• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദുഷ്‌പേര് മാറ്റി മമ്മൂട്ടിയും മോഹൽലാലും... മാസ്സ് ആയി 25 ലക്ഷം; കൂടെ കുഞ്ഞിക്ക... ഞെട്ടിച്ച് പ്രഭാസ്

 • By Desk
cmsvideo
  ദുഷ്‌പേര് മാറ്റി മമ്മൂട്ടിയും മോഹൽലാലും

  തിരുവനന്തപുരം: മഴക്കെടുതിയില് ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി കേരളം ഒന്നടങ്കം കൈകോര്‍ക്കുകയാണ്. അന്യദേശങ്ങളില്‍ നിന്ന് പോലും വലിയ തോതില്‍ സഹായങ്ങള്‍ ഒഴുകി എത്തിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ക്ഷണിച്ചുകൊണ്ട് കേരളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖരും രംഗത്തെത്തുകയും ചെയ്തു.

  സൂപ്പര്‍ താരം മോഹന്‍ലാലും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. എന്നിട്ട് പോലും സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇരയാക്കപ്പെട്ടു. മോഹന്‍ലാല്‍ വ്യക്തിപരമായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ഒന്നും കൊടുത്തില്ലെന്നായിരുന്നു പരാതി.

  ഉലകനായകന്‍ കമല്‍ ഹാസനും തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ സൂര്യും കാര്‍ത്തിയും ചേര്‍ന്നും 25 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും എന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒക്കെ ഉള്ള പൊങ്കാല ഇരട്ടിയായി. എന്തായാലും ഇപ്പോള്‍ ആ ദുഷ്‌പേര് മാറ്റിയിരിക്കുകയാണ് എല്ലാവരും. എന്നാല്‍ ഏവരേയും ഞെട്ടിച്ചിരിക്കുന്നത് പ്രഭാസും രാംചരണും ആണ്.

  ആദ്യം ആഹ്വാനം മാത്രം

  ആദ്യം ആഹ്വാനം മാത്രം

  പ്രളയക്കെടുതിയില്‍ ദുരന്തം അനുഭവിക്കുന്ന നമ്മുട സഹജീവികള്‍ക്ക് നമ്മളാല്‍ കഴിയുന്ന സഹായങ്ങള്‍ ഇപ്പോള്‍ തന്നെ നല്‍കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കാരുണ്യത്തോടെ , പ്രാര്‍ത്ഥനയോടെ സംഭാവന ചെയ്യുക- ഇതായിരുന്നു ഓഗസ്റ്റ് 11 ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് വിവരങ്ങളും പോസ്റ്റ് ചെയ്തിരുന്നു.

  വ്യാപക പ്രചാരണം

  വ്യാപക പ്രചാരണം

  എന്നാല്‍ ആഹ്വാനം മാത്രമേ ഉള്ളുവോ, മോഹന്‍ലാല്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നും കൊടുക്കുന്നില്ലേ എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ചോദ്യം. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള സൂപ്പര്‍ താരങ്ങള്‍ പോലും വന്‍ തുക ദുരിതമനുഭവിക്കുന്നവര്‍ക്കായി നല്‍കുനമ്പോള്‍ കേരളത്തിലെ സൂപ്പര്‍ താരങ്ങള്‍ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും ആക്ഷേപം ഉയര്‍ന്നു

  ദുഷ്‌പേര് മാറ്റി

  ദുഷ്‌പേര് മാറ്റി

  എന്തായാലും ആ ദുഷ്‌പേര് ഇപ്പോള്‍ മോഹന്‍ലാല്‍ തന്നെ മാറ്റിയിരിക്കുകയാണ്. 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും എന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുള്ളത്. അടുത്ത ദിവസം അത് നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറും എന്നാണ് റിപ്പോര്‍ട്ടുകള്‍.

  മമ്മൂട്ടിയ്ക്കും ആരോപണം

  മമ്മൂട്ടിയ്ക്കും ആരോപണം

  മെഗാസ്റ്റാര്‍ മമ്മൂട്ടി, ഒരുപടി കൂടി കടന്ന് കഴിഞ്ഞ ദിവസം പ്രവര്‍ത്തിച്ചിരുന്നു. ഫേസ്ബുക്കിലെ ആഹ്വാനത്തിന് പുറമേ അദ്ദേഹം വടക്കന്‍ പറവൂരിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു. എന്നാലും അദ്ദേഹത്തേയും വിമര്‍ശകര്‍ വെറുതേ വിട്ടില്ല.

