രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലേക്ക്; മൂന്ന് ദിവസത്തെ സന്ദർശനം.. കനത്ത സുരക്ഷ
കണ്ണൂർ; വയനാട് എം പി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ 8.45 ഓടെ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന രാഹുലിനായി വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലാണ് സ്വീകരണം നടത്തുക. അതേസമയം എ കെ ജി സെന്റർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിലും രാഹുലിന്റെ പരിപാടി നടക്കുന്ന സ്ഥലങ്ങളിലും വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

മാനന്തവാടി ഒണ്ടയങ്ങാടിയിൽ നടക്കുന്ന ഫാര്‍മേഴ്‌സ് ബാങ്ക് ബില്‍ഡിംഗിന്റെ ഉദ്ഘാടനമാണ് രാഹുൽ ഗാന്ധിയുടെ ആദ്യ പരിപാടി. തുടർന്ന് വയനാട് കളക്ടേറ്റിൽ നടക്കുന്ന ദിശ മീറ്റിംഗിലും എം പി ഫണ്ട് അവലോകന പരിപാടിയിലും പങ്കെടുക്കും. വൈകിട്ട് നാല് മണിക്ക് പരിസ്ഥിതി ലോല മേഖലാ വിഷയത്തില്‍ ബത്തേരി ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ബഹുജനസംഗമത്തിലും രാഹുൽ ഭാഗമാകും.
എസ് എഫ് ഐ പ്രവർത്തകർ എം പി ഓഫീസ് ആക്രമിച്ചതിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ സന്ദർശനമാണ് ഇന്ന് നടക്കുന്നത്. അതുകൊണ്ട് തന്നെ സംഘർഷ സാധ്യത പരിഗണിച്ച് വലിയ സുരക്ഷയാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. അതിനിടെ എകെജി സെന്റർ ആക്രമണത്തിനെതിരെ പ്രതിഷേധം കനപ്പിച്ചിരിക്കുകയാണ് സി പി എം. സംസ്ഥാനം കലാപഭൂമിയാക്കാനും ക്രമസമാധാന നില തകര്‍ന്നുവെന്ന മുറവിളി സൃഷ്ടിക്കാനും ബോധപൂര്‍വ്വം നടത്തിയ ശ്രമമാണെന്നായിരുന്നു ആക്രമണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എകെജി സെന്‍ററിന് നേരെ നടന്ന ബോംബാക്രമണത്തില്‍ സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്നും സി പി എം വ്യക്തമാക്കി.
എജ്ജാതി ഹോട്ട്.. എജ്ജാതി ലുക്ക്..മാളവികയുടെ ഞെട്ടിച്ച ലുക്ക് വൈറൽ
അതേസമയം എ കെ ജി സെന്ററിന് നേരായ ആക്രമണം ഇ പിയുടെ തിരക്കഥയെന്നായിരുന്നു കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്. ഗുണ്ടാ ബന്ധമുള്ള ഇ പി നടത്തിയ ആസൂത്രണമാകും ഇത്. സിപിഎമ്മിന് ഇതില്‍ അറിവുണ്ടെന്ന് താന്‍ പറയുന്നില്ല. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്റെ പ്രാധാന്യം കുറക്കുക ലക്ഷ്യം വെച്ചാണ് ആക്രമമെന്നും സുധാകരൻ ആരോപിച്ചു.












Click it and Unblock the Notifications