• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'രാഹുല്‍ ജീ.. പ്ലീസ് ഇങ്ങോട്ടൊന്ന് നോക്കൂ' അസീം വിളിച്ചു, രാഹുല്‍ അടുത്തെത്തി ആവശ്യം കേട്ടറിഞ്ഞു

cmsvideo
  അസീമിന്റെ സ്വന്തം രാഹുൽ ജി | Oneindia Malayalam

  കൊച്ചി: ചൊവ്വാഴ്ച്ച കൊച്ചിയില്‍ നടന്ന നേതൃസംഗമത്തോടെ സംസ്ഥാനത്ത് യുഡിഎഫിന്‍റെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് കോണ്‍ഗ്രസ് തുടക്കം കുറിച്ചു കഴിഞ്ഞു. സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് സിപിഎമ്മിനും ബിജെപിക്കുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയത്.

  ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ പ്രവര്‍ത്തകരില്‍ ആവേശം നിറക്കാനും സംഘടനാ സംവിധാനത്തെ ഊര്‍ജ്ജസ്വലമാക്കാനും രാഹുല്‍ ഗാന്ധിയുടെ വരവോടെ കഴിഞ്ഞുവെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ശാരീരകമായ വെല്ലുവിളികള്‍ നേരിടുന്ന അസീമെന്ന കുട്ടിയെ കണ്ടതും അവനെ എടുത്ത് സംസാരിച്ചത്തും രാഹുലിന് രാഷ്ട്രീയത്തിന് അതീതമായ പ്രശംസയും നേടികൊടുത്തു.

  ആദ്യം ഷാനവാസിന്‍റെ വീട്ടില്‍

  ആദ്യം ഷാനവാസിന്‍റെ വീട്ടില്‍

  രാവിലെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയതിന് ശേഷം രാഹുല്‍ ഗാന്ധി നേരേ പോയത് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എംഐ ഷാനവാസിന്‍റെ വീട്ടിലേക്കായിരുന്നു. ഷാനവാസിനും സംഭവിച്ച പോലൊരു ദുരന്തം ഇന്ത്യയില്‍ മാത്രമേ സംഭവിക്കുകയുള്ളുവെന്ന് പറഞ്ഞ രാഹുല്‍ ആശുപത്രിയിലെ ചികിത്സാ പിഴവുകളെക്കുറിച്ച് ബന്ധുക്കളോട് ചോദിച്ചറിഞ്ഞു.

  രാഹുല്‍ ജീ.. പ്ലീസ് ഇങ്ങോട്ടൊന്നു വരൂ

  രാഹുല്‍ ജീ.. പ്ലീസ് ഇങ്ങോട്ടൊന്നു വരൂ

  ഷാനവാസിന്‍റെ വീട്ടിലെ സന്ദര്‍ശനം കഴിഞ്ഞ് തിരക്കിട്ട് ഇറങ്ങുമ്പോഴാണ് തൊട്ടത്തുള്ള പള്ളിക്കരികില്‍ കാത്തിരുന്ന അസീമിനെ രാഹുല്‍ ഗാന്ധി കാണുന്നത്. 'രാഹുല്‍ ജീ.. പ്ലീസ് ഇങ്ങോട്ടൊന്നു വരൂ' എന്ന അസീമിന്‍റെ വിളികേട്ട് രാഹുല്‍ ഗാന്ധി തിരിഞ്ഞു നോക്കുകയായിരുന്നു.

  ഹൈസ്കൂള്‍ വേണം

  ഹൈസ്കൂള്‍ വേണം

  സുരക്ഷാ സംവിധാനങ്ങള്‍ വകവയ്ക്കാതെ രാഹുല്‍ ഗാന്ധി അസീമിന്‍റെ അടുത്തെത്തി വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. എട്ടാം ക്ലാസിന് ശേഷം തനിക്കു പഠിക്കാന്‍ വീടിനടുത്ത് ഒരു ഹൈസ്കൂള്‍ വേണമെന്ന തന്‍റെ ദീര്‍ഘകാലമായുള്ള ആവശ്യം തന്നെയാണ് അസീം രാഹുല്‍ ഗാന്ധിക്ക് മുന്നിലും ഉന്നയിച്ചത്.

