സിപിഎമ്മിന്റെ കാപട്യം പുറത്ത്, ലീഗിന് പിന്നിലൊളിച്ച് കോണ്‍ഗ്രസ്: വിമർശനവുമായി ബിജെപി
തിരുവനന്തപുരം: സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താനുള്ള നിർദേശത്തിന് അംഗീകാരം നല്‍കികൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനത്തില്‍ വലിയ ചർച്ചകളാണ് രാജ്യത്തുടനീളം നടക്കുന്നത്. സർക്കാർ തീരുമാനത്തെ എതിർത്ത് മുസ്ലിം ലീഗും ഇടതുപക്ഷ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷനും രംഗത്ത് എത്തി. ഇപ്പോഴിതെ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ടും സിപിഎമ്മിനേയും ലീഗിനേയും വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി.
ഇന്നത്തെ സാഹചര്യത്തിൽ ബിരുദവും ജോലിയും ലഭിച്ചാകാം വിവാഹത്തെ കുറിച്ചു ചിന്തിക്കുവാൻ എന്നഅഭിപ്രായകാറരാണ് ഭൂരിപക്ഷം വരുന്ന പെൺകുട്ടികളും അതിനാൽ തന്നെ പെൺകുട്ടികൾക്ക് നരേന്ദ്രമോദി സർക്കാരിന്റെ തീരുമാനം ആശ്വാസമാകുകയാണ് പെൺകുട്ടികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള മികച്ച തീരുമാനമാണ് കേന്ദ്ര സർക്കാരിന്റേത് എന്നാണ് മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ നിവേദിത സുബ്രഹ്മണ്യന് അഭിപ്രായപ്പെടുന്നത്.
വർദ്ധിച്ചുവരുന്ന ശിശുമരണവും അമ്മമാരിലും കുട്ടികളിലും കണ്ടുവരുന്ന പോഷകാഹാര കുറവും ചെറുപ്രായത്തിൽ അമ്മമ്മരാകുന്ന പെൺകുട്ടികൾക്ക് സംഭവിക്കുന്ന ആരോഗ്യ പ്രശ്നവും പക്വതയില്ലാതെ കുരുക്കുകളിൽ പെട്ട് പോകുന്ന കുഞ്ഞുങ്ങളുടെ എണ്ണവും എല്ലാം തന്നെ കണക്കിലെടുക്കുമ്പോൾ ഇത്തരത്തിൽ വിവാഹ പ്രായം ഇയർത്തുന്നത് സ്ത്രീകൾ സ്വഭിമാനത്തോടെ ജീവിക്കുവാൻ സഹായകമാകുന്ന തീരുമാനം എന്ന് നിസ്സംശയം പറയാം.
രണ്ടര വര്‍ഷത്തിന് ശേഷം രാഹുല്‍ അമേഠിയില്‍; കൂറ്റന്‍ റാലി, അത്യുഗ്രന്‍ പ്രസംഗം, കൈയ്യടി
എന്നിരുന്നാലും രാഷ്ട്രീയ അന്ധത ബാധിച്ചു കേന്ദ്ര സർക്കാരിന്റെ ഏതൊരു തീരുമാനത്തേയും എതിർക്കണം എന്ന ലക്ഷ്യം മാത്രമുള്ളവർ ഈ തീരുമാനത്തെയും എതിർക്കുന്നതിലൂടെ അവരുടെ സ്ത്രീ വിരുദ്ധതയും സാമൂഹ്യ പ്രതിബദ്ധതയുടെ ആഴവും വ്യക്തമാക്കുകയാണ് ചെയ്‌യുന്നത്.
സ്ത്രീകൾ കുടുംബജീവിതം നയിച്ചു വീട്ടിൽ ഒതുങ്ങി കൂടേണ്ട റിപ്രോഡക്ഷൻ മെഷീൻ ആണ് എന്ന് ചിന്തിക്കുന്നവരാണ് ഏറ്റവും കൂടുതൽ പുരോഗമനവാദം പറഞ്ഞ് സമൂഹത്തെ വഞ്ചിച്ചിരുന്നത് എന്നതും ഇപ്പോൾ വ്യക്തമാകുകയാണ്. സിപിഎം എന്നും പുരോഗമന വാദം പറഞ്ഞ് ജനങ്ങളിലേക്ക് ഇറങ്ങുന്നവരാണ് അവരുടെ കാപട്യമാണ് മറനീക്കി ഇപ്പോൾ പുറത്ത് വരുന്നത്. കോൺഗ്രസ് ആകട്ടെ മുങ്ങി തഴുന്ന പാർട്ടി കപ്പലിനെ രക്ഷിക്കാൻ പോലും സാധിക്കാത്ത നയമോ നിലപാടോ സ്വന്തമായിട്ടില്ലാത്ത ലീഗിന് പിന്നിൽ അവരുടെ നിഴലിൽ മുന്നോട്ട് പോകുന്നവർ എന്ന് വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയുമാണ്.
ഈ അവസരത്തിൽ ആണ് സ്ത്രീശാക്തീകരണത്തിനായി ശക്തമായ തീരുമാനങ്ങളുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നത് എന്നതിൽ നമുക്ക് അഭിമാനിക്കാം. മോദി ഹേ തോ മുമ്കിന് ഹെ എന്ന് ഉറച്ച വിശ്വാസത്തോടെ സ്ത്രീകൾക്ക് മുന്നേറാൻ ആകും എന്നും നിവേദിത പത്രകുറിപ്പിൽ പറഞ്ഞു.