• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സഖാക്കളെ, നിങ്ങളുടെ താരാട്ട് പാട്ട് കേട്ടിട്ടല്ല, ലീഗുകാർ വളർന്നത്; പരിഹാസത്തിന് മറുപടിയുമായി ഫാത്തിമ തെഹ്ലിയ

Google Oneindia Malayalam News

മലപ്പുറം : പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്നതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ വ്യക്തിയാണ് എം എസ് എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ. പ്രായം ഉയര്‍ത്തുന്നത് സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് ഫാത്തിമ തെഹ്ലിയ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

വ്യാജ അക്കൗണ്ടുകള്‍ക്ക് പൂട്ട് വീഴും: ഡാറ്റാ സംരക്ഷണ ബില്ലിലെ ജെപിസി റിപ്പോർട്ട് പാർലമെന്റില്‍ വ്യാജ അക്കൗണ്ടുകള്‍ക്ക് പൂട്ട് വീഴും: ഡാറ്റാ സംരക്ഷണ ബില്ലിലെ ജെപിസി റിപ്പോർട്ട് പാർലമെന്റില്‍

സ്ത്രീയുടെ വിദ്യാഭ്യാസം , ജോലി , പക്വത , മാനസ്സികമായ തയ്യാറെടുപ്പ് ഇവയെല്ലാം കണക്കിലെടുത്ത് അതത് സ്ത്രീകളാണ് അവര്‍ എപ്പോള്‍ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത് എന്നാണ് ഫാത്തിമ തെഹ്ലിയ അഭിപ്രായപ്പെട്ടത്. കൂടാതെ പുരുഷന്മാരുടെ വിവാഹ പ്രായവും 18 ആക്കി കുറയ്ക്കുകയാണ് വേണ്ടത്. ദേശീയ ലോ കമ്മിഷന്റെ കണ്‌സല്‍റ്റേഷന്‍ പേപ്പറിലും പുരുഷന്മാരുടെയും സ്ത്രീകളുടെയും വിവാഹ പ്രായം 18 ആക്കണമെന്ന അഭിപ്രായമുണ്ടായിട്ടുണ്ടെന്നും ഫാത്തിമ പറഞ്ഞിരുന്നു .

1

എന്നാല്‍ ഇപ്പോഴിതാ ഈ വിഷത്തില്‍ താന്‍ സ്വീകരിച്ച നിലപാടിനെ 'മതകീയ' നിലപാടായി ചിലര്‍ പരിഹസിക്കുന്നുണ്ടെന്ന് ആരോപിച്ച് ചിലര്‍ രംഗത്തെത്തിയിട്ടുണ്ടെന്ന് ഫാത്തിമ തെഹ്ലിയ പറയുന്നു. വ്യക്തി സ്വാതന്ത്ര്യത്തില്‍ ഊന്നിയുള്ള പ്രസ്തുത നിലപാടില്‍ മതത്തെ കുറിച്ച് ഒരക്ഷരം പോലും പറഞ്ഞിരുന്നില്ലെന്ന് അവര്‍ പറയുന്നു.

2

രാഷ്ട്രീയ വിരോധം കൊണ്ട് മാത്രം എന്റെ നിലപാടിനെ 'മതകീയ' നിലപാടായി പരിഹസിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ അവരുടെ നേതാവ്, ദേശീയ മഹിളാ ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി ആനി രാജ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പറഞ്ഞതെങ്കിലും കേട്ടിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നെന്ന് ഫാത്തിമ തെഹ്ലിയ ഫേസ്ബുക്കില്‍ കുറിച്ചു. ഫാത്തിമ തെഹ്ലിയ ഏറ്റവും ഒടുവിലായി പങ്കുവച്ച പോസ്റ്റ് ഇങ്ങനെ.

