കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന് പിന്‍ഗാമിയെ കണ്ടെത്താന്‍ ചട്ടങ്ങള്‍ മറികടന്ന് കോണ്‍ഗ്രസ്, നേതൃനിരയിലേക്ക് യുവനേതാക്കള്‍

Google Oneindia Malayalam News

ദില്ലി: ദീര്‍ഘനാളത്തെ അഭ്യുഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് രാഹുല്‍ ഗാന്ധി എഐസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെച്ചു കഴിഞ്ഞു. ബുധനാഴാച്ച വൈകീട്ട് ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി തന്‍റെ രാജി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നാലുപേലുള്ള രാജിക്കത്ത് പുറത്തുവിട്ടതിന് പിന്നാലെ എഐസിസി അധ്യക്ഷന്‍ എന്ന ബയോയും ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് രാഹുല്‍ നീക്കം ചെയ്തിട്ടുണ്ട്. പകരം, കോണ്‍ഗ്രസ് അംഗമെന്നും പാര്‍ലമെന്‍റും അംഗമെന്നുമാണ് ചേര്‍ത്തിരിക്കുന്നത്.

<strong> രാഹുല്‍ ഗാന്ധി അസ്സലുള്ളവനാണ്, വാക്കിന് വ്യവസ്ഥയുള്ളവനാണ്; രാജിയില്‍ പ്രതികരണവുമായി എ ജയശങ്കര്‍</strong> രാഹുല്‍ ഗാന്ധി അസ്സലുള്ളവനാണ്, വാക്കിന് വ്യവസ്ഥയുള്ളവനാണ്; രാജിയില്‍ പ്രതികരണവുമായി എ ജയശങ്കര്‍

രാഹുലിന്‍റെ രാജി എഐസിസി അംഗീകരിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രവര്‍ത്തക സമിതി അംഗീകരിക്കുന്നത് വരെ അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനായി തുടരുമെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. മോത്തിലാല്‍ വോറ താത്കാലിക അധ്യക്ഷനാകുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നു.

രാജി അംഗീകരിച്ചില്ലെന്ന് പാര്‍ട്ടി നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകളും പാര്‍ട്ടിയില്‍ തുടങ്ങിക്കഴിഞ്ഞു. അധ്യക്ഷന്‍ പാതിവഴിയില്‍ സ്ഥാനമൊഴിഞ്ഞാല്‍ പാലിക്കേണ്ട നടപടി പാര്‍ട്ടി ഭരണഘടനയില്‍ വിവരിച്ചിട്ടുണ്ടെങ്കിലും ആ വഴി സ്വീകരിക്കാതെ പുതിയ അധ്യക്ഷനെ തീരുമാനിക്കാനാണ് കോണ്‍ഗ്രസ് നീക്കം.. വിശദാംശങ്ങള്‍ ഇങ്ങനെ..

ഭരണഘടന വ്യക്തമാക്കുന്നത്

ഭരണഘടന വ്യക്തമാക്കുന്നത്

കാലാവധി തീരുംമുന്‍പ് അധ്യക്ഷന്‍ ഒഴിഞ്ഞാല്‍ മുതിര്‍ന്ന ജനറല്‍ സെക്രട്ടറിക്കായിരിക്കും ചുമതലയെന്നാണ് ഭരണഘടനയുടെ 18-ാം വകുപ്പ് വ്യക്തമാക്കുന്നത്. വൈസ് പ്രസിഡന്‍റ് ഇല്ലാത്തതിനാലാണിത്. നിലവില്‍, ഗുലാം നബി ആസാദാണ് ജനറല്‍ സെക്രട്ടറിമാരില്‍ സീനിയര്‍. താല്‍ക്കാലിക പ്രസിഡന്‍റിനെ പ്രവര്‍ത്തക സമിതി നിയോഗിക്കും വരെയായിരിക്കും ജനറല്‍ സെക്രട്ടറിക്ക് ചുമതല. എന്നാല്‍ രാഹുല്‍ രാജി വെച്ച് ഒഴിയുമ്പോള്‍ ഈ കീഴ്വഴക്കം പാലിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ല.

