• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

താമര തണലായി കാണരുത്, വേരിറങ്ങും, ഇൻഫക്ഷനാകും: പിണറായിക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരള പൊലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയ സിപിഐ നേതാവിന്‍റെ ആനി രാജയുടെ പരാമര്‍ശങ്ങള്‍ പ്രതിപക്ഷവും സര്‍ക്കാറിനെതിരെ ആയുധമാക്കുന്നു. കേരള പോലീസിൽ ' ആര്‍ എസ് എസ് ഗ്യാംങ്ങ് ' പ്രവർത്തിക്കുന്നുണ്ടെന്ന സി പി ഐ ദേശിയ എക്സിക്യൂട്ടീവ് അംഗം സഖാവ് ആനി രാജയുടെ പ്രതികരണത്തെ ഗൗരവത്തോടെ കാണണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കുട്ടത്തില്‍ ആവശ്യപ്പെട്ടു.

യോഗി ആദിത്യനാഥ് പോലീസ് മന്ത്രിയാകുമ്പോഴും സഖാവ് പിണറായി വിജയൻ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴും ഒരേ അവസ്ഥയാണ് എന്നതിൽ പ്രത്യേക ഞെട്ടൽ ഒന്നുമില്ലെങ്കിലും, സി പി ഐ ദേശിയ നേതാവ് വരെ അത് തിരിച്ചറിയുന്നു എന്നത് പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

സദാചാര പോലീസാണ്

ആര്‍ എസ് എസ് ബോംബെറിഞ്ഞു കൊലപ്പെടുത്തുവാൻ ശ്രമിച്ചു എന്ന സി പി എം പോളിറ്റ് ബ്യൂറോ മെമ്പർ കോടിയേരി ബാലകൃഷ്ണൻ്റെ തൊട്ട് ആര്‍ എസ് എസ് പ്രതിയാകുന്ന എത്ര പരാതികളിലാണ് വിജയൻ്റെ കാലത്ത് നീതി നിഷേധിക്കപ്പെടുന്നത്. കേരളത്തിലെ പിങ്ക് പോലിസും, കാക്കി പോലിസും, റെഡ് പോലിസുമൊക്കെ പ്രവർത്തനം കൊണ്ട് സദാചാര പോലീസാണ്.

ഔചിത്യവും, നിഷ്പക്ഷതയും

ഔചിത്യവും, നിഷ്പക്ഷതയും, ധാർമ്മികതയും, സത്യസന്ധതയുമൊക്കെ വെച്ച് പരിശോധിച്ചാൽ വിജയൻ്റെ പോലിസ് സേനയേതാ ഹനുമാൻ സേനയേതായെന്ന് വ്യക്തമല്ല. കഴിഞ്ഞ മന്ത്രിസഭ തൊട്ട് കേരളത്തിലെ ക്യാബിനറ്റിൽ നുഴഞ്ഞു കയറിയ സംഘ പരിവാർ പ്രത്യശാസ്ത്രം പോലീസ് സേനയിലും കടന്നു കൂടിയിരിക്കുന്നു.

മികച്ച നടന്‍ ശിവജി, നടി അശ്വതി; റാഫിക്കും അംഗീകാരം: ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചുമികച്ച നടന്‍ ശിവജി, നടി അശ്വതി; റാഫിക്കും അംഗീകാരം: ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

 അങ്ങാടിപ്പാട്ടാണ്

ഇതേ കുറിച്ച് ചോദിച്ചാൽ മുഖ്യമന്ത്രി പറയാൻ സാധ്യതയുള്ള പഴമൊഴി "മുല്ല പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം " എന്നാകും. മുല്ല പൂവല്ല, താമരപ്പൂവാണ് താങ്കൾക്ക് താല്പര്യമെന്നത് അങ്ങാടിപ്പാട്ടാണ്. താങ്കളുടെ ആ എസ് എസ് വിധേയത്വം സേനയിൽ കുത്തിനിറയ്ക്കാതിരിക്കണമെന്ന് ഘടകകക്ഷി നേതാവിൻ്റെ പരോക്ഷ വിമർശനത്തെയെങ്കിലും താങ്കൾ ഉൾക്കൊള്ളണം. താമര ഒരു തണലായി കാണരുത്, വേരിറങ്ങും, ഇൻഫക്ഷനാകും- രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.

 ആനി രാജ

കേരള പൊലീസിനെതിരെ ഗുരതരമായ ആരോപണങ്ങളായിരുന്നു സിപിഐ നേതാവായ ആനി രാജ നടത്തിയത്. സര്‍ക്കാറിന്‍റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായി സത്രീസുരക്ഷയുടെ കാര്യത്ത് പൊലീസ് ബോധപൂര്‍വ്വമായ ഇടപെടല്‍ നടത്തുന്നുവെന്നും നാഷനൽ‍ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ ജനറൽ സെക്രട്ടറി കൂടിയായ ആനി രാജ കൂട്ടിച്ചേര്‍ത്തു.

സമീപകാലത്ത്

സമീപകാലത്ത് സ്ത്രീകൾക്കെതിരെയുണ്ടായ പീഡനങ്ങളിലും അതിക്രമങ്ങളും പ്രതിഷേധിച്ചുകൊണ്ടായിരുന്നു ആനി രാജയുടെ വിമർശനം. പൊലീസിന്‍റെ അനാസ്ഥ കൊണ്ട് പല അപകടങ്ങളും മരണങ്ങളും സംഭവിക്കുന്നു. ദേശീയ തലത്തില്‍ പോലും ഇത് സര്‍ക്കാറിന് നാണക്കേടാണെന്നും ആനി രാജ പറഞ്ഞു. സാമൂഹിക വിരുദ്ധരെ പേടിച്ച് രണ്ട് മക്കളെയും കൊണ്ട് ഒരമ്മ ട്രെയിനിൽ കഴിയേണ്ട വാര്‍ത്ത വന്നത് കേരളത്തില്‍ നിന്നാണ്. പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയില്ലാതായതോടെയാണ് അവർക്ക് ഇങ്ങനെയൊരു സംഭവം ഉണ്ടാവില്ലായിരുന്നെന്നും ആനി രാജ ചൂണ്ടിക്കാട്ടി.

ആര്‍ എസ് എസ് ഗ്യാങ്

കേരളത്തെ അപമാനപ്പെടുത്തുന്നതിനായി പൊലീസില്‍ ആര്‍ എസ് എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നായി സംശയമുണ്ട്. കേരളത്തില്‍ സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക വകുപ്പും മന്ത്രിയും വേണ്ടതുണ്ട്. ഇപ്പോള്‍ മറ്റൊരു വകുപ്പിന്‍റെ കൂടെയാണ് സ്ത്രീസുരക്ഷാ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത് സ്വതന്ത്ര വകുപ്പാക്കി അതിന് പ്രത്യേക മന്ത്രിയെ നിയോഗിക്കുകയും വേണം. ഇക്കാര്യം എല്‍ഡിഎഫിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും ഔദ്യോഗികമായി ആവശ്യപ്പെടുമെന്നും ആനി രാജ അറിയിച്ചു.

ഗ്ലാമറസ് ചിത്രങ്ങളുമായി പ്രിയതാരം പാര്‍വ്വതി നായര്‍: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

cmsvideo
  കൊവിഡിൽ സർക്കാരിൻ്റെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടി ഡോ എസ് എസ് ലാൽ
  English summary
  Rahul Mamkootathil criticizes Pinarayi Vijayan over Annie Raja's remarks
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X