3

സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ത്ത് ഇന്നലെ നിലപാട് വ്യക്തമാക്കിയിരുന്നു. വ്യക്തി സ്വാതന്ത്ര്യത്തില്‍ ഊന്നിയുള്ള പ്രസ്തുത നിലപാടില്‍ മതത്തെ കുറിച്ച് ഒരക്ഷരം പോലും പറഞ്ഞിരുന്നില്ല. ഞാന്‍ പറഞ്ഞ വാദത്തിന്റെ മെറിറ്റ് ഉള്‍ക്കൊള്ളാതെ രാഷ്ട്രീയ വിരോധം കൊണ്ട് മാത്രം എന്റെ നിലപാടിനെ 'മതകീയ' നിലപാടായി പരിഹസിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ അവരുടെ നേതാവ്, ദേശീയ മഹിളാ ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി ആനി രാജ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പറഞ്ഞതെങ്കിലും കേട്ടിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു.

4

എന്റെ അതേ വാദമാണ് അവര്‍ സംസാരിച്ചത്. സമാനമായ അഭിപ്രായം പറഞ്ഞ നിരവധി ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകളുടെ പഠനങ്ങളുണ്ട്. കേരളത്തില്‍ സഖാക്കള്‍ കെട്ടിപൊക്കിയ മാധ്യമ സൈബര്‍പട ഉപയോഗിച്ച് ഏതൊരാളുടെ വാദത്തേയും വികലമായി ചിത്രീകരിക്കാന്‍ കഴിയും. ഇതൊക്കെയറിഞ്ഞ് കൊണ്ട് തന്നെയാണ് ഞാന്‍ അഭിപ്രായം പറഞ്ഞതും. പ്രിയ്യപ്പെട്ട സഖാക്കളെ, നിങ്ങളുടെ താരാട്ട് പാട്ട് കേട്ടിട്ടല്ല, മുസ്ലിം ലീഗുകാര്‍ വളര്‍ന്നത് എന്നോര്‍ക്കുന്നത് നന്നാവും- ഫാത്തിമ തെഹ്ലിയ ഫേസ്ബുക്കില്‍ കുറിച്ചു.

5

പെണ്‍കുട്ടികളുടെ മിനിമം വിവാഹപ്രായം 18 ആണെങ്കിലും 18ആം വയസ്സില്‍ തന്നെ അവര്‍ വിവാഹിതരവണമെന്ന അഭിപ്രായം തനിക്കില്ലെന്നാണ് ഫാത്തിമ തെഹ്ലിയ പറഞ്ഞത്. സ്ത്രീയുടെ വിദ്യാഭ്യാസം, ജോലി, പക്വത, മാനസ്സികമായ തയ്യാറെടുപ്പ് ഇവയെല്ലാം കണക്കിലെടുത്ത് അതത് സ്ത്രീകളാണ് അവര്‍ എപ്പോള്‍ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

6

ഓരോ സ്ത്രീക്കും അത് വ്യത്യസ്തപ്പെട്ടിരിക്കും. ചിലര്‍ക്കത് 18 ആവാം, മറ്റു ചിലര്‍ക്ക് അത് 28 ആവാം, വേറെ ചിലര്‍ക്ക് 38 ആവാം. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളാണ് അവളുടെ ജീവിതം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്. ഭരണകൂടമോ സമൂഹമോ അല്ല. അത് കൊണ്ട് തന്നെ 18നും 20നും ഇടയിലുള്ള പെണ്‍കുട്ടികളുടെ വിവാഹം നിരോധിക്കുന്ന നടപടി സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്.

7

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് ഗുണത്തേക്കാളേറെ സ്ത്രീക്ക് ദോഷമാണ് ചെയ്യുക. ഇത് പറയുമ്പോളൊരു മറുചോദ്യം ഉണ്ടാകും. 18 മുതല്‍ 20 വയസ്സിലുള്ള പുരുഷന്മാരുടെ വിവാഹം നിരോധിച്ചത് അവരുടെ വ്യക്തിസ്വാതന്ത്യത്തിലേക്കുള്ള കടന്നുകയറ്റമല്ലെ എന്ന്. തീര്‍ച്ചയായും അതെ. പുരുഷന്മാരുടെ വിവാഹ പ്രായവും 18 ആക്കി കുറയ്ക്കുകയാണ് വേണ്ടത്. ദേശീയ ലോ കമ്മിഷന്റെ കണ്‌സല്‍റ്റേഷന്‍ പേപ്പറിലും പുരുഷന്മാരുടെയും സ്ത്രീകളുടെയും വിവാഹ പ്രായം 18 ആക്കണമെന്ന അഭിപ്രായമുണ്ടായിട്ടുണ്ടെന്നും ഫാത്തിമ ഫേസ്ബുക്കില്‍ കുറിച്ചു.

