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
rahul gandhi start a new twiteer account for wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X