മഴ: കോഴിക്കോട് ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി
കോഴിക്കോട്: ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ആഗസ്റ്റ് രണ്ടു മുതല്‍ ജാഗ്രത മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലും ജില്ലയിലെ ബീച്ചുകളിലും ഹൈഡല്‍ ടൂറിസം, അക്വാട്ടിക് ടൂറിസം കേന്ദ്രങ്ങളിലും സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ഇത്തരം കേന്ദ്രങ്ങളില്‍ വെള്ളത്തിലിറങ്ങാനോ ബോട്ടിംഗ്, തുഴച്ചില്‍, സ്വിമ്മിംഗ് എന്നിവ നടത്താനോ പാടില്ല.ആറുമണിക്ക് ശേഷം ഒരു കാരണവശാലും ജലാശയങ്ങളിലും വെള്ളച്ചാട്ടങ്ങള്‍ക്കു സമീപവും സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
18 വയസ്സിന് താഴെയുള്ളവര്‍ മുതിര്‍ന്ന വ്യക്തികളുടെ സാന്നിധ്യത്തിലല്ലാതെ ജലാശയങ്ങളില്‍ ഇറങ്ങാന്‍ പാടില്ല. ജില്ലയില്‍ അപകടകരമായ ജലാശയങ്ങളില്‍ വീണുള്ള മുങ്ങിമരണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യവും കണക്കിലെടുത്താണ് കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പാലൂർ എൽപി സ്കൂൾ, കക്കയം കെ എച്ച് ഇ പി ജി എൽ പി സ്കൂൾ, കരിയാത്തൻപാറ ജി എൽ പി സ്കൂൾ കൂരാച്ചുണ്ട് എന്നീ സ്കൂളുകൾക്കും കണ്ടിവാതുക്കൽ അങ്കണവാടി, കൊടിയത്തൂർ മൈസൂർ മല അങ്കണവാടി, മുതുകാട് നരേന്ദ്രദേവ് അങ്കണവാടി എന്നീ അങ്കണവാടികൾക്കുമാണ് അവധി പ്രഖ്യാപിച്ചത്.

മഴ ശക്തമായ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം വിവിധ താലൂക്കുകളിലായി 10 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിരുന്നു. 128 കുടുംബങ്ങളെയാണ് ഇതുവരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. 30 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റി. .
കോഴിക്കോട് താലൂക്കിലെ കൊടിയത്തൂരിൽ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചു. അഞ്ച് കുടുംബങ്ങളെ ക്യാമ്പിലേക്കും ഒരു കുടുംബത്തെ ബന്ധുവീട്ടിലേക്കും മാറ്റി. അപകട സാധ്യത കൂടുതലുള്ള പാറത്തോട് ഇളമ്പിലാശ്ശേരി കോളനിയിൽ നിന്നും കുടുംബങ്ങളെ മാറ്റി. മൈസൂർമല അംഗനവാടിയിലും ക്യാമ്പ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
കനത്തമഴ മൂലം ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് വടകര താലൂക്കിലെ വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കുട്ടല്ലൂർ സേവ കേന്ദ്രം, സെന്റ് ജോര്‍ജ് പാരിഷ് ഹാൾ, പാലൂർ ഗവ: എൽ പി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്. ഉരുൾപൊട്ടൽ ഭീഷണിയുള്ള മറ്റ് പ്രദേശങ്ങളിലെ ആളുകളെ ക്യാമ്പിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും ആവശ്യമെങ്കിൽ മാറി താമസിക്കാൻ ആളുകൾ വിമുഖതകാണിക്കരുതെന്നും വടകര തഹസിൽദാർ കെ. കെ പ്രസിൽ പറഞ്ഞു.
വളയം വില്ലേജിലെ ചിറ്റാരി ഭാഗത്ത് മണ്ണിടിഞ്ഞ് സിനിഷ തെങ്ങളമുറ്റത്ത്, ഒ പി കുഞ്ഞിക്കണ്ണൻ എന്നിവരുടെ വീടുകൾക്ക് ഭാഗികമായ നാശനഷ്ടം സംഭവിച്ചു. ഈ കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. ചെക്യാട് വില്ലേജിൽ കണ്ടി വാതുക്കലിൽ ആറ് കുടുംബങ്ങളിലെ 21 പേരെ കണ്ടിവാതുക്കൽ അംഗൻവാടി ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. ഒരു കുടുംബത്തിലെ നാലു പേർ ബന്ധുവീടിലേക്കും താമസം മാറിയിട്ടുണ്ട്.
തിനൂർ വില്ലേജിലെ വായാട് പ്രദേശത്തെ
വായാട് കോളനിയിലുള്ള നാല് കുടുംബങ്ങളിലെ 22 പേരെ വായാടുള്ള സാംസ്‌കാരിക നിലയത്തിലേക്ക്
മാറ്റി പാർപ്പിച്ചു. സ്റ്റെല്ല മേരിസ് സ്കൂളിലുള്ള
ക്യാമ്പിലേക്ക് കുടുംബങ്ങളെ
മാറ്റി പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.
വളയം വില്ലേജിലെ ആയോട് മലയിലുള്ള ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന ആറ് കുടുംബങ്ങളെയും ചിറ്റാരി ഭാഗത്തുള്ള അഞ്ച് കുടുംബങ്ങളെയും ബന്ധു വീടുകളിലേക്ക് മാറ്റി പാർപ്പിച്ചു.
rain in trivandrum, rain in pathanamthitta, rain in kottayam, rain holiday kerala, rain വാർത്തകൾ holiday kerala, മഴ, കനത്ത മഴ, അതിശക്തമായ മഴ, ഉരുൾ പൊട്ടൽ, കേരളം, കോട്ടയം, ഇടുക്കി,പത്തനംതിട്ട, തിരുവന്തപുരം, മഴ വാർത്തകൾ












Click it and Unblock the Notifications