8

അതേസമയം, ഫാത്തിമ തെഹ്ലിയ പങ്കുവച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. ചിലര്‍ വിമര്‍ശിക്കുമ്പോള്‍ മറ്റ് ചിലര്‍ അനുകൂലിക്കുകയും ചെയ്യുന്നുണ്ട്. പക്വത വരുമ്പോള്‍ ഈ ചെറിയ വായില്‍ വലിയ വര്‍ത്തമാനം പറഞ്ഞാല്‍ പോരേ ? മാധ്യമശ്രദ്ധ കിട്ടുവാന്‍ എടുത്ത് ചാടി എന്തെങ്കിലും പറയരുത്. താങ്കളുടെ അഭിപ്രായവും ലീഗിന്റെ അഭിപ്രായവും ഒന്നാണോ എന്നാണ് ഒരാള്‍ ചോദിക്കുന്നത്.

9

നിങ്ങള്‍ പറഞ്ഞ വാദത്തിന്റെ മെറിറ്റ് ഉള്‍കൊള്ളാന്‍ അതില്‍ മെറിറ്റൊന്നും ഇല്ല, പിന്നെ ഈ കാര്യത്തില്‍ പെണ്‍കുട്ടികളുടെ അഭിപ്രായം അറിയാന്‍ ഒരു സര്‍വ്വേ നടത്തി നോക്ക്, 90 ശതമാനം പെണ്‍കുട്ടികളും അതിനെ അനുകൂലിക്കും കാരണം നമ്മുടെ നാട്ടില്‍ ഇന്ന് 18 വയസ്സില്‍ കല്ല്യാണം കഴിക്കുന്ന ഭൂരിഭാഗം പെണ്‍കുട്ടികളും മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണെന്നാണ് ഒരാള്‍ കമന്റായി കുറിച്ചത്.

10

ആനി രാജ പറയുന്നത് കണ്‍സന്റോഡ് കൂടിയുള്ള സെക്‌സിനെ പറ്റി കൂടിയാണ്. അത് പുനര്‍നിശ്ചയിക്കപ്പെടും എന്നതാണ് ക്രിമിനല്‍ വല്‍ക്കരണം നടക്കും എന്ന് പറയുന്നത്. വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ക്ക് 'ലീഗുകാര്‍' എതിരാണല്ലോ. ആ നിലപാട് മാറ്റിയോ. ഇല്ലല്ലോ..
അവിടെയാണ് താങ്കളുടേത് മത നിലപാട് ആകുന്നത്. അതൊക്കെ ലീഗുകാര്‍ക്ക് മനസ്സിലാവൂല. അവരുടെ വനിതാ നേതാവ് എന്തു പറഞ്ഞു എന്നത് അവര്‍ക്ക് വിഷയമല്ല... നിങ്ങളെ പോലുള്ളവര്‍ പറയാന്‍ പാടില്ല, അതാണ് അവരുടെ പക്ഷം...?? എന്നിട്ട് അവരാണ് വനിത,കളുടെ അവകാശത്തിനും അഭിപ്രായ സ്വാതന്ത്രത്തിനും മതില്‍ കെട്ടുന്നത് - മറ്റ് ചിലര്‍ കമന്റില്‍ കുറിച്ചു.

cmsvideo
  Harish Peradi and Harish Sivaramakrishnan supports gender neutral uniform | Oneindia Malayalam
  English summary
  Raising legal age of marriage for women: Fathima Thahiliya slam Communists For mocking her goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion