വേനൽച്ചൂടിന് ആശ്വാസം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
വേനൽച്ചൂട് സംസ്ഥാനത്ത് ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. ചൂട് കാരണം ആളുകൾ വലയുകയാണ്. അതേസമയം, ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽമഴയ്ക്ക് സാധ്യത പ്രവചിച്ചുണ്ട്. ഇത് നേർത്ത ആശ്വാസം പകരുമെന്നാണ് കരുതുന്നത്.. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. എറണാകുളത്ത് നാളെയും യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്.
മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് അധികൃതർ നിർദേശം നൽകി. ഇടിമിന്നൽ അപകടകാരികൾ ആയതുകൊണ്ട് തന്നെ കരുതൽ വേണം. ഇടമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം. തുറസ്സായ സ്ഥലങ്ങളിൽ നിന്നാൽ ഇടിമിന്നലേൽക്കാനുള്ള സാധ്യത കൂടുതലാണ്.
കടലാക്രമണ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾക്കും തീരദേശത്ത് ഉള്ളവർക്കും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കില്ല. മഴ പ്രവചിക്കുമ്പോഴും താപനില മുന്നറിയിപ്പും തുടരുന്നു. ആറ് ജില്ലകളിൽ കഴിഞ്ഞ ദിവസം യെല്ലോ അലേർട്ട് ഉണ്ടായിരുന്നു. പാലക്കാട്, കൊല്ലം, കണ്ണൂർ, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി വരെ ഈ ജില്ലകളിൽ ചൂട് ഉയരുമെന്നാണ് പറയുന്നത്.

പാലക്കാട് ഉൾപ്പടെയുള്ള ജില്ലകളിൽ കനത്ത ചൂടാണ് അനുഭവപ്പെടുക. പാലക്കാട് മലമ്പുഴ ഡാം, കൊല്ലെങ്കോട്, മംഗലം ഡാം എന്നിവടങ്ങളിൽ കഴിഞ്ഞദിവസം 39 °c ന് മുകളിലാണ് താപനില അനുഭവപ്പെട്ടത്. പാലക്കാടും കൊല്ലത്തും 39 ഡിഗ്രി സെൽഷ്യസായിരിക്കും താപനില എന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ആലപ്പുഴ, കോട്ടയം, തൃശൂർ, കണ്ണൂർ ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസാണ്. 35 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ തുടർച്ചയായി രേഖപ്പെടുത്തുന്ന ജില്ലകളിലാണ് ഒന്നാം ഘട്ട മുന്നറിയിപ്പായ യെല്ലോ അലർട്ട്. അതേസമയം, വടക്കൻ കേരളത്തിൽ മഴയ്ക്ക് ഇനി കാത്തിരിക്കേണ്ടി വരുന്ന. കാര്യമായ മഴയൊന്നും ലഭിച്ചിട്ടില്ല. ചൂട് രൂക്ഷമായി തന്നെ തുടരുകയാണ്.
Skin Care: 20 കളിൽ ആരംഭിച്ചാൽ 40 ൽ വിഷമിക്കേണ്ട! ചർമ്മം എന്നും ചെറുപ്പമാക്കാം..












Click it and Unblock the Notifications