  നടപടിയും ഉണ്ടായില്ല

  നടപടിയും ഉണ്ടായില്ല

  ഇതേ ആവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാറിന് നിരന്തരം നിവേദനം അയച്ചുവെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ വികലാംഗ സംഘടന ഐക്യ കൂട്ടായ്മയുടെ ധര്‍ണ ഉദ്ഘാടനം ചെയ്തപ്പോഴും അസീം സര്‍ക്കാറിനോട് സ്കൂള്‍ എന്ന ആവശ്യം ഉന്നയിച്ചിരുന്നു.

  വിശദീകരിച്ചു കൊടുത്തത് ചെന്നിത്തല

  വിശദീകരിച്ചു കൊടുത്തത് ചെന്നിത്തല

  പിതാവിനൊപ്പമായിരുന്നു അസീം രാഹുല്‍ ഗാന്ധിയെ കാണാന്‍ എത്തിയത്. രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലാണ് മലയാളത്തില്‍ അസീമിന് വിശദീകരിച്ചു കൊടുത്തത്. അസീമിന്‍റെ പ്രശ്നങ്ങള്‍ പിതാവും രാഹുല്‍ ഗാന്ധിയോട് വിശദീകരിച്ചു.

  ഒക്കത്തെടുത്ത് രാഹുല്‍

  ഒക്കത്തെടുത്ത് രാഹുല്‍

  അസീമിന്‍റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കാതോര്‍ത്ത രാഹുല്‍ ഗാന്ധി പന്തണ്ടുകാരനെ ഒക്കത്തെടുക്കുകയും രമേശ് ചെന്നിത്തലയ്ക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു. വലുതാവുമ്പോള്‍ കോണ്‍ഗ്രസില്‍ ചേരണമെന്നും രാഹുല്‍ ഗാന്ധി അസീമിനോട് ആവശ്യപ്പെട്ടു.

  പോരാളിയാണവന്‍

  പോരാളിയാണവന്‍

  പിന്നീട് അസീമിനൊപ്പമുള്ള വീഡിയോ രാഹുല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. 'ഞാനിന്ന് കേരളത്തില്‍ വച്ച് അസിമിനെ കണ്ടു. ഒരു പോരാളിയാണവന്‍. അവന്‍ നമുക്കെല്ലാവര്‍ക്കും അഭിമാനമായി മാറും. അക്കാര്യത്തില്‍ എനിക്ക്‌ ഉറപ്പുണ്ടെന്നായി വീഡിയോ പങ്കുവെച്ചു കൊണ്ട് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.

  കോഴിക്കോട് സ്വദേശി

  കോഴിക്കോട് സ്വദേശി

  കോഴിക്കോട് വെളിമണ്ണ സ്വദേശിയ അസീം വെളിമണ്ണ സ്കൂളിലാണ് പഠിക്കുന്നത്. അസീമിന്‍റെ ആവശ്യപ്രകാരം കഴിഞ്ഞ സര്‍ക്കാര്‍ ഈ സ്കൂളിനെ യുപി ആക്കി ഉയര്‍ത്തിയിരുന്നു. ഹൈസ്കൂള്‍ ആക്കാന്‍ കോടതി ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ നടപടയുണ്ടായില്ല.

  സമരം കഴിഞ്ഞ് വരുമ്പോള്‍

  സമരം കഴിഞ്ഞ് വരുമ്പോള്‍

  ഇതില്‍ പ്രതിഷേധിച്ചാണ് അസീം കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് നടയില്‍ പ്രതിഷേധത്തിനെത്തിയത്. മടങ്ങുന്ന വഴിയില്‍ കൊച്ചിയിലെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി വരുന്നതറിഞ്ഞ് അസീമും ബന്ധുക്കളും കോണ്‍ഗ്രസ് നേതാക്കളോടൊപ്പം ഷാനവാസിന്‍റെ വീടിനരികില്‍ കാത്തുനില്‍ക്കുകയായിരുന്നു.

  ഫേസ്ബുക്ക് പോസ്റ്റ്

  രാഹുല്‍ ഗാന്ധി

  English summary
  rahul gandhi support aseem's fight for school
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X