പടയൊരുക്കം സമാപനം ഡിസംബര്‍ 14ന്; രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യുഡിഎഫ് പടയൊരുക്കം ജാഥയുടെ സമാപനം ഡിസംബര്‍ 14ന്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന സമാപന സമ്മേളനം എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം; പുതിയ വെളിപ്പെടുത്തൽ, മദ്യം വാങ്ങി തന്ന് കാർ തടയാൻ പ്രേരിപ്പിച്ചു!

ഡിസംബര്‍ 1ന് നടക്കേണ്ടിയിരുന്ന സമാപന സമ്മേളനം ഓഖി ചുഴലിക്കാറ്റ് ദുരന്തത്തെതുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. പടയൊരുക്കം സമാപനത്തിനെത്തുന്ന രാഹുല്‍ ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച വിഴിഞ്ഞവും പൂന്തുറയും സന്ദര്‍ശിക്കുമെന്ന് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞു.

rahul

ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും അത് സര്‍ക്കാര്‍ ഫയലില്‍ കെട്ടിവെച്ചെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ പ്രവര്‍ത്തിച്ചില്ല എന്നതാണ് ഇത്ര വലിയ ദുരന്തത്തിന് ഇടയാക്കിയ പ്രധാന കാരണം.

ആഡംബര ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങാനൊരുങ്ങി കേരള സര്‍ക്കാര്‍

കേരളത്തിന് ലഭിച്ച അതേ കാലാവസ്ഥാ സന്ദേശമാണ് തമിഴ്നാടിനും ലക്ഷദ്വീപിനും ലഭിച്ചത്. അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ കേരളം വീഴ്ച്ചവരുത്തിയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മത്സ്യതൊഴിലാളികളെ പേടിച്ചാണ് മുഖ്യമന്ത്രി ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങുന്നതെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
closing ceremony of udf padayorukkam jadha will be inaugrated by aicc vice president Rahul Gandhi on december 14th at thiruvananthapuram . Rahul Gandhi will visit the okhi cyclone occured areas of vizhinjam and poonthura

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്