കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലവർഷം: തുടരാം ജാഗ്രത; അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Google Oneindia Malayalam News

തിരുവനന്തപുരം: അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കൻ അറബികടലിൽ കർണാടക തീരത്താണ് പുതിയ ന്യൂന മർദ്ദം രൂപപ്പെട്ടത്. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറേ ദിശയിൽ സഞ്ചാരിക്കുന്ന ന്യൂന മർദ്ദം അടുത്ത 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാനാണ് സാധ്യത. ഇന്നും കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് മഞ്ഞ ജാഗ്രതയുള്ളത്.

അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. മധ്യ കിഴക്കൻ അറബികടലിൽ കർണാടക തീരത്താണ് പുതിയ ന്യൂന മർദ്ദം രൂപപ്പെട്ടത്. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറേ ദിശയിൽ സഞ്ചാരിക്കുന്ന ന്യൂന മർദ്ദം അടുത്ത 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാനാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം.

1

തുലാവർഷ സീസണിലെ 47-ാം ദിവസത്തിൽ രൂപപ്പെടുന്ന എട്ടാമത്തെ ന്യൂനമർദ്ദമാണിത്. കേരളത്തിൽ നിന്ന് അകന്ന് പോകുന്നതിനാൽ കൂടുതൽ ഭീഷണിയില്ല. നിലവിലെ മഴയുടെ ശക്തി നാളെയോടെ കുറയാനാണ് സാധ്യത. ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം മാറ്റന്നാളോടെ വടക്കൻ തമിഴ്നാട് - തെക്കൻ ആന്ധ്രാ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.

2

അതേസമയം സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട് ശക്തമായ മഴയ്ക്കാണ് സാധ്യത. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ജില്ലകളിലും റെഡ് അലർട്ടോ,ഓറഞ്ച് അലർട്ടോ പ്രഖ്യാപിച്ചിട്ടില്ല. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

3

കടൽക്ഷോഭം രൂക്ഷമായാൽ അപകട മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. ബീച്ചിലേക്കുള്ള ഉല്ലാസയാത്രയും കടലിൽ കുളിക്കുന്നതും പൂർണമായും ഒഴിവാക്കണമെന്നും ജാഗ്രതാനിർദേശമുണ്ട്.

4

അറബിക്കടലിലെ ചക്രവതച്ചുഴിയും, അനുബന്ധ ന്യൂനമർദ്ദപാതിയുമാണ് നിലവിൽ മഴ കിട്ടാൻ കാരണം. ചക്രവാതച്ചുഴി വടക്ക് പടിഞ്ഞാറൻ ദിശയിൽ നീങ്ങി നാളെയോടെ ഗോവ-മഹാരാഷ്ട്ര തീരത്ത് ന്യൂനമർദമായി മാറും. ഇതിന്റെ പ്രഭാവത്തിൽ വടക്കൻ കേരളത്തിന് പിന്നീട് മഴ കിട്ടിയേക്കും. ആൻഡമാൻ കടലിലെ ന്യൂന മർദ്ദം വ്യാഴാഴ്ചയോടെ തമിഴ്നാട് ആന്ധ്രാ തീരത്ത് പ്രവേശിക്കും. ഇതിന് ശേഷം തെക്കൻ കേരളത്തിലും മഴ ശക്തമായേക്കും.

അനു മോളെ.. എന്തൊരു പുഞ്ചിരിയാണിത്; ക്യൂട്ട് ലുക്കിലാണല്ലോ എന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
മുല്ലപെരിയാറിൽ നീരൊഴുക്ക് ശക്തം, മുന്നറിയിപ്പ് | Oneindia Malayalam

English summary
The Central Meteorological Department says a new low has formed in the Arabian Sea.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X