  ഇക്കയും കുഞ്ഞിക്കയും

  ഇക്കയും കുഞ്ഞിക്കയും

  വടക്കന്‍ പറവൂരിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച മമ്മൂട്ടി എല്ലാ സഹായങ്ങളും നല്‍കിയിരുന്നു. അതിന് ശേഷം ആണ് ഇപ്പോള്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുള്ളത്. മമ്മൂട്ടി 15 ലക്ഷവും ദുൽഖർ 10 ലക്ഷവും ആണ് നൽകിയിട്ടുള്ളത്. എറണാകുളം ജില്ലാ കളക്ടര്‍ക്കാണ് തുക കൈമാറിയത്.

  ഞെട്ടിച്ച് പ്രഭാസ്

  ഞെട്ടിച്ച് പ്രഭാസ്

  ബാഹുബലി താരം പ്രഭാസ് ആണ് ശരിക്കും ഞെട്ടിച്ചത്. ഒരു കോടി രൂപയാണ് അദ്ദേഹം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അദ്ദേഹത്തിന്‍റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഒന്നും ഇത് സംബന്ധിച്ച സ്ഥിരീകരണം ഇല്ല. പ്രഭാസ് അങ്ങനെ നല്‍കുന്നുണ്ടെങ്കില്‍, ഒരുപക്ഷേ, ഒരു സിനിമ താരത്തില്‍ നിന്ന് കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുക തന്നെ ആയിരിക്കും ഇത്.

  രാംചരണും മല്ലൂസിന് മുകളില്‍

  രാംചരണും മല്ലൂസിന് മുകളില്‍

  കേരളത്തിലെ സിനിമ താരങ്ങള്‍ നല്‍കുന്ന തുക ചെറുതാണ് എന്ന അഭിപ്രായം ഒന്നും ഇല്ല. എങ്കിലും കേരളവുമായി അത്ര ബന്ധം ഒന്നും ഇല്ലാത്ത തെലുങ്ക് സൂപ്പര്‍ താരം രാംചരണ്‍ നല്‍കുന്ന സംഭാവന കൂടി ഒന്ന് ഓര്‍ക്കണം. 60 ലക്ഷം രൂപയാണ് അദ്ദേഹം കേരളത്തിന് വേണ്ടി നല്‍കുന്നത്. രാംചരണിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൌണ്ടുകളും പക്ഷേ, ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. എന്നാൽ ഫാൻസ് സോഷ്യൽ മീഡിയയിൽ ഇക്കാര്യം ആഘോഷിക്കുന്നുണ്ട്.

  എഎംഎംഎ പത്ത് ലക്ഷം

  എഎംഎംഎ പത്ത് ലക്ഷം

  താരസംഘടനയായ എഎംഎംഎ കഴിഞ്ഞ ദിവസം 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന് അറിയിട്ടിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ നടികര്‍ സംഘം അഞ്ച് ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്.

  കമല്‍ ഹാസന്‍

  കമല്‍ ഹാസന്‍

  ഉലകനായകന്‍ കമല്‍ ഹാസന്‍ ആയിരുന്നു ഞെട്ടിച്ച മറ്റൊരു വ്യക്തി. അദ്ദേഹം 25 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. മുഖ്യമന്ത്രി തന്നെ ആയിരുന്നു ഇക്കാര്യം അറിയിച്ചത്.

  സൂര്യയും കാര്‍ത്തിയും

  സൂര്യയും കാര്‍ത്തിയും

  തമിഴകത്തെ സൂപ്പര്‍ താരങ്ങളും സഹോദരങ്ങളും ആയ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപ സംഭാവന ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ അഞ്ച് കോടിയും കര്‍ണാടക സര്‍ക്കാര്‍ 10 കോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നുണ്ട്.

  താരരാജാക്കന്‍മാരെ പോലും ഞെട്ടിച്ച് യൂസഫലി... മഴക്കെടുതിയിൽ താങ്ങായി അഞ്ച് കോടി; കേരളം ഒന്നിക്കുന്നു

  കനയ്യ കുമാർ, വിഷ്ണു... മലയാളികളല്ല, എത്ര മനോഹര മനുഷ്യർ; ചെറുതോണിക്ക് മുകളിലെ ആ ഓട്ടം, 50 പുതപ്പുകൾ

  കൂടുതൽ mohanlal വാർത്തകൾView All

  English summary
  Rain Havoc in Kerala: Mohanlal, Mammootty, Dulqar Salman donate 25 Lakhs

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more