അധ്യക്ഷ പദവിയില്‍ തുടരണ

അധ്യക്ഷ പദവിയില്‍ തുടരണ

മുതിര്‍ന്ന ജനറല്‍സെക്രട്ടറിക്ക് അധ്യക്ഷന്‍റെ ചുമതല നല്‍കാതെ എത്രയും വേഗം പ്രവര്‍ത്തക സമിതി യോഗം വിളിച്ച് പുതിയ പ്രസിഡന്‍റിനെ നിയോഗിക്കാനാണ് പാര്‍ട്ടി നീക്കം നടത്തുന്നത്. പ്രവര്‍ത്തക സമിതി യോഗം ചേരും വരെ അധ്യക്ഷ പദവിയില്‍ തുടരണമെന്ന് രാഹുലിനോട് പാര്‍ട്ടി ആവശ്യപ്പെടുന്നതും ഈ നീക്കങ്ങളുടെ ഭാഗമായാണ്. താല്‍ക്കാലി പ്രസിഡന്‍റിനെ ശുപാര്‍ശ ചെയ്യാനുള്ള അധികാരം സമിതിക്കുണ്ട്. പിന്നീട് സംഘടന തിരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്‍റിനെ കണ്ടെത്തണമെന്നാണ് പാര്‍ട്ടി ഭരണഘടന പറയുന്നത്.

പൊതു ധാരണയിലൂടെ

പൊതു ധാരണയിലൂടെ

എന്നാല്‍, തിരഞ്ഞെടുപ്പ് ഒഴിവാക്കി പൊതു ധാരണയിലൂടെ പ്രസിഡന്‍റിനെ തീരുമാനിക്കണമെന്ന വാദത്തിനാണ് പാര്‍ട്ടിയില്‍ മുന്‍തൂക്കം. പ്രവര്‍ത്തക സമതിയിലെ മുതിര്‍ന്ന അംഗങ്ങളായ സോണിയ ഗാന്ധി, എകെ ആന്‍റണി, ഡോ. മന്‍മോഹന്‍ സിങ്, അഹമ്മദ് പട്ടേല്‍, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരുടെ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും നിര്‍ണ്ണായകമാണ്. പ്രവര്‍ത്തക സമിതി പുതിയ പ്രസിഡന്‍റിനെ കണ്ടെത്തിയാല്‍ 6 മാസത്തിനകം എഐസിസിയുടെ അംഗീകാരം നേടണമെന്നാണ് ചട്ടം.

പകരം ആര്

പകരം ആര്

രാഹുലിന് പകരം ആരെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കണ്ടെത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. നിരവധി നേതാക്കളുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. തന്‍റെ പിന്‍ഗാമിയായി നെഹ്രു-ഗാന്ധി കുടുംബാംഗം വേണ്ടെന്ന് രാഹുല്‍ അറിയിച്ചതോടെ പ്രിയങ്ക ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതയും ഇല്ലാതായി. മല്ലികാര്‍ജുന്‍ ഖര്‍ഗെ, സുശീല്‍ കുമാര്‍ ഷിന്‍ഡെ, ജ്യോതിരാദിത്യ സിന്ധ്യ, അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ് എന്നിവരുടെ പേരുകള്‍ക്കാണ് ചര്‍ച്ചയില്‍ മുന്‍തൂക്കം.

Recommended Video

cmsvideo
രാഹുല്‍ അന്തസ്സുള്ള തറവാടിയായ നേതാവ് | Oneindia Malayalam
യുവ നിര

യുവ നിര

എഐസിസി ആസ്ഥാനത്ത് യുവ നിരയെ കൊണ്ടുവന്ന് പാര്‍ട്ടിക്ക് പുതിയ ഊര്‍ജ്ജം നല്‍കണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്. പഴയ നേതൃനിരയെ വീണ്ടും സ്ഥാപിക്കാനാണ് ശ്രമമെങ്കില്‍ പാര്‍ട്ടിക്ക് പുതിയ ദിശാബോധം നല്‍കാനാവില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. മഹരാഷ്ട്ര, ഹരിയാന, ജാര്‍ഘണ്ഡ്, ദില്ലി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസിന് നേരിടേണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്‍റെ ക്ഷീണം മാറ്റണമെങ്കില്‍ ഈ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വിജയം അനിവാര്യമാണ്. എന്നാല്‍ നേതൃനിരയിലെ പ്രതിസന്ധികള്‍ കാരണം ഈ തിരഞ്ഞെടുപ്പുകള്‍ ഇപ്പോള്‍ കോണ്‍ഗ്രസ് അജണ്ടയിലെ വെക്കുന്നില്ല.

സുശീൽ കുമാർ ഷിന്‍ഡെ, മല്ലികാർജുൻ ഖാർഗെ... അടുത്ത കോൺഗ്രസ് അധ്യക്ഷനാര്? ചർച്ചകളിങ്ങനെ...സുശീൽ കുമാർ ഷിന്‍ഡെ, മല്ലികാർജുൻ ഖാർഗെ... അടുത്ത കോൺഗ്രസ് അധ്യക്ഷനാര്? ചർച്ചകളിങ്ങനെ...

English summary
Rahul gandhis successor names do the rounds,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X